

ഫിഫ ലോകകപ്പിന്റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഫുട്ബോൾ സംഘടനകൾ. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ UEFA, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC), കോൺകാകാഫ് (CONCACAF) എന്നീ സംഘടനകൾ സംയുക്തമായി പുറത്തുവിട്ട തുറന്ന കത്തിലാണ് ഫിഫ നേതൃത്വത്തിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇൻഫാന്റിനോ ഫിഫയെ വഞ്ചിച്ചു എന്നാണ് സംഘടനകളുടെ വിമർശനം. ഇൻഫാന്റിനോയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു എന്നും ലോകകപ്പ് വിൽക്കാനുള്ള നീക്കത്തിൽ വിശദമായ അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഇൻഫാന്റിനോ 2027-ൽ വീണ്ടും തെരഞ്ഞെടുപ്പിന് നിൽക്കാനിരിക്കെയാണ് ആഗോള ഫുട്ബോളിൽ ഏറ്റവും സ്വാധീനമുള്ള ഈ സംഘടനകൾ ഒരുമിച്ച് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ:
ഫുട്ബോൾ എന്നത് ഒരു വികാരമാണ്- എന്നത് ലോകത്തിലെ ഏറ്റവും കൂടുതൽ പങ്കുവെക്കപ്പെട്ട വികാരം. അത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്വത്തല്ല. കളിക്കാർക്കും ആരാധകർക്കും ക്ലബ്ബുകൾക്കും അംഗരാജ്യങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകൾക്കും ഇതിന്റെ ഭാവി സംരക്ഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കുമാണ് അത് അവകാശപ്പെട്ടിരിക്കുന്നത്. അംഗങ്ങളെ പ്രതിനിധീകരിക്കുന്ന വൻകര സംഘടനകൾ എന്ന നിലയിൽ ആ ആത്മബന്ധത്തോടെയാണ് ഞങ്ങൾ ഇന്ന് ഒന്നിച്ചു സംസാരിക്കുന്നത്.
കഴിഞ്ഞ ഒരു ദശകം കൊണ്ട് ഫുട്ബോളിലുണ്ടായ വളർച്ച കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്നാൽ ആ പുരോഗതി ഒരിക്കലും ഒരു വ്യക്തിയുടെ മാത്രം പ്രവർത്തനഫലമല്ല. അത് ഫിഫയുടെയും കോൺഫെഡറേഷനുകളുടെയും മറ്റ് അസോസിയേഷനുകളുടെയും കായികരഗത്ത് ജീവിതം സമർപ്പിച്ച ആയിരക്കണക്കിന് ആളുകളുടെയും സംയുക്ത പരിശ്രമഫലമാണ്.
വലിയ ടൂർണമെന്റുകൾ, 2030, 2034 ലോകകപ്പുകളുടെ വേദികൾ നിശ്ചയിക്കൽ, അംഗരാജ്യങ്ങൾക്ക് വിഭവങ്ങൾ പങ്കുവെക്കൽ എന്നിവയെല്ലാം നമ്മൾ ഒന്നിച്ച് കൈക്കൊണ്ട തീരുമാനങ്ങളും കൈവരിച്ച നേട്ടങ്ങളുമാണ്.
ഇത് പണത്തെക്കുറിച്ചുള്ള തർക്കമല്ല. ഫിഫയുടെ പക്കലുള്ള വൻ കരുതൽ ശേഖരം അംഗരാജ്യങ്ങളുടെ വികസനത്തിനായി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് കോൺഫെഡറേഷനുകൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇത് ഏതെങ്കിലും അംഗരാജ്യത്തിനുള്ള പിന്തുണ ഇല്ലാതാക്കുന്നതിനെക്കുറിച്ചോ, ലോകകപ്പിലെ ടീമുകളുടെ എണ്ണവും വിഭജനവും പുനഃപരിശോധിക്കുന്നതിനെക്കുറിച്ചോ ഉള്ള തർക്കവുമല്ല. ആ തീരുമാനങ്ങളെല്ലാം ഒന്നിച്ച് എടുത്തതാണ്, അവ നിലനിൽക്കുകയും ചെയ്യും.
അതിനേക്കാളൊക്കെ വളരെ അടിസ്ഥാനപരമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. കളിയുടെ സുതാര്യതയെയും അതിനെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ സുതാര്യതയെയും കുറിച്ചുള്ള തർക്കമാണിത്.
ഫുട്ബോളിലെ നേതൃത്വം എന്നത് ഒരു വ്യക്തിഗത സ്വത്തോ അവകാശമോ അല്ല. അത് നമ്മളാകുന്ന കുടുംബം നൽകിയ അധികാരവും സേവനപരമായ ചുമതലയുമാണ്. വഞ്ചനയിലൂടെ ആ വിശ്വാസം തകർക്കപ്പെടുമ്പോൾ, ഒരു വ്യക്തി തനിക്ക് അധികാരം നൽകിയ കൂട്ടായ്മയ്ക്കും സംഘടനകൾക്കും മുകളിലാണ് താനെന്ന് സ്വയം കരുതാൻ തുടങ്ങുമ്പോൾ, ആ ചുമതല അവിടെ ഉപേക്ഷിക്കപ്പെടും.
അടുത്തിടെ തങ്ങളുടെ വൈസ് പ്രസിഡന്റുമാർക്കും 211 അംഗ അസോസിയേഷനുകൾക്കും അയച്ച കത്തിൽ ചില തെറ്റുകൾ സംഭവിച്ചതായി ഫിഫ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ കേവലം ആശയവിനിമയത്തിലെ ഒരു തകരാറായി മാത്രമാണ് ഫിഫ ചിത്രീകരിക്കുന്നത്. എന്നാൽ ഫുട്ബോൾ ലോകം അവിടെ കണ്ടത് വിവേകശൂന്യവും ഗുരുതരവുമായ വിധികൽപ്പക്കലിന്റെ പരാജയമാണ്.
ലോകകപ്പിന്റെ പങ്കാളിത്തവും അവകാശങ്ങളും വിൽക്കാൻ ശ്രമിച്ചത് നടപടിക്രമങ്ങളിലെ തെറ്റല്ല, മറിച്ച് പ്രസ്ഥാനങ്ങളോടുള്ള ഗുരുതരമായ വിശ്വാസവഞ്ചനയാണ് എന്ന സത്യം അവർ അംഗീകരിക്കുന്നില്ല.
ഈ സംഭവങ്ങളെക്കുറിച്ച് ഫിഫ തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു ഭരണപരമായ പരാജയം ഉണ്ടാകുമ്പോൾ ഫിഫയോ അതിലെ ജീവനക്കാരോ അല്ല, പൂർണ്ണമായും സ്വതന്ത്രമായ ഒരു മൂന്നാം കക്ഷിയാണ് (ഇതിൽ അന്വേഷണം നടത്തേണ്ടത്
ഈ വിഷയം ചർച്ച ചെയ്യാൻ മൊറോക്കോയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ, ഒരേയൊരു പ്രതിനിധി മാത്രമാണ് പങ്കെടുത്തതെന്ന് ഫിഫയുടെ കത്ത് തന്നെ വ്യക്തമാക്കുന്നു. ഫിഫ കൗൺസിലിലെ മറ്റ് അംഗങ്ങളെയോ അംഗ അസോസിയേഷനുകളെയോ ക്ഷണിച്ചില്ല. ഫിഫയുടെ ജീവനക്കാരായ സീനിയർ സ്റ്റാഫ് മാത്രമാണ് അതിൽ പങ്കെടുത്തത്.
ഉത്തരവാദിത്തം കാണിക്കേണ്ടയിടത്ത് മൗനവും, സുതാര്യത വേണ്ടയിടത്ത് അകൽച്ചയുമാണ് നിലനിൽക്കുന്നത്. ഫുട്ബോൾ നേതൃത്വത്തിൽ നിന്ന് കായികലോകം പ്രതീക്ഷിക്കുന്ന ഗുണങ്ങളല്ല ഇവ. അതുകൊണ്ടാണ് ഈ കായികരംഗത്തോടുള്ള കടമ മുൻനിർത്തി ഞങ്ങൾ ഒന്നായി ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
ഫുട്ബോളിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ ഐക്യമാണ്. ആ ഐക്യത്തെ മാനിക്കുന്ന, ഫുട്ബോളിനെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കാതെ സേവിക്കാൻ തയ്യാറുള്ള ഒരു ഭരണനേതൃത്വത്തിനായി ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
Football organizations have strongly criticized FIFA President Gianni Infantino over the controversy surrounding plans to sell stakes in the FIFA World Cup to private investors. In a joint open letter, UEFA, Asian Football Confederation, and CONCACAF expressed strong opposition to the FIFA leadership.
The organizations accused Infantino of betraying FIFA and said they had lost confidence in him. They also called for a detailed investigation into the proposed World Cup stake sale. The public criticism comes as Infantino is expected to seek re-election in 2027, marking a rare and significant show of opposition from some of the most influential bodies in world football.