പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാൻ ഉന്നതതല കർമ്മസമിതി; നന്ദൻ നിലേക്കനി അധ്യക്ഷൻ

ഇൻസ്റ്റാഗ്രാമിലൂടെയും എക്സിലൂടെയും പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാൻ ഉന്നതതല കർമ്മസമിതി; നന്ദൻ നിലേക്കനി അധ്യക്ഷൻ
Published on

രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിനും പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പുതിയ കർമ്മസമിതി രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും വിശ്വസനീയവുമാക്കാൻ സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കർശനമായി നേരിടുന്നതിനായി സർക്കാർ ഇതിനകം തന്നെ ഫാസ്റ്റ് ട്രാക്ക് കോടതി കോഡ് അവതരിപ്പിച്ചിട്ടുണ്ടെന്നും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കൂടുതൽ കടുത്ത വ്യവസ്ഥകളോടെയുള്ള പുതിയ നിയമം കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടന്നുവന്ന വലിയ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും നാടകീയമായ രാഷ്ട്രീയ പ്രതിസന്ധികൾക്കുമൊടുവിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക പ്രഖ്യാപനം. ഇൻസ്റ്റാഗ്രാമിലൂടെയും എക്സിലൂടെയും പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഡൽഹി ജന്തർ മന്തറിൽ ദിവസങ്ങളായി നീണ്ടുനിന്ന വലിയ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിലാണ് സർക്കാർ വഴങ്ങിയത്. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ജന്തർ മന്തറിലെ സമരം അവസാനിക്കുകയും വലിയ ആഘോഷങ്ങൾക്ക് ജനം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ സമിതിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുന്നതിനാണ് നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ഈ സമിതി എത്രയും പെട്ടെന്ന് തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും, വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാൻ ഉന്നതതല കർമ്മസമിതി; നന്ദൻ നിലേക്കനി അധ്യക്ഷൻ
ആശങ്കയൊഴിയുന്നില്ല! ബീഹാര്‍ മുതല്‍ കേരളം വരെ വിദ്യാഭ്യാസ വിഹിതം കുത്തനെ കുറയുന്നു: എന്തുകൊണ്ട് നമ്മള്‍ ആശങ്കപ്പെടണം?

കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതതല കർമ്മസമിതിയിൽ പ്രമുഖരായ മറ്റ് വിദഗ്ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ തപൻ ഡെക, ഐഐടി ചെന്നൈ ഡയറക്ടർ വി കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കവാൽ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരുടെ കൂട്ടായ്മയാണ് പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ ഘടനാപരമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നത്.

രാജ്യത്ത് വലിയ തോതിലുള്ള സാങ്കേതിക ഇടപെടലുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള വ്യക്തിയാണ് നന്ദൻ നിലേകനി. ആധാർ നൽകിയ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സ്ഥാപക ചെയർമാനായും, ഇ-ഗവേണൻസ് ഫൗണ്ടേഷന്റെയും ഏക്‍സ്റ്റെപ് ഫൗണ്ടേഷന്റെയും സഹസ്ഥാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഐഐടി ബോംബെയിൽ നിന്ന് ബിരുദം നേടിയ നന്ദൻ നിലേകനിക്ക് പത്മഭൂഷൻ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി പരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള നിർദ്ദേശങ്ങൾ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary

Prime Minister Narendra Modi has announced the formation of a high-powered task force, headed by Infosys co-founder and Aadhaar architect Nandan Nilekani, to recommend comprehensive reforms to India's examination system. The high-profile decision comes in the wake of recent political tensions and massive student protests in Delhi over examination irregularities, most notably the NEET controversies.

Madism Digital
madismdigital.com