ഇന്ധനവില വർധിപ്പിച്ച് നയാര എനർജി; പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി

ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ
ഇന്ധനവില വർധിപ്പിച്ച് നയാര എനർജി; പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
Published on

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധനവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഇന്ധനവില വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ വില വർധിപ്പിച്ചിട്ടില്ല. അതേസമയം, ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തുടനീളം ഏകദേശം 6500 പെട്രോൾ പമ്പുകളാണ് നയാരയ്ക്ക് ഉള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാര എനർജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാലയായ ഇതിന് വാർഷികമായി 20 ദശലക്ഷം ടൺ ശേഷിയും, പ്രതിദിനം 4.05 ലക്ഷം ബാരൽ ഉത്പാദനം ശേഷിയും ഉണ്ട്.

ഇന്ധനവില വർധിപ്പിച്ച് നയാര എനർജി; പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
ജാഗ്രത! വൃക്കകളെ നിശബ്ദമായി നശിപ്പിക്കുന്ന ഈ 5 ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

ഇതിനിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ ലഭ്യതയിൽ പ്രശ്നങ്ങളില്ലെന്ന് എണ്ണക്കമ്പനികളും വ്യക്തമാക്കി.

English Summary : Nayar Energy, India’s largest private fuel retailer, raised petrol by ₹5.30/litre and diesel by ₹3/litre amid Middle East tensions. Public sector oil companies have not increased prices. Nayar operates around 6,500 pumps, with its Gujarat refinery producing 4.05 lakh barrels per day. The government says there is no fuel shortage

Related Stories

No stories found.
Madism Digital
madismdigital.com