അന്ന് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രക്ഷോഭം, ഇന്നതിന് ഉത്തരവാദി; ധർമേന്ദ്ര പ്രധാനെ ചരിത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

പ്രധാനെ ഒരിക്കൽ പൊതുശ്രദ്ധയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന അതേ വിഷയം ആയതിനാൽ തന്നെ, ഡൽഹിയിൽ പ്രതിഷേധം രാഷ്ട്രീയതലത്തിൽ ശ്രദ്ധനേടുകയാണ്
അന്ന് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രക്ഷോഭം, ഇന്നതിന് ഉത്തരവാദി; ധർമേന്ദ്ര പ്രധാനെ ചരിത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
Published on

വർഷം 1997. കോൺഗ്രസ് ഒഡിഷ ഭരിക്കുന്ന കാലം. ജാനകി ഭല്ലാഭ് പട്നായിക്കാണ് മുഖ്യമന്ത്രി. ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമകലെ, സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നു. ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികളാണ് രംഗത്ത്.

സംസ്ഥാനതലത്തിൽ നടന്ന ചില പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്നത് ഒരു എബിവിപി നേതാവ്. സംഘടനയുടെ ദേശീയ സെക്രട്ടറി കൂടിയായിരുന്ന ധർമേന്ദ്ര പ്രധാൻ. ഉത്കൽ സർവകലാശാലയിൽ ധർമേന്ദ്ര ആന്ത്രപ്പോളജി വിദ്യാർഥിയായിരുന്ന സമയത്താണ് ഒഡിഷയിൽ ചോദ്യപേപ്പർ ചോർച്ച വിവാദമുണ്ടാകുന്നത്. ബി.ജെ.പിയിലേക്ക് പ്രധാന്റെ രംഗപ്രവേശമടുത്ത സമയം കൂടിയായിരുന്നു അത്.

സമാധാനപരമായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. തങ്ങളുടെ അവകാശങ്ങളൂന്നിപ്പറയുന്ന മുദ്രാവാക്യങ്ങളുമായി സംഘടിച്ചെത്തിയ വിദ്യാർഥികളെ, കഴിഞ്ഞ ദിവസം ഡൽഹിയിൽ കണ്ടത് പോലെ തന്നെ അടിച്ചോടിച്ചു പൊലീസ്. പൊലീസ് മർദനത്തിൽ ധർമേന്ദ്ര പ്രധാനു സാരമായി പരുക്കേറ്റു.

അന്ന് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രക്ഷോഭം, ഇന്നതിന് ഉത്തരവാദി; ധർമേന്ദ്ര പ്രധാനെ ചരിത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
നീറ്റ് അഴിമതിയിലും സിജെപി സമരത്തിലും മൗനം; മാധവനെതിരെ പ്രതിഷേധം, NEET FOR SALE പോസ്റ്ററുമായി എഫ്ടിഐഐ വിദ്യാർഥികൾ

വർഷങ്ങൾക്കുശേഷം ഇന്ന്, അതേ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആയിരിക്കേയാണ് നീറ്റ് അടക്കമുള്ള പരീക്ഷകളുടെ പേപ്പർ ചോർന്നത്. ഒട്ടേറെ വിദ്യാർഥികളുടെ ആത്മഹത്യയിലേക്കു വരെ നയിച്ച ഈ സംഭവത്തെത്തുടർന്നാണ് നിലവിൽ ജന്തർ മന്തറിലെ ആളിപ്പടരുന്ന വിദ്യാർഥി പ്രതിഷേധം.

ആയിരക്കണക്കിനു വിദ്യാർഥികൾക്കുനേരെ ഒരു ദാക്ഷിണ്യവുമില്ലാതെ അക്രമം അഴിച്ചുവിടുന്ന പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ ദിവസേന എത്തുമ്പോൾ, പ്രധാന്റെ ഭൂതകാലം ചികഞ്ഞെടുക്കുകയാണ് സോഷ്യൽ മീഡിയ. ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിഷേധപ്രകടനമടക്കം, വിദ്യാർത്ഥി രാഷ്ട്രീയം പ്രധാന്റെ ബിജെപിക്കുള്ളിലെ ദീർഘകാല സംഘടനാ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടിരുന്നു.

ആ ശ്രമങ്ങളുടെ ഫലമായാണ്, 2024-ൽ നവീൻ പട്നായിക്കിന്റെ കീഴിലുള്ള ബിജു ജനതാദളിന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിനു വിരാമമിട്ട് ബിജെപി ഒഡിഷയിൽ ആദ്യമായി സർക്കാർ രൂപീകരിച്ചത്.

അന്ന് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രക്ഷോഭം, ഇന്നതിന് ഉത്തരവാദി; ധർമേന്ദ്ര പ്രധാനെ ചരിത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
എന്തിനാണ് സത്യം പറയാന്‍ ഭയപ്പെടുന്നത്? 'പ്രതികരണശേഷി നഷ്ടപ്പെടുത്തി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല'; സിജെപി സമരപ്പന്തലില്‍ പ്രകാശ് രാജ്

മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ആയിരക്കണക്കിനു വിദ്യാർത്ഥികൾക്കുനേരെയാണ് പൊലീസ് നടപടിയുണ്ടായത്. ഡൽഹി പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചതിനെത്തുടർന്നു നൂറിലധികം വിദ്യാർത്ഥികളെയെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇരുപത്തിയൊന്നുകാരി തീവ്രപരിചരണ വിഭാഗത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രധാനെ ഒരിക്കൽ പൊതുശ്രദ്ധയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന അതേ വിഷയം ആയതിനാൽ തന്നെ, ഡൽഹിയിൽ പ്രതിഷേധം രാഷ്ട്രീയതലത്തിൽ ശ്രദ്ധനേടുകയാണ്.

Summary

As images of police using force against thousands of students continue to emerge each day, social media users have begun revisiting the Prime Minister's past. Ironically, student politics—including protests over issues such as question paper leaks—played a key role in laying the foundation for the Prime Minister's long political journey and organisational rise within the BJP.

Madism Digital
madismdigital.com