രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് പൊലീസ്, ഇന്ത്യ മുന്നണി നേതാക്കൾ കസ്റ്റഡിയിൽ; ആകാശവാണി ഭവനിൽ നാടകീയ രംഗങ്ങൾ

ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലായിരുന്നു നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് പൊലീസ്, ഇന്ത്യ മുന്നണി നേതാക്കൾ കസ്റ്റഡിയിൽ; ആകാശവാണി ഭവനിൽ നാടകീയ രംഗങ്ങൾ
Published on: 

ആകാശവാണി ഭവനിൽ ഒൻപത് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുൾപ്പെടെയുള്ള 'ഇന്ത്യ' മുന്നണി നേതാക്കളെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. രാഹുൽ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര തുടങ്ങി കോൺ​ഗ്രസ് എംപിമാരെ ഉൾപ്പെടെ പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

ആകാശവാണി ഭവനിൽനിന്ന് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കിയത്. പൊലീസുകാർ വളഞ്ഞ ബസിനുള്ളിൽനിന്ന് രാഹുൽ ഗാന്ധി പുറത്തേക്ക് നോക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. തന്നെയും രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള മറ്റ് നേതാക്കളെയും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയാൻ പ്രതികരിച്ചു.

രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് പൊലീസ്, ഇന്ത്യ മുന്നണി നേതാക്കൾ കസ്റ്റഡിയിൽ; ആകാശവാണി ഭവനിൽ നാടകീയ രംഗങ്ങൾ
"കമ്മീഷണറെ കാണാതെ പിന്നോട്ടില്ല"; ആകാശവാണി ഭവനിൽ രാഹുലും പ്രിയങ്കയും സത്യഗ്രഹത്തിൽ

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞതോടെയാണ് നേതാക്കൾ തൊട്ടടുത്തുള്ള ആകാശവാണി ഭവനിലേക്ക് പ്രവേശിച്ചത്. ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലായിരുന്നു നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിൽ കണ്ട് സംസാരിക്കാൻ അനുവദിക്കുന്നത് വരെ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Summary

Delhi Police detained top Opposition leaders, including Rahul Gandhi and Priyanka Gandhi, following a nine-hour protest at Akashvani Bhavan. The leaders were demanding a meeting with the Chief Election Commissioner over alleged voter enrollment (SIR) irregularities, while the Election Commission denied any internal rift and maintained its decisions were unanimous.

Madism Digital
madismdigital.com