മോദിയുടെ വിദേശയാത്ര; 2021 മുതല്‍ ചെലവിട്ടത് 557.5 കോടി രൂപ

മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം 381.8 ബില്യണ്‍ ഡോളര്‍ അഥവാ 36.3 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്ത് എത്തിയെന്നും കണക്കുകള്‍
മോദിയുടെ വിദേശയാത്ര; 2021 മുതല്‍ ചെലവിട്ടത് 557.5 കോടി രൂപ
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ ചെലവ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 557.5 കോടി രൂപ ചെലവഴിച്ചെന്നാണ് ഏറ്റവും പുതിയ വിവരം. 2026 ല്‍ ഇതുവരെ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദിയുടെ ആറ് യാത്രകള്‍ക്കായി സര്‍ക്കാര്‍ 74.5 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി 2021 ല്‍ 36.1 കോടി രൂപയാണ് ചെലവിട്ടത്. 2022 ല്‍ അത് 55.8 കോടി രൂപയായിരുന്നു. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കുറച്ച് യാത്രകള്‍ മാത്രമായിരുന്നു ഇക്കാലയളവില്‍ മോദി നടത്തിയത്. 2023 ല്‍ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 93.6 കോടി രൂപയും, 2024 ല്‍ 109.5 കോടി രൂപയും 2025 ല്‍ 187.8 കോടി രൂപയും ചെലവഴിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2025 ഫെബ്രുവരിയില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ആ വര്‍ഷത്തെ യാത്രകളില്‍ ഏറ്റവും ചെലവേറിയത്. 25.5 കോടി രൂപയിലധികമാണ് ഈ യാത്രയ്ക്ക് മാത്രമായി ചെലവിട്ടത്. മെയ് മാസത്തില്‍ പ്രധാനമന്ത്രി നടത്തിയ നോര്‍വേ യാത്രയാണ് 2026-ല്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ചത്. 17 കോടി രൂപയാണ് യാത്രയുടെ ചെലവ്. ചെലവ് തുക വിദേശകാര്യ മന്ത്രാലയും പങ്കുവയ്ച്ചിട്ടുണ്ടെങ്കിലും പണം എന്തിന് ചെലവഴിച്ചുവെന്ന് രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല. 2025 മാര്‍ച്ചില്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിന്റെ താമസച്ചെലവ്, ഗതാഗതം, സുരക്ഷ, ഹാര്‍ഡ്വെയര്‍, വേദി ചാര്‍ജുകള്‍ തുടങ്ങി 'പലവക' ചെലവുകള്‍ യാത്രയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു.

മോദിയുടെ വിദേശയാത്ര; 2021 മുതല്‍ ചെലവിട്ടത് 557.5 കോടി രൂപ
ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണത്തിൽ വൻ കുതിപ്പ്: 100 കോടിക്ക് മുകളിൽ ആസ്തിയുള്ളവർ 300% വർധിച്ചു

യാത്ര ചെലവിനൊപ്പം 2021 ഏപ്രിലിനും 2025 ഡിസംബറിനും ഇടയിലുള്ള സന്ദര്‍ശനങ്ങളില്‍ ഒപ്പുവച്ച രാജ്യാടിസ്ഥാനത്തിലുള്ള ധാരണാപത്രങ്ങളും മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. ഇതുപ്രകാരം മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം 381.8 ബില്യണ്‍ ഡോളര്‍ അഥവാ 36.3 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്ത് എത്തിയെന്നും കണക്കുകള്‍ പറയുന്നു. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി എത്ര പണം ചെലവഴിച്ചുവെന്നും യാത്രകള്‍ പ്രകാരം ഇന്ത്യയ്ക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപം എന്താണെന്നും പ്രതിപക്ഷ എംപിയുടെ ചോദ്യത്തിന് മറുപടിയായി വ്യാഴാഴ്ചയാണ് ഡാറ്റ പുറത്തുവിട്ടത്.

മോദിയുടെ വിദേശയാത്ര; 2021 മുതല്‍ ചെലവിട്ടത് 557.5 കോടി രൂപ
ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍

ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നേപ്പാള്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജപ്പാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 2023-ല്‍, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ്, യുഎഇ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഗ്രീസ് എന്നിവയും ഉള്‍പ്പെടുന്നു. 2024-ല്‍ പ്രധാനമന്ത്രി യുഎഇ, ഭൂട്ടാന്‍, ഖത്തര്‍, ഇറ്റലി, ഓസ്ട്രിയ, റഷ്യ, പോളണ്ട്, ഉക്രെയ്ന്‍, ബ്രൂണൈ ദാറുസ്സലാം, യുഎസ്, സിംഗപ്പൂര്‍, ലാവോസ്, ബ്രസീല്‍, ഗയാന, കുവൈറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 2025 ല്‍ ഫ്രാന്‍സ്, യുഎസ്, മൗറീഷ്യസ്, തായ്ലന്‍ഡ്, ശ്രീലങ്ക, സൗദി അറേബ്യ, സൈപ്രസ്, കാനഡ, ക്രൊയേഷ്യ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, നമീബിയ, അര്‍ജന്റീന, ചൈന, ജോര്‍ദാന്‍, എത്യോപ്യ എന്നിവിടങ്ങളിലും മോദി സന്ദര്‍ശനം നടത്തി. 2026-ല്‍ മോദി ഇതുവരെ ഇറ്റലി, ഇസ്രായേല്‍, നോര്‍വേ, സ്വീഡന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ഇന്തോനേഷ്യ, യുഎഇ, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, സീഷെല്‍സ്, സ്ലൊവാക്യ എന്നിവ സന്ദര്‍ശിച്ചിട്ടുണ്ട്.

Summary

The Ministry of External Affairs has informed Parliament that the Central Government has spent ₹557.5 crore on Prime Minister Narendra Modi's foreign visits since 2021. According to the latest figures, Modi has undertaken six overseas tours in 2026 so far, covering 13 countries, at a total cost of ₹74.5 crore. The expenditure details were disclosed in Parliament on Thursday.

Madism Digital
madismdigital.com