കോടതി ഫീസിൽ കുറവ്, തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 14 പിഴവുകൾ

ഹർജിക്കാരായ ഒമ്പത് നേതാക്കളുടെ വ്യക്തമായ ഒപ്പോട് കൂടിയ വക്കാലത്തുകൾ ഹർജിയിൽ സമർപ്പിച്ചിട്ടില്ലെന്നാണ് സുപ്രിം കോടതി ചൂണ്ടിക്കാട്ടുന്നത്
കോടതി ഫീസിൽ കുറവ്, തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 14 പിഴവുകൾ
Published on: 

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കുമെതിരെ രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സംയുക്തമായി സമർപ്പിച്ച ഹർജിയിൽ 14 പിഴവുകളെന്ന് സുപ്രിം കോടതി. കോടതി ഫീസിൽ 220 രൂപയുടെ കുറവടക്കം ന്യൂനതകളുണ്ട്. വോട്ടർ പട്ടിക ക്രമക്കേടുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കനക്കുന്ന വേളയിലാണ് ഇന്നലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യാ സഖ്യം സുപ്രിംകോടതിയിലേക്ക് മാർച്ച് നടത്തിയതും ഹർജി സമർപ്പിച്ചതും.

ഹർജിക്കാരായ ഒമ്പത് നേതാക്കളുടെ വ്യക്തമായ ഒപ്പോട് കൂടിയ വക്കാലത്തുകൾ ഹർജിയിൽ സമർപ്പിച്ചിട്ടില്ലെന്നാണ് സുപ്രിം കോടതി ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയിൽ കാർഡിന്ർറെ ഫോട്ടോ കോപ്പി വ്യക്തമല്ല. രേഖകളിലെ ചെറിയ ഫോണ്ടും സുപ്രധാന രേഖകളുടെ കളർ കോപ്പി ഇല്ലാത്തതും പേജുകൾ വിട്ടുപോയിരിക്കുന്നതും ക്രമം തെറ്റി സമർപ്പിച്ചിരിക്കുന്നതുമൊക്കെ സുപ്രിം കോടതി പ്രത്യേകമായി തന്നെ പരാമർശിച്ചു.

കോടതി ഫീസിൽ കുറവ്, തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 14 പിഴവുകൾ
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് എംപി സൌഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സുലേ, സഞ്ജയ് റാവത്ത്, കേരളത്തിൽ നിന്ന് എംഎ ബേബി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരാണ് സംയുക്തമായി ഹർജി സമർപ്പിച്ചത്. ഇതിൽ സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവുത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2025 ജൂൺ 24-ലെ, എസ്ഐആർ ആരംഭിക്കാനുള്ള തീരുമാനത്തിന്റെയും വോട്ടർമാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും പെൻഡ്രൈവിലുള്ള ഡിജിറ്റൽ പകർപ്പുകൾ ഉൾ‌പ്പെടെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ ന്യൂനതകൾ പരിഹരിച്ചാൽ മാത്രമേ വാദം കേൾക്കുന്നതിനായി ഹർജി ലിസ്റ്റ് ചെയ്യുകയുള്ളൂ.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾക്കും സ്പെഷ്യൽ ഇന്റൻസീവ് റിവിഷനും (SIR) എതിരെ പത്ത് തരത്തിലുള്ള ആവശ്യങ്ങളാണ് ഹർജിയിൽ മുന്നോട്ട് വെച്ചിട്ടുള്ളത്. സുപ്രീം കോടതി വെബ്‌സൈറ്റിൽ 'രാഹുൽ ഗാന്ധി വേഴ്സസ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ' എന്നാണ് ഹർജി രേഖപ്പെടുത്തിയിരിക്കുന്നത്.

SIR-മായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഉത്തരവിടുക. SIR സംബന്ധിച്ച ഭരണഘടനാപരമായ സാധുത പരിശോധിക്കുക. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക. ഹർജിക്കാരുടെ പരാതികൾ പരിഹരിക്കുക. ഒരു സ്വതന്ത്ര സമിതിയെക്കൊണ്ട് ഓഡിറ്റ് നടത്തിക്കുക തുടങ്ങിയവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

കോടതി ഫീസിൽ കുറവ്, തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 14 പിഴവുകൾ
20 വര്‍ഷം പഴക്കമുള്ള കേസ്, ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് കേരളം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കുരുക്കുന്ന പതിബെല്‍ കരാര്‍ എന്താണ്?

ഇന്നലെ വൈകുന്നേരമാണ് രാഹുൽ ഗാന്ധി സുപ്രിം കോടതിയിൽ എത്തിയതെങ്കിലും അതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് തന്നെ കോൺഗ്രസിനർ്റെ ലീഗൽ ടീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. സെൻട്രൽ ഡൽഹിയിൽ എത്തിച്ചേർന്നതിന് ശേഷമാണ് പ്രതിപക്ഷം ഒന്നിച്ച് സുപ്രിംകോടതിയിലേക്ക് മാർച്ച് നടത്തിയത്. ചീഫ് ജസ്റ്റിസിനെ കാണാനായിരുന്നു തീരുമാനമെങ്കിലും ഇതിന് അദ്ദേഹം വിസമ്മതിച്ചതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

വോട്ട് തിരിമറി അവസാനിപ്പിക്കുക, ഇലക്ഷൻ കമ്മീഷണറുടെ രാജി, വോട്ടർ പട്ടികയിലെ SIR നടപടികൾ നിറുത്തിവെക്കുക, ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകാനാണ് ഇൻഡ്യാ മുന്നണി നേതാക്കൾ ചീഫ് ജസ്റ്റിസിനെ കാണാൻ സമയം ചോദിച്ചിരുന്നത്. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലുള്ളതായതിനാൽ ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാൽ മാർച്ചിന് മുന്നോടിയായി, പ്രതിപക്ഷ നേതാക്കളുടെ പരാതികൾ എങ്ങനെ ഉന്നയിക്കാമെന്ന ചോദ്യത്തിന് മറുപടിയായി — സാധാരണക്കാരനായാലും ജനപ്രതിനിധിയായാലും സുപ്രിം കോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകിടക്കുകയാണെന്ന് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കിയിരുന്നു.

Summary

The Supreme Court has flagged 14 defects in the joint petition filed by Rahul Gandhi and other Opposition leaders against the Special Intensive Revision (SIR) of electoral rolls and alleged election irregularities. The defects include a shortfall of 220 in court fees.

The development comes amid mounting protests against Chief Election Commissioner Gyanesh Kumar over alleged voter list irregularities. Yesterday, the INDIA bloc, led by Rahul Gandhi, marched to the Supreme Court and filed the petition.

Madism Digital
madismdigital.com