ബംഗാളിൽ മമതയുടെ വാഹനത്തിന് നേരെ ചെരിപ്പേറ്,ചെളിയും വാരിപ്പൊത്തി; പിന്നിൽ ബിജെപിയെന്ന് ആരോപണം

കാറിന്റെ ജനൽ താഴ്ത്തിയിട്ടത് കൊണ്ടത് മാത്രം താൻ രക്ഷപെടുകയായിരുന്നുവെന്ന് മമത
ബംഗാളിൽ മമതയുടെ വാഹനത്തിന് നേരെ ചെരിപ്പേറ്,ചെളിയും വാരിപ്പൊത്തി; പിന്നിൽ ബിജെപിയെന്ന് ആരോപണം
Published on

പശ്ചിമ ബംഗാളിൽ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞ് പ്രതിഷേധക്കാർ. ചെരിപ്പുകളെറിഞ്ഞ് മമതയുടെ യാത്ര മുടക്കിയ സംഘം വാഹനത്തിൽ ചെളി വാരിപ്പൊത്തുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.

നോർത്ത് 24 പർഗനാസ് ജില്ലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് കസ്റ്റഡിയിൽ മരിച്ച ടിഎംസി പ്രവർത്തകന്ർറെ കുടുംബത്തെ സന്ദർശിക്കാൻ പോകുംവഴിയാണ് പ്രതിഷേധക്കാർ വണ്ടി തടഞ്ഞത്. കല്ലേറും ചെരിപ്പേറും കൂടാതെ, കള്ളനെ ഓടിക്കൂ എന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തുകയും ചെയ്തു.

കാറിന്റെ ജനൽ താഴ്ത്തിയിട്ടത് കൊണ്ടത് മാത്രം താൻ രക്ഷപെടുകയായിരുന്നുവെന്നാണ് സംഭവത്തിന് ശേഷം മമത പ്രതികരിച്ചത്. പൊലീസിന്ർറെ മുന്നിലാണ് അതിക്രമം നടന്നതെന്നും ബി.ജെ.പിക്ക് മാത്രമേ ഇന്നത്തെ ബംഗാളിൽ പൊലീസ് സംരക്ഷണം ലഭിക്കുകയുള്ളൂ എന്നും മമത കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നും മമത ആരോപിക്കുന്നുണ്ട്. മമതയ്ക്കൊപ്പം ഉണ്ടായിരുന്ന ലോക്‌സഭാ എം.പി കല്യാൺ ബാനർജിയും രാജ്യസഭാ എം.പി ഡോള സെന്നും ഭരണകൂടത്തിനെതിരെ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.

ബംഗാളിൽ മമതയുടെ വാഹനത്തിന് നേരെ ചെരിപ്പേറ്,ചെളിയും വാരിപ്പൊത്തി; പിന്നിൽ ബിജെപിയെന്ന് ആരോപണം
നെഞ്ചില്‍ രക്തം കട്ടപിടിച്ചു, ചികിത്സ തടയാന്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം, അനന്തരവന് ചികിത്സ നിഷേധിക്കുന്നുവെന്നും മമത; ഇത് കര്‍മ്മഫലമെന്ന് ബിജെപി

പാർട്ടി പ്രവർത്തകർ നടത്തുന്ന യാതൊരുവിധ അക്രമങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് എപ്പോഴും ഉറപ്പിച്ചുപറയാറുള്ള സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ഷമീക് ഭട്ടാചാര്യ, മുൻ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരോപണവിധേയർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ തൃണമൂലിന്റെ കനത്ത തോൽവിക്ക് പിന്നാലെ, ബാനർജിയുടെ അനന്തരവനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജി സ്വന്തം മണ്ഡലത്തിൽ വെച്ച് ആക്രമണം നേരിട്ട് മാസങ്ങൾക്ക് ശേഷമാണ് മമതയ്ക്ക് നേരെയും ആക്രമണമുണ്ടാകുന്നത്.

ബിർജു കിയോട്ട് എന്ന ടിഎംസി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു മമതയുടെ യാത്ര. കഞ്ച്രപര മുനിസിപ്പാലിറ്റിയിലെ മുൻ കൌൺസിലർ ജെന്നി ശർമയുടെ ഭർത്താവായിരുന്നു ഇദ്ദേഹം.

ബംഗാളിൽ മമതയുടെ വാഹനത്തിന് നേരെ ചെരിപ്പേറ്,ചെളിയും വാരിപ്പൊത്തി; പിന്നിൽ ബിജെപിയെന്ന് ആരോപണം
വംഗനാട്ടിന്റെ ഹൃദയത്തിൽ തൊട്ട 'മാ, മാതി, മാനുഷ്', ദീദിയുഗം ബിജെപിക്കു വഴിമാറുന്നുവോ? അവസാന മണിക്കൂറുകളിലും പോരാട്ടവീര്യം കൈവിടാതെ മമത

ലോക്കപ്പിൽ വെച്ച് തന്റെ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജെന്നിയുടെ ആരോപണം. കവർച്ച കേസിൽ അറസ്റ്റിലായ കിയോട്ടിനെ കഴിഞ്ഞ വെള്ളിയാഴ്ച കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

എഫ്.ഐ.ആറിൽ പേര് പോലുമില്ലാതിരുന്നിട്ടും കിയോട്ടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് അഭിഷേക് ബാനർജിയുടേതടക്കം ആരോപണം. കസ്റ്റഡി മരണ ആരോപണങ്ങളോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary

Protesters hurled shoes at the vehicle of West Bengal Chief Minister Mamata Banerjee and disrupted her convoy. The group also smeared mud on the vehicle. The identities of those behind the protest have not yet been confirmed.

The incident took place this afternoon in North 24 Parganas district. Mamata was on her way to visit the family of a TMC worker who died in police custody when protesters blocked her vehicle. Along with throwing stones and shoes, the protesters raised slogans calling for the "thief" to be driven away.

Madism Digital
madismdigital.com