നെഞ്ചില്‍ രക്തം കട്ടപിടിച്ചു, ചികിത്സ തടയാന്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം, ചികിത്സ നിഷേധിക്കുന്നുവെന്നും മമത; ഇത് കര്‍മ്മഫലമെന്ന് ബിജെപി

അഡ്മിഷന്‍, ഡിസ്ചാര്‍ജ്, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമായി വിട്ടുകൊടുക്കണമെന്ന് മമത
നെഞ്ചില്‍ രക്തം കട്ടപിടിച്ചു, ചികിത്സ തടയാന്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം, ചികിത്സ നിഷേധിക്കുന്നുവെന്നും മമത; ഇത് കര്‍മ്മഫലമെന്ന് ബിജെപി
Published on

തന്റെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയുടെ നെഞ്ചില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സോനാര്‍പൂരില്‍ ഇന്നലെയുണ്ടായ ആള്‍കൂട്ട ആക്രമണത്തിലാണ് അഭിഷേക് ബാനര്‍ജിയ്ക്ക് പരിക്കേറ്റത്. ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ അഭിഷേക് മരണപ്പെടുമായിരുന്നു എന്നും മമത ആരോപിച്ചു.

പ്രതികരണത്തിന് തൊട്ടുപിന്നാലെ അഭിഷേകിനെ ചികിത്സിക്കുന്ന ആശുപത്രി സിഇഒയെ പ്രദീപ് ടാണ്ടനെ ഫോണില്‍ വിളിച്ച് മമത ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് ലീക്കായിരിക്കുകയാണ്. 'മിസ്റ്റര്‍ ടാണ്ടന്‍, നിങ്ങള്‍ ചെയ്തത് വലിയൊരു തെറ്റാണ്, ഞങ്ങള്‍ നിങ്ങള്‍ക്ക് ചെയ്തുതന്ന സഹായങ്ങളെല്ലാം ദയവായി ഓര്‍ക്കുക. ദൈവം നിങ്ങള്‍ക്ക് മാപ്പ് തരില്ല. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലുണ്ട് എന്ന ധൈര്യത്തിലാണ് നിങ്ങള്‍ ഈ ആശുപത്രി നടത്തുന്നത്. നാളെ ആ കേന്ദ്ര സര്‍ക്കാര്‍ അവിടെ കാണില്ല, അപ്പോള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം', എന്നാണ് മമത ടാണ്ടനോട് പറയുന്നത്.

മുട്ടയേറും കള്ളനെന്ന വിളിയും

നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പരാജയത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ ഇരയായവരുടെ കുടുംബങ്ങളെ കാണാന്‍ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സോനാര്‍പൂരില്‍ എത്തിയപ്പോഴാണ് അഭിഷേകിനെതിരെ ആക്രമണമുണ്ടായത്. അഭിഷേകിനെ പ്രദേശവാസികള്‍ തടയുകയും മുട്ടയെറിയുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹത്തിന് നേരെ ജനക്കൂടം 'ചോര്‍, ചോര്‍' (കള്ളന്‍, കള്ളന്‍) എന്നടക്കമുള്ള മുദ്രാവാക്യങ്ങളും വിളിച്ചു. ഒടുവില്‍ സഹായികള്‍ നല്‍കിയ ക്രിക്കറ്റ് ഹെല്‍മറ്റ് ധരിച്ചാണ് അദ്ദേഹം ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

നെഞ്ചില്‍ രക്തം കട്ടപിടിച്ചു, ചികിത്സ തടയാന്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം, ചികിത്സ നിഷേധിക്കുന്നുവെന്നും മമത; ഇത് കര്‍മ്മഫലമെന്ന് ബിജെപി
ഇ ഡിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് ജാമ്യം തടയാന്‍ പോലീസ് നീക്കം, കുറ്റപത്രം ഉടന്‍

'തലയില്‍ ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ പരിക്കുകള്‍ മാരകമാകുമായിരുന്നു. കല്ലേറിലും കയ്യേറ്റത്തിലും അഭിഷേകിന്റെ നെഞ്ചിലും വാരിയെല്ലിന്റെ ഭാഗത്തും പരിക്കേറ്റിട്ടുണ്ട്', മമത ബാനര്‍ജി പറഞ്ഞു. അതേസമയം, നടന്നത് ബിജെപി സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണെന്നാണ് അഭിഷേക് അവകാശപ്പെടുന്നത്. 'അവരുടെ ജനാധിപത്യത്തിന്റെ മാതൃക നോക്കൂ. ഭരണത്തില്‍ വന്ന് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ പൊലീസിനെ എവിടെയും കാണാനില്ല', അഭിഷേക് പറഞ്ഞു. അക്രമകാരികള്‍ തന്നെ വധിക്കാനാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവത്തിന് തൊട്ടുപിന്നാലെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിഷേകിനെ പിന്നീട് ബെല്ലെ വ്യൂവിലേക്ക് മാറ്റുകയായിരുന്നു.

ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മമത, കര്‍മ്മ ഫലമെന്ന് ബിജെപി

'അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരവധി പരിക്കുകള്‍ കണ്ടെത്തുകയും അടിയന്തിര മെഡിക്കല്‍ പരിശോധനകള്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ വിലയിരുത്തല്‍ അനുസരിച്ച്, അദ്ദേഹത്തിന്റെ മുഖം, പുറം, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളില്‍ ആന്തരികമായ നിരവധി പരിക്കുകള്‍ പറ്റിയിട്ടുണ്ട്', മമത ബാനര്‍ജി പറഞ്ഞു. അഭിഷേകിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബിജെപി നേതാക്കളും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ആശുപത്രി അധികൃതര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും മമത ബാനര്‍ജി ആരോപിച്ചു. അഡ്മിഷന്‍, ഡിസ്ചാര്‍ജ്, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമായി വിട്ടുകൊടുക്കണമെന്ന് അവര്‍ വ്യക്തമാക്കി. അഭിഷേകിന്റെ നില ഗുരുതരമല്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തെ ഐടിയുവില്‍ പ്രവേശിപ്പിച്ചതെന്നും അവര്‍ ചോദ്യം ഉന്നയിച്ചു.

സോനാര്‍പൂരിലെ സന്ദര്‍ശനത്തെക്കുറിച്ച് പൊലീസിന് മുന്‍കൂട്ടി വിവരമുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെ പങ്കിനെയും അവര്‍ ചോദ്യം ചെയ്തു. അഭിഷേകിന്റെ സന്ദര്‍ശനത്തെക്കുറിച്ച് പൊലീസിന് മുന്‍കൂട്ടി വിവരമുണ്ടായിരുന്നു. എന്നിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ കൈകൊണ്ടില്ല. അക്രമം സൃഷ്ടിക്കാന്‍ പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നതാണെന്നും മമത ആരോപിച്ചു.

നെഞ്ചില്‍ രക്തം കട്ടപിടിച്ചു, ചികിത്സ തടയാന്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം, ചികിത്സ നിഷേധിക്കുന്നുവെന്നും മമത; ഇത് കര്‍മ്മഫലമെന്ന് ബിജെപി
കൈവിട്ടത് ഒരേയൊരു ഒബിസി മുഖ്യമന്ത്രിയെ, രാഹുലിന്റെ 'പിന്നാക്ക രാഷ്ട്രീയ' പ്രതിച്ഛായയ്ക്ക് തിരിച്ചടി; സിദ്ധരാമയ്യ പടിയിറങ്ങുമ്പോള്‍

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം അവര്‍ക്കുള്ള കര്‍മ്മഫലം ആണെന്ന് ബിജെപി നേതാവ് കേയ ഘോഷ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി പശ്ചിമ ബംഗാളിലെ ജനങ്ങള്‍ തൃണമൂല്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ അതിക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരാനെന്നും നിങ്ങള്‍ എന്താണോ ചെയ്തത്, അത് നിങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നും കേയ ഘോഷ് പറഞ്ഞു.

English Summary: Trinamool Congress chief Mamata Banerjee has alleged that her nephew and TMC leader Abhishek Banerjee suffered serious injuries, including blood clotting in the chest, following a mob attack in Sonarpur. She claimed that a helmet provided by aides prevented potentially fatal injuries. The controversy intensified after an alleged audio clip surfaced in which Mamata was heard speaking sharply to hospital CEO Pradip Tandon over Abhishek's treatment. Mamata accused BJP leaders and a senior police officer of pressuring hospital authorities regarding his discharge and treatment.

Madism Digital
madismdigital.com