ഫോം 6-ലെ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല; ജ്ഞാനേഷ് കുമാറിനെതിരായ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

ഗ്യാനേഷിനെതിരായ മറ്റൊരു ഹർജിക്കൊപ്പം ഈ വിഷയവും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
ഫോം 6-ലെ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല; ജ്ഞാനേഷ് കുമാറിനെതിരായ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. എസ്ഐആറുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കമ്മീഷണർമാരുടെ എതിർപ്പ് മറികടന്ന് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്ന ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. ഗ്യാനേഷിനെതിരായ മറ്റൊരു ഹർജിക്കൊപ്പം ഈ വിഷയവും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ നിയമവിരുദ്ധമായ മാറ്റങ്ങളെക്കുറിച്ച് കോടതിയുടെ പരാമർശമുണ്ടായി. ഫോം 6-ൽ വരുത്തിയ യാതൊരുവിധ മാറ്റങ്ങളും സുപ്രീം കോടതി അം​ഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. റിപ്പോർട്ട് ലഭ്യമാകുമ്പോൾ ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് ആരാണെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. പുതിയ വോട്ടർമാരെ ലക്ഷ്യമിട്ട് ഫോം 6-ൽ നിയമവിരുദ്ധമായ മാറ്റങ്ങളാണ് കമ്മീഷൻ വരുത്തിയതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി വാദിച്ചു.

ഏതെങ്കിലും തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നില്ലെന്ന് രേഖകൾ കാണിക്കുകയാണെങ്കിൽ, അവ റദ്ദാക്കുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളോട് ഇതുസംബന്ധിച്ച വിശദീകരണവും കോടതി തേടിയിട്ടുണ്ട്.

ഫോം 6-ലെ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല; ജ്ഞാനേഷ് കുമാറിനെതിരായ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്
'എം സി റോഡ് വികസനത്തിലെ അഴിമതി, മലേഷ്യന്‍ എഞ്ചിനീയറുടെ മരണം': ഗ്യാനേഷ് കുമാറിനെതിരെ കേരളം, 20 വര്‍ഷം പഴക്കമുള്ള കേസില്‍ വിജിലന്‍സ് അന്വേഷണം

പൗരന്മാരുടെ വോട്ടവകാശം കടുത്ത ഭീഷണിയിലാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും മേനക ​ഗുരുസ്വാമി വാദിച്ചു. ഡൽഹിയിൽ 30 ശതമാനവും ബംഗാളിൽ 25 ശതമാനവും വോട്ടർമാർ ഒഴിവാക്കപ്പെട്ടു. അപ്പീലറ്റ് ട്രിബ്യൂണലിന് മുന്നിൽ 16 ലക്ഷം അപ്പീലുകളാണ് കെട്ടിക്കിടക്കുന്നത്. ഈ ആളുകൾ ഒരു തെരഞ്ഞെടുപ്പിൽ നിന്ന് ഇതിനകം തന്നെ പുറത്താക്കപ്പെട്ടുവെന്നും മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി.

തുടർന്ന് ഹർജിയിലെ ആവശ്യങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് ചോദ്യമുന്നയിച്ചെങ്കിലും താൻ അതിൽ ഉറച്ചുനിൽക്കുന്നതായി മേനക ഗുരുസ്വാമി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വോട്ടവകാശം ഭീഷണി നേരിടുകയും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പക്ഷപാതപരമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഹർജിയിലെ ആവശ്യങ്ങളിൽ എന്താണ് തെറ്റെന്ന് അവർ ചോദിച്ചു. ഇതിന് മറുപടിയായി "ഞങ്ങളും ഗൃഹപാഠം ചെയ്യാറുണ്ട്, കേസിനെക്കുറിച്ച് ഞങ്ങൾക്കും കൃത്യമായി അറിയാം" എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങളെ ചൂണ്ടിക്കാണിക്കാൻ മാത്രമാണ് സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചത്. ഭരണഘടനാ വിരുദ്ധമായ നിയമത്തിന്റെ പിൻബലത്തിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംരക്ഷിക്കപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഇന്ന് നിലവിലില്ലെന്നും പക്ഷപാതപരമായ ഇത്തരം നടപടികൾക്ക് എന്താണ് നിയമസാധുതയെന്നും മേനക ഗുരുസ്വാമി കോടതിയിൽ ചോദിച്ചു.

Summary

The Supreme Court on Monday issued notice to the Central Government, the Election Commission of India (ECI), and Chief Election Commissioner (CEC) Gyanesh Kumar on a public interest litigation petition seeking an SIT probe into voter roll deletions and alleged unilateral decision-making by the CEC. The petition highlighted internal dissents by two Election Commissioners regarding the Special Intensive Revision (SIR) and unauthorized modifications to Form 6. During the hearing, Chief Justice of India Surya Kant stated that the apex court had not approved any modifications to Form 6 and noted that the bench will examine who made the alterations upon receiving the ECI’s report.

Madism Digital
madismdigital.com