'ജാമ്യം മാത്രമാണ് നിയമം'; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതി

ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് മറ്റൊരു രണ്ടംഗ ബെഞ്ച് ജാമ്യം നിഷേധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ചത്
'ജാമ്യം മാത്രമാണ് നിയമം'; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതി
Published on

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിൽ ആശങ്ക പ്രകടപ്പിച്ച് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിനോട് വിയോജിച്ചത്.

യുഎപിഎ കേസുകളിൽ പോലും 'ജാമ്യം മാത്രമാണ് നിയമമെന്നും ജയിൽ അപവാദമാണ്' എന്നുമുള്ള നിരീക്ഷണം കോടതി ആവർത്തിച്ചു. 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ്, ദീർഘകാല വിചാരണയ്ക്ക് മുമ്പുള്ള തടങ്കൽ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർദേശക തത്വങ്ങൾ ശരിയായി പ്രയോഗിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.

ഈ വർഷം ജനുവരിയിലാണ് ഉമറിന്റെയും ഷർജീലിന്റെയും ജാമ്യാപേക്ഷേ സുപ്രീം കോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് തള്ളിയത്. ഈ വിധിക്കെതിരെ ഇരുവരും ഏപ്രിലിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും കോടതി തള്ളിയിരുന്നു.

മയക്കുമരുന്ന് വിതരണം വഴി ഭീകരവാദത്തിന് സാമ്പത്തികസഹായം നൽകിയെന്നാരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ ആറ് വർഷത്തിലേറെയായി കസ്റ്റഡിയിലുള്ള സയ്യിദ് ഇഫ്തിഖർ ആൻഡ്രാബിയുടെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയുടെയും ഉജ്ജൽ ഭൂയാന്റെയും നിരീക്ഷണം.

'ജാമ്യം മാത്രമാണ് നിയമം'; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതി
'നെപ്പോക്കിഡുകളുടെ വി ഡി സര്‍ക്കാര്‍'; മരുമോനിസം കടത്തിവെട്ടിയെന്ന് സോഷ്യല്‍ മീഡിയ

വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം പോലുള്ള മൗലികാവകാശത്തിന്റെ ലംഘനം യുഎപിഎ പോലുള്ള കർശനമായ നിയമപ്രകാരം പോലും ജാമ്യം അനുവദിക്കുന്നതിന് കാരണമാകുമെന്ന മറ്റൊരു കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭൂയാനും ചൂണ്ടിക്കാട്ടി. പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തിയ വെട്ടിയ കേസിൽ 2015 ഏപ്രിൽ മുതൽ ജയിലിൽ കഴിയുന്ന പ്രതിക്ക് നൽകിയ ജാമ്യം ശരിവച്ചുകൊണ്ട്, കെ എ നജീബിന്റെ ഹർജിയിൽ 2021ലായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. വിചാരണ വൈകുന്നുവെന്ന കാരണത്താലാണ് യുഎപിഎ കേസിൽ കെ എ നജീബിന് ജാമ്യം അനുവദിച്ചത്.

യു.എ.പി.എ കുറ്റങ്ങളും അതിലെ കർശനമായ ജാമ്യ വ്യവസ്ഥകളും ഉൾപ്പെടുന്ന കേസുകളിൽ പോലും, വിചാരണയിലെ നീണ്ട കാലതാമസവും വിചാരണയ്ക്ക് മുമ്പുള്ള തടവ് നീട്ടിയതും ജാമ്യം നൽകുന്നതിനുള്ള കാരണമായി വ്യക്തമായി അംഗീകരിച്ചിട്ടുണ്ടെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു.യുഎപിഎയിലെ 43 ഡി (5) വകുപ്പു പ്രകാരമുള്ള കടുത്ത നടപടികളുണ്ടായിട്ടും ദീർഘകാല തടവിൽ കഴിയുന്ന കേസുകൾ ഭരണഘടനാ കോടതികൾക്ക് ജാമ്യം നൽകാമെന്ന് കെഎ നജീബ് കേസിൽ മൂന്നംഗ ബെഞ്ച് വ്യക്തമായി വിധിച്ചിരുന്നതായി ജസ്റ്റിസ് ഭൂയാൻ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഗുർവീന്ദർ സിങ് , ഗൾഫിഷ ഫാത്തിമ കേസിലെ രണ്ടംഗ ബെഞ്ചുകൾ പുറപ്പെടുവിച്ച വിധിന്യായങ്ങൾ അൽപ്പം വ്യത്യസ്തമായ വീക്ഷണമാണ് പുലർത്തുന്നതെന്ന് ജസ്റ്റിസ് ഭൂയാൻ ചൂണ്ടിക്കാട്ടി. നജീബിന്റെ കേസിലെ തത്വം അസാധാരണമായ കേസുകളിൽ മാത്രമേ ബാധകമാകൂയെന്ന ഗൾഫിഷ ഫാത്തിമ വിധിയിൽ ബെഞ്ച് പ്രത്യേകമായി എതിർപ്പ് പ്രകടിപ്പിച്ചു . കസ്റ്റഡിയിൽ സമയം കടന്നുപോകുന്നതോടെ ഒരു പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള അവകാശം സ്വയമേവ ലഭിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

'ജാമ്യം മാത്രമാണ് നിയമം'; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതി
സിസേറിയന്‍ പ്രസവത്തിന് ശേഷം വൃക്ക സംബന്ധമായ അസുഖങ്ങള്‍; രാജസ്ഥാനില്‍ മൂന്ന് യുവതികള്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍, ദുരൂഹത

കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കാതെ തന്നെ ഭരണഘടനയുടെ അനുച്ഛേദം 21 ബാധകമാണെന്ന് നിരവധി കേസുകളിൽ ആവർത്തിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ കൂടുതൽ ഗൗരവമുള്ളതാകുമ്പോൾ വിചാരണ വേഗത്തിലാകണമെന്നു കോടതി പറഞ്ഞു. യുഎപിഎ കേസിൽ കെ എ നജീബിന് ജാമ്യം അനുവദിച്ചതിനെത്തുടർന്ന് 2024-ൽ ഷെയ്ഖ് ജാവേദ് ഇഖ്ബാൽ കേസിൽ വിധിയെക്കുറിച്ചും പരാമർശിക്കപ്പെട്ടു . യുഎപിഎ കേസുകളിൽ ശിക്ഷിക്കപ്പെടുന്നതിന്റെ കുറഞ്ഞ നിരക്ക് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.

Summary

English Summary: Another bench of the Supreme Court of India has expressed concern over the denial of bail to former Jawaharlal Nehru University student leaders Umar Khalid and Sharjeel Imam in the Delhi riots conspiracy case. The bench, comprising Justices B. V. Nagarathna and Ujjal Bhuyan, voiced disagreement with the continued denial of bail while hearing another case.

Madism Digital
madismdigital.com