

മരുമോനിസം... രണ്ടാം പിണറായി സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ അന്നത്തെ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ അക്ഷേപമായിരുന്നു ഇത്. ബേപ്പുരില്‍ നിന്നും ആദ്യമായി നിയമസഭയില്‍ എത്തിയ പി എ മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു വിമര്‍ശനത്തിന്റെ ആധാരം. കഴിഞ്ഞ അഞ്ച് വര്‍ഷവും ഈ ആരോപണം ശക്തമായി തന്നെ ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന് എതിരെ രാഷ്ട്രീയ പോരാട്ടത്തിലൂടെ അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയില്‍ നെപ്പോട്ടിസത്തിന്റെ നീണ്ട നിരയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
പുതിയ മന്ത്രിസഭയിലെ ആറ് അംഗങ്ങള്‍ മുന്‍ നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവരാണ്. ഭരണം ലഭിച്ചപ്പോള്‍ മുന്‍ നിലപാട് മറന്നോ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.
കെ മുരളീധരന്‍
കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകന്‍ കെ മുരളീധരനാണ് പട്ടികയിലെ ആദ്യ പേരുകാരന്‍. വി ഡി സതീശന്‍ ക്യാബിനറ്റിലെ ആരോഗ്യം, ദേവസ്വം വകുപ്പുകളാണ് മുരളീധരന്‍ കൈകാര്യം ചെയ്യുന്നത്.
അനുപ് ജേക്കബ്
കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവും മുന്‍ മന്ത്രിയുമായ ടി എം ജേക്കബിന്റെ മകന്‍. ടി എം ജേക്കബിന്റെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമ സഭയില്‍ എത്തിയ അനൂപ് ജേക്കബ് വി ഡി സതീശന്‍ മന്ത്രിസഭയിലും സുപ്രധാന വകുപ്പുകളുടെ ചുമതല ലഭിക്കും.
പി കെ ബഷീര്‍
മുസ്ലീം ലീഗിന്റെ ഏറനാട് എംഎല്‍എ ആയ പി കെ ബഷീര്‍ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവായിരുന്ന കെ എം സീതി ഹാജിയുടെ മകനാണ്. അഞ്ചും ആറും ഏഴും എട്ടും ഒന്‍പതും കേരള നിയമസഭകളിലെ അംഗവും 1991 ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ചീഫ് വിപ്പുമായിരുന്നു പത്തായക്കോടന്‍ സീതി ഹാജി.
ഷിബു ബേബി ജോണ്‍
ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ഷിബു ബേബി ജോണ്‍. രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. ആര്‍.എസ്. പി.യുടെ സമുന്നത നേതാക്കളിലൊരാളും ദീര്‍ഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകന്‍.
വി ഇ അബ്ദുള്‍ ഗഫൂര്‍
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിലെ മുസ്ലീം ലീഗില്‍ നിന്നുള്ള മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് വി ഇ അബ്ദുള്‍ ഗഫൂര്‍.
കെ എ തുളസി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത കെ എ തുളസി പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ ഭാര്യ കൂടിയാണ്. ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും എന്ന അപൂര്‍വ്വതയും തുളസിയുടെ വിജയത്തിലുണ്ട്.
“Dynastic politics” and “nepotism” were among the strongest allegations raised by the then Opposition against the second Pinarayi Vijayan government. The criticism mainly targeted the inclusion of P. A. Mohammed Riyas in the cabinet after he entered the Assembly for the first time from Beypore. Over the past five years, the Opposition repeatedly used the nepotism charge against the Left government. However, critics now argue that the new UDF ministry, which came to power after a strong political campaign against the Left, itself reflects several instances of political favoritism and family influence, leading to renewed allegations of nepotism within the cabinet formation.