'ഭാരതത്തിൽ മുസ്‌ലിം വേണ്ട എന്ന് കരുതുന്നവർ ഹിന്ദുവല്ല'; മോഹൻ ഭാഗവത്

നാനാത്വത്തിൽ ഏകത്വം എന്നത് ഭാരതത്തിന്റെ സ്വത്വത്തിൽ അലിഞ്ഞു ചേർന്നതാണെന്നും ആ സന്ദേശം ലോകത്തിന് നൽകാൻ ഇന്ത്യ ബാധ്യസ്ഥരാണെന്നും ഭാഗവത്
'ഭാരതത്തിൽ മുസ്‌ലിം വേണ്ട എന്ന് കരുതുന്നവർ ഹിന്ദുവല്ല'; മോഹൻ ഭാഗവത്
Published on

ഭാരതത്തിൽ ഒരു മുസ്‌ലിമും വേണ്ട എന്ന് കരുതുന്നവർ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാനാത്വത്തിൽ ഏകത്വം എന്നത് ഭാരതത്തിന്റെ സ്വത്വത്തിൽ അലിഞ്ഞു ചേർന്നതാണെന്നും ആ സന്ദേശം ലോകത്തിന് നൽകാൻ ഇന്ത്യ ബാധ്യസ്ഥരാണെന്നും ഭാഗവത് പറയുന്നു. ന്യൂയോർക്കിൽ സംഘടിപ്പിച്ച വൺ വേൾഡ്, വൺ ഹ്യൂമാനിറ്റി(ഒരു ലോകം, ഒരു മാനവികത) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:

എന്താണ് നമ്മുടെ കർമം? നാം അമേരിക്കയിൽ ജീവിക്കുന്നു, അമേരിക്കയിൽ സമ്പാദിക്കുന്നു. അപ്പോൾ നാം ഈ നാട്ടുകാരാണ്. ഈ നാടിനോട് വിശ്വസ്തത പുലർത്തണം. എന്നാൽ ഇവിടെയുള്ള ഭാരതീയ സമൂഹത്തിന് അവരുടെ കർമഭൂമിയോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് പൂർത്തിയാക്കണം. കർമഭൂമിയോട് കൂറുള്ളവരായിരിക്കണം അവരെന്നും.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് നാം പറയുമ്പോൾ അതിൽ ബഹുസ്വരത ഉണ്ട്. അതാണ് ചർച്ചയാവുന്നത്. അതുപോലെ ഭാരതം എന്ന് പറയുമ്പോൾ ചർച്ച ചെയ്യപ്പെടുന്നതാണ് നാനാത്വത്തിൽ ഏകത്വം എന്നത്. ഐക്യവും ബഹുസ്വരതയും ഭാരതത്തിന്റെ സ്വത്വത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കാര്യങ്ങളാണ്. നാനാത്വത്തിലും ഏകത്വം ഉണ്ടാകും എന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കണം.

'ഭാരതത്തിൽ മുസ്‌ലിം വേണ്ട എന്ന് കരുതുന്നവർ ഹിന്ദുവല്ല'; മോഹൻ ഭാഗവത്
17 ശതമാനത്തില്‍ നിന്ന് ഏഴിലേയ്ക്ക്, ഒബിസി സംവരണ പട്ടിക വെട്ടിച്ചുരുക്കി ബിജെപി സര്‍ക്കാര്‍; പശ്ചിമ ബംഗാളിലെ മുസ്ലിം ഉപജാതികള്‍ പുറത്തേക്ക്

ചില മുസ്‌ലിങ്ങൾ എന്നോട് ചോദിച്ചു, ഭാരതത്തിൽ എന്താണ് ഞങ്ങളുടെ അവസ്ഥ, ഞങ്ങളെ പുറത്താക്കുമോ എന്നൊക്കെ. അതെങ്ങനെ ശരിയാകും? എല്ലാവരെയും ചേർത്തുനിർത്തുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ഭാരതത്തിൽ മുസ്‌ലിങ്ങൾ വേണ്ട എന്ന് ഒരു ഹിന്ദു കരുതുന്നുണ്ടെങ്കിൽ അവൻ ഹിന്ദു അല്ല. ആശ്രിതർക്ക് അഭയം നൽകിയ ചരിത്രമേ ഭാരതത്തിനുള്ളൂ. ഞാനും എന്ർറേതും എന്ന സമീപനം പരിഹാരമില്ലാത്ത ഒരു പ്രശ്നമാണ്. നമ്മൾ, നമ്മുടേത് എന്നത് ശരിയായ സമീപനവും.

വ്യത്യസ്ത മതങ്ങളെ അം​ഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാ​ഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണ്.

മനുഷ്യത്വത്തിലാണ് ആർഎസ്എസ് വിശ്വസിക്കുന്നത്. അത് പാലിക്കുക എന്നതാണ് സംഘടനയുടെ കർത്തവ്യവും. നാനാത്വത്തിലും ഞങ്ങളൊന്നാണ് എന്ന് ലോകത്തോട് പറയുക ഞങ്ങളുടെ കടമയാണ്.

Summary

RSS chief Mohan Bhagwat said that those who believe there should be no Muslims in India are not Hindus. He said that unity in diversity is deeply rooted in India’s identity, and that India is duty-bound to share this message with the world. Bhagwat was speaking at the “One World, One Humanity” event held in New York.

Madism Digital
madismdigital.com