ഉദ്ദവ് താക്കറെ ശിവസേനയില്‍ പിളര്‍പ്പ്? എംപിമാര്‍ ഡല്‍ഹിയില്‍; പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെയും

അരവിന്ദ് സാവന്തും അനില്‍ ദേശായിയും മാത്രമായിരിക്കും ഉദ്ദവിനൊപ്പം അവശേഷിക്കുക.
ഉദ്ദവ് താക്കറെ ശിവസേനയില്‍ പിളര്‍പ്പ്? എംപിമാര്‍ ഡല്‍ഹിയില്‍; പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെയും
Published on

ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ഒരു കൂട്ടം എംപിമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഇവരില്‍ പല എംപിമാരും ഡല്‍ഹിയില്‍ എത്തിയതായാണ് സൂചന. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയും ദേശീയ തലസ്ഥാനത്തേക്ക് തിരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോകുന്ന ഒരു വിഭാഗം എംപിമാര്‍ക്കും യാതൊരുവിധ അംഗീകാരവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് എംപി അരവിന്ദ് സാവന്ത് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തച്ചിട്ടുണ്ട്.

ഉദ്ദവ് താക്കറെ ശിവസേനയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാന്‍ പോകുന്നുവെന്ന ശക്തമായ ചര്‍ച്ചകള്‍ ദിവസങ്ങളായി നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍. ശിവസേനയെ പിളര്‍ത്തിയ ഷിന്‍ഡെയുടെ വിമത നീക്കത്തിന്റെ നാലാം വാര്‍ഷികത്തിന് കൃത്യം ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഇത് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉദ്ദവ് താക്കറെ ശിവസേനയുടെ ഒമ്പത് എംപിമാരില്‍ ഏഴ് പേരും പാര്‍ട്ടി പിളര്‍ത്താന്‍ പദ്ധതിയിടുന്നതായി ഷിന്‍ഡെ വിഭാഗത്തിലെ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അരവിന്ദ് സാവന്തും അനില്‍ ദേശായിയും മാത്രമായിരിക്കും ഉദ്ദവിനൊപ്പം അവശേഷിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിമത എംപിമാരില്‍ നാല് പേര്‍ ഡല്‍ഹിയിലുണ്ടെന്നും ബുധനാഴ്ച രാവിലെ അവര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണാന്‍ സാധ്യതയുണ്ടെന്നും ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കി. സഭയില്‍ തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നാണ് സൂചന. എന്നാല്‍, മുംബൈ നോര്‍ത്ത് ഈസ്റ്റ് എംപി സഞ്ജയ് ദിന പാട്ടീലും നാസിക് എംപി രാജാഭൗ വാജെയും ഉദ്ദവിനൊപ്പം ഉറച്ചുനില്‍ക്കുകയാണെന്നും സ്വന്തം മണ്ഡലങ്ങളില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒസ്മാനാബാദ് എംപി ഓംരാജെ നിംബാല്‍ക്കര്‍ പുണെയിലുണ്ടെന്നാണ് വിവരം.

ഉദ്ദവ് താക്കറെ ശിവസേനയില്‍ പിളര്‍പ്പ്? എംപിമാര്‍ ഡല്‍ഹിയില്‍; പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെയും
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം മറികടക്കാന്‍ രഹസ്യ എണ്ണക്കടത്ത്; ഇറാന്റെ തന്ത്രം കടമെടുത്ത് യുഎസ് സൈന്യം

'എല്ലാം പണത്തെക്കുറിച്ച്'

'പണം, പണം... എല്ലാം പണത്തെക്കുറിച്ചാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ ശ്രമം നടക്കുന്നത് ഞെട്ടിപ്പിക്കുന്നതും അറപ്പുളവാക്കുന്നതുമാണ്', ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് ഉദ്ദവ് താക്കറെ ശിവസേന എംപി സഞ്ജയ് റാവത്ത് എക്‌സില്‍ കുറിച്ചു. തന്റെ പാര്‍ട്ടിയുടെ ലോക്സഭാ വിഭാഗത്തെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമമെന്ന് പറയപ്പെടുന്ന 'ഓപ്പറേഷന്‍ ടൈഗര്‍' എന്ന അഭ്യൂഹങ്ങളെ റാവത്ത് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. 'ഞങ്ങളുടേത് കേഡര്‍ അധിഷ്ഠിത പാര്‍ട്ടിയാണ്. ആരെങ്കിലും പ്രത്യേക ഗ്രൂപ്പുണ്ടാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിവരവുമില്ല. പാര്‍ട്ടിയും എംപിമാരും ഒപ്പമുണ്ടെന്നും ഉദ്ദവ് ജിയുടെ മുന്നില്‍ അവര്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും,' അദ്ദേഹം പറഞ്ഞു.

'ഇതൊരു കളവാണ് (പിളര്‍പ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍). ഞങ്ങള്‍ക്ക് അത്തരം വിവരങ്ങളൊന്നുമില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ എംപിമാരെല്ലാം ഉദ്ദവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തതാണ്. അവരില്‍ ചിലര്‍ ഉദ്ദവ് ജിക്ക് പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെച്ചൊല്ലി സത്യം വരെ ചെയ്തിട്ടുണ്ട്', ഡല്‍ഹിയിലുള്ള രാജ്യസഭാ എംപി കൂടിയായ റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ 2003-ല്‍ വരുത്തിയ ഭേദഗതിക്ക് ശേഷം നിയമപരമായി 'പിളര്‍പ്പ്' എന്നൊരു വ്യവസ്ഥ നിലവിലില്ലെന്നും എംപിമാരുടെ അധികാരം നിയമസഭാ/പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നല്ല, മറിച്ച് മാതൃ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നാണ് വരുന്നതെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ സാവന്ത് ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടി തന്നെ ഔദ്യോഗികമായി ലയിക്കാത്തിടത്തോളം, മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഒരു വിമത വിഭാഗത്തിന് പോലും നിയമപരമായ പരിരക്ഷ അവകാശപ്പെടാന്‍ കഴിയില്ലെന്ന് സാവന്ത് കത്തില്‍ എഴുതി. അതിനാല്‍ അത്തരം ഒരു വിമത വിഭാഗത്തെയും അംഗീകരിക്കരുതെന്ന് അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.

ഉദ്ദവ് താക്കറെ ശിവസേനയില്‍ പിളര്‍പ്പ്? എംപിമാര്‍ ഡല്‍ഹിയില്‍; പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെയും
'സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണം, അല്ലെങ്കില്‍ സമരം', സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാം; പുതിയ ഫോര്‍മുലയുമായി സ്വകാര്യ ബസ്സുടമകള്‍

എംപിമാരുടെ യോഗം

പിളര്‍പ്പ് അഭ്യൂഹങ്ങള്‍ ഇല്ലാതാക്കാന്‍ ഞായറാഴ്ച മുംബൈയിലെ തന്റെ വസതിയായ മാതോശ്രീയില്‍ ഉദ്ദവ് താക്കറെ ഒമ്പത് ലോക്സഭാ എംപിമാരുടെയും യോഗം വിളിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ യോഗത്തില്‍ നാല് പേര്‍ മാത്രമാണ് നേരിട്ടെത്തിയത്. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന് (ടിഎംസി) പിന്നാലെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയില്‍ കൂടി പിളര്‍പ്പുണ്ടാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. മറ്റുള്ളവരുടെ അസാന്നിധ്യം ലഘൂകരിച്ചുകാണിക്കാന്‍ ശ്രമിച്ച പാര്‍ട്ടി നേതൃത്വം, നാല് പേര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തുവെന്നും ജാദവ് ഉദ്ദവുമായി ഫോണില്‍ സംസാരിച്ചുവെന്നുമാണ് അന്ന് വ്യക്തമാക്കിയത്.

തിങ്കളാഴ്ച കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവുമായി സഞ്ജയ് ദേശ്മുഖ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് പിളര്‍പ്പ് ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായത്. എന്നാല്‍, കൂടിക്കാഴ്ച മണ്ഡലത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും പറഞ്ഞു അഭ്യൂഹങ്ങള്‍ ഇരുവരും നിഷേധിച്ചു.

Summary

Summary: Speculation over a possible split in Uddhav Thackeray-led Shiv Sena (UBT) intensified after several party MPs arrived in Delhi, followed by Maharashtra Deputy Chief Minister Eknath Shinde. Reports suggest that seven of the party's nine Lok Sabha MPs may be considering breaking away from the party. In response, Shiv Sena (UBT) MP Arvind Sawant wrote to Lok Sabha Speaker Om Birla, urging him not to recognize any dissident faction.

Madism Digital
madismdigital.com