2025-ലെ ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ അൽ-ഖ്വയ്ദ ശൃംഖലയെന്ന് യുഎൻ, അടുത്ത ലക്ഷ്യം ബംഗ്ലാദേശോ?

ബംഗ്ലാദേശിലേക്ക് തങ്ങളുടെ ഓപ്പറേഷണൽ സെല്ലുകൾ വ്യാപിപ്പിക്കാൻ AQIS ശ്രമിക്കുന്നത് ഇന്ത്യയുടെ കിഴക്കൻ അതിർത്തികൾക്കും വലിയൊരു സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
2025-ലെ ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ അൽ-ഖ്വയ്ദ ശൃംഖലയെന്ന് യുഎൻ, അടുത്ത ലക്ഷ്യം ബംഗ്ലാദേശോ?
Published on

2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ഉപവിഭാ​ഗമായ അൽ-ഖ്വയ്ദ ഇൻ ദ ഇന്ത്യൻ സബ് കോണ്ടിനന്റ് ആണെന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ വെളിപ്പെടുത്തൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് നൽകുന്നത് വലിയൊരു മുന്നറിയിപ്പാണ്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ മോണിറ്ററിങ് ടീം പുറത്തുവിട്ട റിപ്പോർട്ട് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരുടെ പേരിലാണെന്ന് ചൂണ്ടിക്കാട്ടുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ദക്ഷിണേഷ്യയിൽ ഭീകരസംഘടനകൾ തങ്ങളുടെ പ്രവർത്തനരീതികളിൽ വരുത്തിയ അത്യന്തം അപകടകരമായ മാറ്റങ്ങളുടെ നേർചിത്രം കൂടിയാണ് വരച്ചുകാട്ടുന്നത്.

പതിനൊന്ന് പേരുടെ ജീവനെടുത്ത ചെങ്കോട്ട ആക്രമണത്തിൽ കാറിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കളാണ് (VBIED) ഉപയോ​ഗിച്ചത്. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം അൽ-ഫലാഹ് സർവകലാശാലയിലെ മുൻ അധ്യാപകനായ ഉമർ ഉൻ-നബിയാണെന്നും ഇയാൾ ഇതേ സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. എന്നാൽ പ്രാദേശികമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു ആക്രമണം എന്നതിലുപരി, കൃത്യമായ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് യുഎൻ റിപ്പോർട്ട് അടിവരയിടുന്നു.

പരമ്പരാഗതമായ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ സംഘങ്ങളെ ഒഴിവാക്കി, പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ചെറിയ സംഘങ്ങളായി തിരിഞ്ഞുള്ള പ്രവർത്തന ശൈലിയാണ് അൽ-ഖ്വയ്ദ ഇപ്പോൾ പിന്തുടരുന്നത്. സാമ്പത്തിക-ലോജിസ്റ്റിക് ശൃംഖലകൾ രഹസ്യമായി വിപുലീകരിക്കുന്നതിനും രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കുന്നതിനും ഈ രീതി അവരെ സഹായിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശിലേക്ക് തങ്ങളുടെ ഓപ്പറേഷണൽ സെല്ലുകൾ വ്യാപിപ്പിക്കാൻ AQIS ശ്രമിക്കുന്നത് ഇന്ത്യയുടെ കിഴക്കൻ അതിർത്തികൾക്കും വലിയൊരു സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

2025-ലെ ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ അൽ-ഖ്വയ്ദ ശൃംഖലയെന്ന് യുഎൻ, അടുത്ത ലക്ഷ്യം ബംഗ്ലാദേശോ?
ആശങ്ക അവസാനിക്കുന്നില്ല; ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം തുടരാൻ ഇറാൻ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുക ലക്ഷ്യം

അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളങ്ങൾ

ഭീകരവാദികൾക്ക് അഫ്‍​ഗാനിസ്ഥാനിൽ ലഭിക്കുന്ന രഹസ്യ പിന്തുണയാണ് മറ്റൊരു പ്രധാന ആശങ്ക. അൽ-ഖ്വയ്ദയുടെ പ്രധാന നേതാക്കൾ ഇപ്പോഴും കാബൂളിൽ സുരക്ഷിതരാണെന്നും താലിബാൻ ഭരണകൂടം ഇവർക്ക് ഔദ്യോ​ഗിക തിരിച്ചറിയൽ കാർഡുകൾ (Tazkiras) വരെ നൽകിയിട്ടുണെന്നുമുള്ള യുഎൻ കണ്ടെത്തൽ അങ്ങേയറ്റം ​ഗൗരവമുള്ളതാണ്. ഇത് അൽ-ഖ്വയ്ദയും താലിബാനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് വെളിപ്പെടുത്തുന്നത്. പാക്കിസ്ഥാനിലെ തെഹ്‌രിക്-ഇ-താലിബാൻ നടത്തുന്ന ആക്രമണങ്ങൾക്ക് അൽ-ഖ്വയ്ദ പ്രത്യക്ഷത്തിൽ തന്നെ പിന്തുണ നൽകുന്നതും ദക്ഷിണേഷ്യൻ മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുന്ന കാര്യമാണ്.

ജൈവ ആയുധങ്ങളും സാമ്പത്തിക ഭീകരവാദവും

ബോംബുകളിൽ നിന്നും തോക്കുകളിൽ നിന്നും മാറി രാസ-ജൈവ ആയുധങ്ങളോടുള്ള ഭീകരസംഘടനകളുടെ വർധിച്ചുവരുന്ന താൽപര്യമാണ് സുരക്ഷ്ഷാ ഏജൻസികളെ കുഴപ്പത്തിലാക്കുന്ന മറ്റൊരു ഘടകം. റിസിൻ, സയനൈഡ് തുടങ്ങിയ മാരക വിഷങ്ങൾ നിർമ്മിക്കാനുള്ള പരിശീലനവും നിർദ്ദേശങ്ങളും ഐസിസും (IS) അൽ-ഖ്വയ്ദയും തങ്ങളുടെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലൂടെ നൽകുന്നുണ്ട്. ഇന്ത്യയിൽ റിസിൻ നിർമ്മിക്കാൻ ശ്രമിച്ച ഒരു ഡോക്ടർ ഉൾപ്പെടെയുള്ളവർ അടുത്തിടെ അറസ്റ്റിലായത് ഈ ഭീഷണിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

ഇതിനെല്ലാം പുറമെ, സാമ്പത്തിക ഇടപാടുകൾക്കായി ഭീകരർ ക്രിപ്റ്റോകറൻസികളെ വ്യാപകമായി ആശ്രയിക്കുന്നതും പുതിയ വെല്ലുവിളിയാണ്. ഡിജിറ്റൽ കറൻസികളുടെ ഉപയോഗം പണത്തിന്റെ ഉറവിടം കണ്ടെത്തുക എന്നത് അന്വേഷണ ഏജൻസികൾക്ക് ഏറെ ദുഷ്കരമാക്കുന്നു. ഇത്തരം ഭീഷണികളെ നേരിടാൻ യുഎൻ ഉപരോധ പട്ടികയിൽ ഡിജിറ്റൽ കറൻസി അഡ്രസ്സ് കൂടി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്.

2025-ലെ ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ അൽ-ഖ്വയ്ദ ശൃംഖലയെന്ന് യുഎൻ, അടുത്ത ലക്ഷ്യം ബംഗ്ലാദേശോ?
വിധവകളുടെയും അനാഥരുടെയും പേരിൽ ഇന്ധനവില വർധനവ്; ഹിമാചൽ സർക്കാരിന്റെ പുതിയ സെസിനെതിരെ പ്രതിഷേധം

ചെങ്കോട്ട സ്‌ഫോടനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തലുകൾ ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനങ്ങൾക്ക് നൽകുന്നത് ശക്തമായൊരു മുന്നറിയിപ്പാണ്. കേവലം സൈനികമായ തയ്യാറെടുപ്പുകൾക്കപ്പുറം രാജ്യത്തിന്റെ സുരക്ഷാ നയങ്ങളിൽ സമൂലമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഈ സംഭവവികാസങ്ങൾ അടിവരയിടുന്നു. അതിർത്തി കടന്നുള്ള ഭീകരവാദികളുടെ ആശയവിനിമയങ്ങൾ തടയുന്നതിലും, സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിലും, രാസ-ജൈവ ഭീഷണികളെ നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലും ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ഇനി കേവലം അതിർത്തികളിൽ മാത്രമല്ല, സൈബർ ലോകത്തും സാമ്പത്തിക മേഖലകളിലും ശക്തമാക്കേണ്ടിയിരിക്കുന്നു.

Summary

The recent United Nations Security Council report confirms that the Al-Qaeda offshoot AQIS (Al-Qaeda in the Indian Subcontinent) orchestrated the deadly November 2025 Red Fort blast. The analysis highlights a dangerous shift in terrorist operations, noting AQIS's move towards decentralized cells to evade detection. The report also raises severe alarms about terror groups exploiting cryptocurrencies for funding, seeking safe havens in Afghanistan with alleged Taliban support, and attempting to develop chemical and biological weapons like Ricin. This serves as a critical wake-up call for India, emphasizing the urgent need to expand national security measures beyond border defense to include robust cyber surveillance and advanced bio-threat countermeasures.

Madism Digital
madismdigital.com