യുപിയിൽ കനത്ത മഴയും കാറ്റും; നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു, 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം

യുപിയിൽ ബേത്വ നദിക്ക് കുറുകെയുള്ള പാലം തകർന്നു, 6 തൊഴിലാളികൾ മരിച്ചു, 3 പേരുടെ നില ഗുരുതരം
യുപിയിൽ കനത്ത മഴയും കാറ്റും; നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു, 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം
Published on

ഉത്തർപ്രദേശിലെ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ മരണം. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണ്.

യുപിയിൽ കനത്ത മഴയും കാറ്റും; നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു, 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴ, കൊടുങ്കാറ്റും; ഉത്തര്‍ പ്രദേശില്‍ വന്‍നാശം, മരണം 100 പിന്നിട്ടു

പുലർച്ചെ മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം. അപകട സമയത്ത് തൊഴിലാളികളെല്ലാം പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പാലം തകർന്നു ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നീ തൊഴിലാളികളാണ് മരിച്ചത്.

യുപിയിൽ കനത്ത മഴയും കാറ്റും; നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു, 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം
എണ്ണ പ്രതിസന്ധിയും പുകയുന്ന യുവത്വവും; രാജ്യത്ത് 1973 ആവര്‍ത്തിക്കുമോ?

അപകടത്തിനു പിന്നാലെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എസ്ഡിആർഎഫ് സംഘം നിലവിൽ സ്ഥലത്തുണ്ട്. ആറ് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും മൂന്ന് പേർ തൂണിന് മുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary: Six construction workers were killed and three others critically injured when a bridge under construction over the Betwa River in Hamirpur, Uttar Pradesh collapsed due to heavy rain and strong winds early morning. The workers were sleeping at the site when the incident occurred.

Madism Digital
madismdigital.com