'തിരഞ്ഞെടുപ്പിൽ കണ്ടത് സിനിമാ സുനാമി, പുതിയ 'കളിപ്പാട്ട'ത്തോടുള്ള ആവേശം വൈകാതെ കെട്ടണയും'; ടിവികെ 5 വർഷം തികയ്ക്കില്ലെന്ന് സ്റ്റാലിന്റെ മുന്നറിയിപ്പ്

ഇത് വെറും സിനിമാ സുനാമി; പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടികളെപ്പോലെയാണ് ജനം വിജയ് ഭരണത്തെ തള്ളിക്കളയും
'തിരഞ്ഞെടുപ്പിൽ കണ്ടത് സിനിമാ സുനാമി, പുതിയ 'കളിപ്പാട്ട'ത്തോടുള്ള ആവേശം വൈകാതെ കെട്ടണയും'; ടിവികെ 5 വർഷം തികയ്ക്കില്ലെന്ന് സ്റ്റാലിന്റെ മുന്നറിയിപ്പ്
Published on

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെയും ടിവികെ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി കൂടിയായ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം രാഷ്ട്രീയ മുന്നേറ്റമല്ല, മറിച്ച് ‘സിനിമാ സുനാമി’യാണെന്ന് സ്റ്റാലിൻ ആരോപിച്ചു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. നിലവിലെ ടിവികെ സർക്കാർ അഞ്ച് വർഷത്തെ ഭരണകാലം പൂർത്തിയാക്കില്ലെന്നും, ഡിഎംകെയുടെ പരോക്ഷ പിന്തുണയും രാഷ്ട്രീയ സഹിഷ്ണുതയും കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.

'തിരഞ്ഞെടുപ്പിൽ കണ്ടത് സിനിമാ സുനാമി, പുതിയ 'കളിപ്പാട്ട'ത്തോടുള്ള ആവേശം വൈകാതെ കെട്ടണയും'; ടിവികെ 5 വർഷം തികയ്ക്കില്ലെന്ന് സ്റ്റാലിന്റെ മുന്നറിയിപ്പ്
എംജിആർ മുതൽ വിജയ് വരെ: മാസാണ് തമിഴ്‌ സിനിമയും രാഷ്ട്രീയവും

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് ടിവികെ ഭരണത്തിനെതിരെ സ്റ്റാലിൻ കടുത്ത വാക്കുകളിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ജനങ്ങൾ രാഷ്ട്രീയ ആശയങ്ങളെയോ നയങ്ങളെയോ അടിസ്ഥാനമാക്കിയല്ല വോട്ട് ചെയ്തതെന്നും, ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആരാധനയും വികാരവുമാണ് വിജയിയുടെ മുന്നേറ്റത്തിന് പിന്നിലെന്നും സ്റ്റാലിൻ പറഞ്ഞു.

”ജനങ്ങൾ അവരുടെ പ്രിയപ്പെട്ട നടനെ ആവേശത്തോടെ സ്വീകരിച്ചു. പുതിയൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ അവർ ഇപ്പോൾ സന്തോഷത്തിലാണ്. എന്നാൽ ആ ആവേശം അധികകാലം നിലനിൽക്കില്ല. ഒടുവിൽ ജനങ്ങൾ വീണ്ടും ഡിഎംകെയെ തന്നെ തേടിയെത്തും,” സ്റ്റാലിൻ വ്യക്തമാക്കി.

'തിരഞ്ഞെടുപ്പിൽ കണ്ടത് സിനിമാ സുനാമി, പുതിയ 'കളിപ്പാട്ട'ത്തോടുള്ള ആവേശം വൈകാതെ കെട്ടണയും'; ടിവികെ 5 വർഷം തികയ്ക്കില്ലെന്ന് സ്റ്റാലിന്റെ മുന്നറിയിപ്പ്
'സമൂഹം ആരാധകരാൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു'; ടിവികെയുടെ വിജയത്തിന് പിന്നാലെ പ്രകാശ് രാജിന്റെ വിമർശനം

ടിവികെ സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമില്ലെന്നും, നിയമസഭയിൽ സ്ഥിരതയുള്ള പിന്തുണ നേടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 118 സീറ്റുകളുടെ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ നിലനിൽക്കുന്നതെന്നും, നിലവിൽ ഡിഎംകെയുടെ രാഷ്ട്രീയ സമീപനമാണ് സർക്കാരിനെ താങ്ങിനിർത്തുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.

“ഇന്ന് സർക്കാർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിലാണ്. രാഷ്ട്രീയ സാഹചര്യം ഏത് നിമിഷവും മാറാം. സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാൻ സാധ്യതയുണ്ട്,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് എഐഎഡിഎംകെയെ ദുർബലപ്പെടുത്താനും പാർട്ടിയെ വിഭജിക്കാനും ചില രാഷ്ട്രീയ ശക്തികൾ ശ്രമിച്ചുവെന്നും, എന്നാൽ അത് വിജയിച്ചില്ലെന്നും സ്റ്റാലിൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം തമിഴ്‌നാട്ടിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ടിവികെ നേതൃത്വത്തിനെതിരെ സ്റ്റാലിന്റെ പരാമർശങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിജയിയുടെ രാഷ്ട്രീയ ഭാവി, ടിവികെയുടെ സ്ഥിരത, ഡിഎംകെയുടെ തിരിച്ചുവരവ് തുടങ്ങിയ വിഷയങ്ങൾ വീണ്ടും രാഷ്ട്രീയ കേന്ദ്രചർച്ചയാകുകയാണ്.

English Summary: DMK leader and former Tamil Nadu Chief Minister M.K. Stalin has launched a strong political attack against Chief Minister Vijay and the TVK government. Stalin claimed that Vijay’s victory in the Tamil Nadu Assembly elections was driven more by fan excitement for a movie star than political ideology, describing it as a “cinema tsunami.” He further alleged that the TVK government lacks a stable majority and continues in power only because of DMK’s support. Stalin also warned that the current political climate in Tamil Nadu remains unstable.

Madism Digital
madismdigital.com