

വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതികളില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുന്‍ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ആശ്വാസം. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെയും സഹപ്രതിയായ വിനോദ് തോമറിനെയും കോടതി കുറ്റ വിമുക്തരാക്കി. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. 5 വനിതാ താരങ്ങള്‍ നല്‍കിയ കേസിലാണ് നടപടി.
ജന്തര്‍ മന്തറില്‍ വനിതാ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഡബ്ല്യുഎഫ്ഐ മേധാവിയായിരുന്ന സമയത്ത് സിങ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണമാണ് ഉന്നയിച്ചത്. നേരത്തെ, ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം 2023 ജൂണ്‍ 15 ന് ഡല്‍ഹി പൊലീസ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന നടപടികള്‍ക്ക് ശേഷമാണ് നടപടി.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലപ്പത്തിരുന്ന സമയത്ത് സിങ് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ആരോപിച്ചാരുന്നു താരങ്ങള്‍ പരാതി നല്‍കിയത്. ഇന്ത്യയിലും വിദേശത്തും വച്ച് അതിക്രമം നടത്തിയെന്ന് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ വിചാരണ നേരിട്ടത്. ഏഴ് താരങ്ങളാണ് പരാതി നല്‍കിയത്. പരാതികളില്‍ രണ്ട് കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പിന്‍വലിച്ചിരുന്നു.
The Rouse Avenue Court in Delhi acquitted former BJP MP and ex-Wrestling Federation of India (WFI) chief Brij Bhushan Sharan Singh and co-accused Vinod Tomar in the women wrestlers' alleged sexual harassment case on Monday