വനിതാ സംവരണം 'നൂറ്റാണ്ടിലെ തീരുമാനം' എന്ന് മോദി; ചരിത്രപരമായ വഞ്ചനയെന്ന് പ്രതിപക്ഷം; എന്താണ് ഈ ബില്ലിലെ യാഥാർത്ഥ്യം?

2023 ൽ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയതെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രം, എന്നാൽ പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് ഇതുവരെ പരിഹരിച്ചിട്ടില്ല
വനിതാ സംവരണം 'നൂറ്റാണ്ടിലെ തീരുമാനം' എന്ന് മോദി; ചരിത്രപരമായ വഞ്ചനയെന്ന് പ്രതിപക്ഷം; എന്താണ് ഈ ബില്ലിലെ യാഥാർത്ഥ്യം?
Published on

വനിത സംവരണ ബിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും വനിതാ ശാക്തീകരണം ലക്ഷ്യംവച്ചുള്ള ചരിത്രപരമായ നീക്കമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും, ബിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളിത്തിയിരിക്കുന്നത്. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിലും മോദി തൻറെ വാദം ആവർത്തിച്ചു . സ്ത്രീകൾ ഭരണകൂടത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമാണെന്നും, സ്ത്രീ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയുടെ ഭാവി ഈ ബിൽ മാറ്റുമെന്നും, ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർത്ഥ്യമാക്കനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2023 ൽ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയതെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി പങ്കുവെച്ചപ്പോൾ, ബില്ലിനെതിരായ രോഷം പ്രതിപക്ഷം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.

സോണിയ ഗാന്ധിയുടെ വിമർശനങ്ങൾ

ഏപ്രിൽ 16 മുതൽ 18 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്നത് കേന്ദ്രസർക്കാരിന്റെ സ്വാർത്ഥ താല്പര്യങ്ങളാണെന്നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വിലയിരുത്തൽ. വനിതാ സംവരണ ബില്ലിനോട് ബന്ധപ്പെട്ട രാഷ്ട്രീയവും ഭരണഘടനാപരവുമായ ആശങ്കകൾ സോണിയ ഗാന്ധി ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലൂടെ പ്രകടമാക്കി. ഈ നീക്കങ്ങൾ രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും സാമൂഹിക തുല്യതയെയും ബാധിക്കാമെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.

വനിതാ സംവരണം 'നൂറ്റാണ്ടിലെ തീരുമാനം' എന്ന് മോദി; ചരിത്രപരമായ വഞ്ചനയെന്ന് പ്രതിപക്ഷം; എന്താണ് ഈ ബില്ലിലെ യാഥാർത്ഥ്യം?
മാലേഗാവ് കേസും കേണൽ പുരോഹിതും: ആരോപണങ്ങൾ, ജയിൽവാസം, കുറ്റവിമുക്തനാക്കപ്പെട്ട വിധി; വിവാദങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം

വനിത സംവരണ ബിൽ

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പാക്കുകയാണ് ചരിത്രപരമായ വനിതാ സംവരണ ബില്ലിലൂടെ കേന്ദ്ര സർക്കാർ ഉന്നംവയ്ക്കുന്നത്. എന്നാൽ, ഈ സംവരണം പ്രായോഗികമാകണമെങ്കിൽ അടുത്ത സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണ്ണയം (Delimitation) പൂർത്തിയാകണമെന്ന വ്യവസ്ഥയാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി വർധിപ്പിക്കാനാണ് കേന്ദ്ര നീക്കം. ഇതോടെ ഓരോ സംസ്ഥാനത്തെയും സീറ്റുകൾ 50 ശതമാനം വരെ വർധിക്കുകയും, അതിൽ മൂന്നിലൊന്ന് (ഏകദേശം 273 സീറ്റുകൾ) വനിതകൾക്കായി മാറ്റിവെക്കപ്പെടുകയും ചെയ്യും.

2029-ഓടെ ഈ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് പിന്നിൽ ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങളുണ്ടെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കപ്പെടുമ്പോൾ ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയിൽ സീറ്റുകൾ വൻതോതിൽ വർധിക്കുമെന്നും അത് ബിജെപിക്ക് തിരഞ്ഞെടുപ്പുകളിൽ വലിയ മേൽക്കൈ നൽകുമെന്നും അവർ ആശങ്കപ്പെടുന്നു. അതേസമയം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാതിനിധ്യം കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നും, വനിതാ സംവരണത്തിന്റെ മറവിൽ ഉത്തരേന്ത്യൻ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പ്രതിപക്ഷ രോഷം

വനിതാ സംവരണമെന്ന ചരിത്രപരമായ ചുവടുവെപ്പിനെ സ്വാഗതം ചെയ്യുമ്പോഴും, ബില്ലിന് പിന്നിലെ സുതാര്യമല്ലാത്ത 'തിടുക്കം' ജനാധിപത്യ പ്രക്രിയയെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നാണ് പ്രതിപക്ഷ നിലപാട്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം സർവ്വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം നിരസിക്കപ്പെട്ടതും, ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തിലെ അജണ്ടകളിൽ ഇപ്പോഴും നിലനിൽക്കുന്ന അവ്യക്തതയും ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ജൂലൈയിലെ മൺസൂൺ സമ്മേളനം വരെ കാത്തിരിക്കാവുന്ന ഗൗരവകരമായ ചർച്ചകളെ ഇത്രമേൽ വേഗത്തിൽ തീർപ്പാക്കുന്നത് എന്തിനാണെന്ന ചോദ്യവും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നു. ഭരണഘടനാപരമായ സുതാര്യത ഉറപ്പാക്കാതെയുള്ള ഇത്തരം നീക്കങ്ങൾ രാഷ്ട്രീയ അട്ടിമറികൾക്ക് വേദിയൊരുക്കുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

English Summary: The Women Reservation Bill in India has sparked a major political debate, with Prime Minister Narendra Modi calling it historic, while Sonia Gandhi and the opposition raise concerns over delimitation, census delays, and federal balance.

Related Stories

No stories found.
Madism Digital
madismdigital.com