മക്കളെ കൊന്നുകളയണോ?പട്ടിണിയേക്കാള്‍ ഭേദം മരണം; മനുഷ്യജീവിതം നരകമായ അഫ്ഗാൻ

അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ തുറന്ന യുദ്ധങ്ങളിൽ പ്രതിസന്ധിയിലായി അഫ്ഗാൻ ജനത. സ്വന്തം മക്കളെ വളർത്താനും, ജോലി ചെയ്യാനും ഭക്ഷണത്തിനുപോലും പ്രതിവിധി കണ്ടെത്താനാകാതെ വലയുകയാണ് ഒരു രാജ്യം.
മക്കളെ കൊന്നുകളയണോ?പട്ടിണിയേക്കാള്‍ ഭേദം മരണം; മനുഷ്യജീവിതം നരകമായ  അഫ്ഗാൻ
Published on

യുദ്ധത്തിനും അധിനിവേശത്തിനും ശേഷം താലിബാന്‍ ഭരണത്തിലെത്തിയ അഫ്ഗാനിസ്ഥാനില്‍ മനുഷ്യ ജീവിതം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. അന്നന്നത്തെ ഭക്ഷണത്തിനുള്ള വക പോലും കണ്ടെത്താനാകാത്ത നിലയില്‍ ദുസ്സഹമാണ് അഫ്ഗാനിലെ പല പ്രവിശ്യകളിലുമുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുവരെ നേരിട്ട പ്രതിസന്ധികൾക്കൊപ്പം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ വീണ്ടും ശക്തമാകുമ്പോൾ അതിന്റെ ഏറ്റവും വലിയ വില നൽകേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. കനത്ത ഷെല്ലാക്രമണങ്ങളും വ്യോമാക്രമണങ്ങളും അതിർത്തി പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിച്ച് ആയിരക്കണക്കിന് കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങൾ തേടി പലായനം ചെയ്യുകയാണ്. യുദ്ധത്തിന്റെ ശബ്ദം കേൾക്കുന്നത് അതിർത്തികളിൽ മാത്രം അല്ല. അത് വിശപ്പിന്റെ കരച്ചിലായും ആശുപത്രികളുടെ നിശബ്ദതയായും അഫ്ഗാനിലെ ഓരോ തെരുവിലും മുഴങ്ങുകയാണ്.

സഹായഹസ്തങ്ങൾ പിൻവാങ്ങുമ്പോൾ

അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ഏറെക്കാലമായി വിദേശസഹായങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാൽ 2021ൽ താലിബാൻ അധികാരത്തിലെത്തിയതോടെ സാഹചര്യം പൂർണമായും മാറി. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ സഹായദാതാവായിരുന്ന അമേരിക്ക കഴിഞ്ഞ വർഷം ഭൂരിഭാഗം സഹായങ്ങളും നിർത്തിവച്ചു. ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും പിന്തുണ കുറച്ചു.

മക്കളെ കൊന്നുകളയണോ?പട്ടിണിയേക്കാള്‍ ഭേദം മരണം; മനുഷ്യജീവിതം നരകമായ  അഫ്ഗാൻ
ഒരു കഷ്ണം ബ്രഡ് പോലും ആഡംബരമാകുന്ന ഗാസ; പ്രതിസന്ധി വർധിക്കുന്നു

യു.എൻ കണക്കുകൾ പ്രകാരം, 2025നെ അപേക്ഷിച്ച് ഈ വർഷം ലഭിച്ച സഹായം ഏകദേശം 70 ശതമാനം കുറഞ്ഞിരിക്കുകയാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം രാജ്യത്തെ ജനജീവിതത്തിലേക്കാണ് പതിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ നാലിൽ മൂന്ന് ആളുകൾക്കും അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാത്ത അവസ്ഥയാണ്. തൊഴിലില്ലായ്മ വ്യാപകമാണ്, വിദ്യാഭ്യാസവും ആരോഗ്യരംഗവും തകർച്ചയുടെ വക്കിലാണ്, ഒരിക്കൽ അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ആശുപത്രികൾക്ക് ഇന്ന് മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ പോലും കഴിയുന്നില്ല.

മക്കളെ കൊന്നുകളയണോ?പട്ടിണിയേക്കാള്‍ ഭേദം മരണം; മനുഷ്യജീവിതം നരകമായ  അഫ്ഗാൻ
യുഎസ്–ഇറാൻ ചർച്ചകൾക്ക് പാക് മധ്യസ്ഥത തിരിച്ചടിയോ? വാന്‍സിന് ചുറ്റും സയണിസ്റ്റുകളുടെ കണ്ണുകളെന്ന് ടെഹ്റാന്‍

പട്ടിണിയുടെ വക്കിൽ ഒരു തലമുറ

അഫ്ഗാനിസ്ഥാൻ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധികളിലൊന്നാണ് നേരിടുന്നത്. ഏകദേശം 47 ദശലക്ഷം ആളുകൾ ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ ദുരവസ്ഥയെ മനസിലാക്കാൻ സാമ്പത്തിക കണക്കുകൾ മാത്രം മതിയാകില്ല. അവിടെയുള്ള ജീവിത നിലവാരവും പരിശോധിക്കേണ്ടതുണ്ട്.

സ്വന്തം മക്കൾക്ക് ഭക്ഷണം നൽകാനാകാതെ മക്കളെ വിൽക്കാൻ മുതിരുന്ന മാതാപിതാക്കളുടെ സംഭവങ്ങൾ പോലും അഫ്നാഗാനിലുണ്ടെന്നാണ് റിപ്പോർട്ട്. പഴകിയ റൊട്ടിയും ശേഷിച്ച ഭക്ഷണവും കുഞ്ഞുങ്ങൾക്ക് നൽകേണ്ടി വരുന്ന അവസ്ഥ നിരവധി കുടുംബങ്ങൾ നേരിടുന്നു. പട്ടിണി കാരണം കുട്ടികളിലെ പോഷകാഹാരക്കുറവ് രൂക്ഷമാണ്.

ഗർഭിണികൾക്ക് മതിയായ ഭക്ഷണം ലഭിക്കാത്തത് നവജാത ശിശുക്കളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ആശുപത്രികളിലെ അവസ്ഥയും സമാനമാണ്. ചികിത്സയ്ക്കായി പണം കണ്ടെത്താനാകാത്തതിനാൽ കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പലർക്കും കഴിയുന്നില്ല.

അഫ്ഗാൻ ജനത നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് നവജാത ശിശുക്കളുടെ മരണം. പ്രാദേശിക ശ്മശാനങ്ങളിൽ ഇന്ന് കൂടുതലായി കാണപ്പെടുന്നത് കുഞ്ഞുങ്ങളുടെ കല്ലറകളാണെന്ന റിപ്പോർട്ടുകൾ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ തീവ്രത വ്യക്തമാക്കുന്നു. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം നവജാത ശിശു മരണനിരക്ക് 10 ശതമാനം വരെ ഉയർന്നിട്ടുണ്ട്.

മാനസികാരോഗ്യ പ്രതിസന്ധിയും ആത്മഹത്യാഭീഷണിയും

പട്ടിണിയും തൊഴിലില്ലായ്മയും ദീർഘകാല സംഘർഷങ്ങളും ചേർന്ന് അഫ്ഗാൻ സമൂഹത്തെ ഗുരുതരമായ മാനസികാരോഗ്യ പ്രതിസന്ധിയിലേക്കും തള്ളിവിടുകയാണ്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കുടുംബങ്ങൾ വർധിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു കുടുംബത്തിന് ഭക്ഷണം, ജോലി, ചികിത്സ, സുരക്ഷ ഇതിൽ ഒന്നും ഉറപ്പില്ലാത്ത സാഹചര്യം ദാരിദ്ര്യത്തെ മറികടന്ന് ജീവിതത്തോടുള്ള പ്രതീക്ഷ തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

മക്കളെ കൊന്നുകളയണോ?പട്ടിണിയേക്കാള്‍ ഭേദം മരണം; മനുഷ്യജീവിതം നരകമായ  അഫ്ഗാൻ
ട്രംപിനെ പാകിസ്ഥാന്‍ പിന്നില്‍നിന്ന് കുത്തിയോ? ഇറാനുവേണ്ടി ആറ് ചരക്കുപാതകള്‍ തുറന്നുനല്‍കി ഷബാസ് ഷെരിഫ്

താലിബാൻ ഭരണവും ആഗോള വിമർശനവും

2021ൽ അധികാരം പിടിച്ചെടുത്ത താലിബാൻ സർക്കാർ, മുൻ സർക്കാരിനെയാണ് ഈ അവസ്ഥയ്ക്ക് കുറ്റപ്പെടുത്തുന്നത്. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ വാദം വ്യത്യസ്തമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിൽ അവകാശങ്ങളും നിയന്ത്രിക്കുന്ന താലിബാൻ നയങ്ങളാണ് പല രാജ്യങ്ങളും സഹായം കുറയ്ക്കാൻ കാരണമെന്നാണ് വിമർശനം.

English Summary: Afghanistan is facing one of its worst humanitarian crises as poverty, hunger and unemployment deepen under Taliban rule. Aid cuts by the US and other countries, combined with drought and conflict with Pakistan, have pushed millions towards famine. Families are struggling to survive, with reports of parents selling children for medical treatment and food. Hospitals lack medicines and malnutrition-related child deaths are increasing rapidly across the country

Madism Digital
madismdigital.com