ബന്ദര്‍ അബ്ബാസ് ലക്ഷ്യമിട്ട് വീണ്ടും യുഎസ് ആക്രമണം; കുവൈറ്റില്‍ തിരിച്ചടിച്ച് ഇറാന്‍; പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക് ?

കുവൈറ്റിലെ യുഎസ് എയര്‍ ബെയ്‌സില്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍
ബന്ദര്‍ അബ്ബാസ് ലക്ഷ്യമിട്ട് വീണ്ടും യുഎസ് ആക്രമണം; കുവൈറ്റില്‍ തിരിച്ചടിച്ച് ഇറാന്‍;  പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക് ?
Published on

ചെറിയ വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയെ ആശങ്കയിലാക്കി യുഎസ് - ഇറാന്‍ സംഘര്‍ഷം. ഇറാന്റെ വിവിധ ഇടങ്ങില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ആയി യുഎസ് നടത്തിയ ആക്രമണങ്ങള്‍ ഇന്നലെ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ തന്ത്ര പ്രധാന മേഖലകള്‍ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ് പ്രദേശമാണ് യുഎസ് ലക്ഷ്യമിട്ടത്.

ബന്ദര്‍ അബ്ബാസ് ലക്ഷ്യമിട്ട് വീണ്ടും യുഎസ് ആക്രമണം; കുവൈറ്റില്‍ തിരിച്ചടിച്ച് ഇറാന്‍;  പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക് ?
ക്രൂഡ് ഓയിൽ വിലക്കയറ്റം: പ്രവാസികളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി, സർവീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ; ടിക്കറ്റ് നിരക്ക് ഉയർന്നേക്കും‌

ആക്രമണങ്ങള്‍ക്ക് മറുപടിയുമായി കുവൈത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതായും അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലെ യുഎസ് എയര്‍ ബെയ്‌സില്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നതോടെ കുവൈത്തില്‍ വ്യാപകമായി സൈറണുകള്‍ മുഴങ്ങി. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ചതായും കുവൈറ്റ് സൈന്യം അറിയിച്ചു.

ബന്ദര്‍ അബ്ബാസ് ലക്ഷ്യമിട്ട് വീണ്ടും യുഎസ് ആക്രമണം; കുവൈറ്റില്‍ തിരിച്ചടിച്ച് ഇറാന്‍;  പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക് ?
സമാധാന കരാറിലെ ട്രംപിന്റെ പിന്മാറ്റം; ഗാസയിലും ലെബനനിലും ഇസ്രായേൽ ആക്രമണം, ഹമാസ് സൈനിക മേധാവി കൊല്ലപ്പെട്ടു

അതേസമയം, യുഎസ് സൈന്യം നാല് ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും ബന്ദര്‍ അബ്ബാസിലെ ഒരു ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍ ആക്രമിച്ചതായും പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സും എപി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആക്രമണങ്ങളില്‍ പരിക്കുകളോ സ്വത്ത് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസും ഇറാനും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് നടത്തിയ പ്രസാവനയാണ് സാഹചര്യങ്ങള്‍ വീണ്ടും വഷളാക്കിയത്. ഹോര്‍മുസ് കടലിടുക്ക് 'ആരും നിയന്ത്രിക്കാന്‍ പോകുന്നില്ല' എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.

Summary

English Summary: Tensions in the Middle East have escalated again following reports of a renewed US attack targeting the Iranian port city of Bandar Abbas. In response, Iran is reportedly carrying out retaliatory strikes on American military facilities in Kuwait. The latest developments have raised fears of a wider regional conflict, with global concern growing over security, oil prices, and economic stability. Several countries have urged restraint and intensified diplomatic efforts to prevent further escalation in West Asia.

Madism Digital
madismdigital.com