ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; നൂറിലധികം കുട്ടികൾ മരിച്ചു

രോഗവ്യാപനം തടയാൻ പ്രതിരോധ കുത്തിവെപ്പ് ഊർജിതം. ചികിത്സാ സൗകര്യങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; നൂറിലധികം കുട്ടികൾ മരിച്ചു
Published on

ബംഗ്ലാദേശിൽ വൻതോതിൽ പടരുന്ന അഞ്ചാംപനി (Measles) മൂലം നൂറിലധികം കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൗമാരപ്രായത്തിന് താഴെയുള്ള കുട്ടികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ശിശു ആശുപത്രികളിൽ ആവശ്യത്തിന് ബെഡ്ഡുകൾ ലഭ്യമല്ലാത്തതും മതിയായ ചികിത്സാ സൗകര്യങ്ങളുടെ കുറവും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. പനി ബാധിച്ച കുട്ടികൾ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഗുരുതരാവസ്ഥയിലാകുന്നതും മരണപ്പെടുന്നതും രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; നൂറിലധികം കുട്ടികൾ മരിച്ചു
'പനി രോഗമല്ല, രോഗലക്ഷണം മാത്രമാണ്'; സ്വയം ചികിത്സിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് പുതിയ പഠനം

രോഗം ബാധിച്ച കുട്ടികളിൽ ശക്തമായ പനിയും ശരീരത്തിൽ ചുവന്ന പാടുകളും പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണങ്ങൾ. വേനൽക്കാലം ആരംഭിക്കുന്നതോടെ അന്തരീക്ഷ താപനില ഉയരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനി ബാധിച്ച കുട്ടികൾക്ക് പാരസിറ്റമോൾ നൽകാനും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം ദ്രാവകങ്ങൾ നൽകാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്. ഒ.ആർ.എസ്, കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നിവയ്‌ക്കൊപ്പം മുലയൂട്ടുന്ന കുഞ്ഞുങ്ങൾ ആണെങ്കിൽ അത് തുടരുന്നതും രോഗ പ്രതിരോധത്തിന് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു .

രോഗവ്യാപനം തടയുന്നതിനായി ബംഗ്ലാദേശ് സർക്കാർ രാജ്യത്തെ 18 ജില്ലകളിൽ പ്രത്യേക അഞ്ചാംപനി, റുബെല്ല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ മോശമായ സാഹചര്യത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും വാക്സിനേഷൻ ഡ്രൈവിലൂടെ രോഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; നൂറിലധികം കുട്ടികൾ മരിച്ചു
പുരുഷന്മാരിൽ വായയിലെ അർബുദം വർധിക്കുന്നു; നേരത്തെ തിരിച്ചറിയുന്നത് അതിജീവനത്തിൽ പ്രധാനം

ആശുപത്രികളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ചികിത്സാ സംവിധാനങ്ങളെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടുന്നത് വെന്റിലേറ്ററുകളുടെയും മറ്റും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. കൂടുതൽ മെഡിക്കൽ സൗകര്യങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രത്യേക സഹായങ്ങളും ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ സർക്കാരിനോട് ആവിശ്യപെടുകയാണ്.

English Summary: Bangladesh is facing a major measles outbreak that has killed more than 100 children and overwhelmed hospitals. The government has launched an emergency vaccination drive in 18 districts to stop the spread of the disease.

Related Stories

No stories found.
Madism Digital
madismdigital.com