പരസ്പരം ചുംബിക്കുന്ന ടിക്ടോക്ക് വീഡിയോ; ശരിയാ നിയമം ലംഘിച്ചതിന് ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് 21 തവണ ചൂരലടി

25 അടി വീതമാണ് ഇരുവർക്കും ഭരണകൂടം ശിക്ഷ വിധിച്ചിരുന്നത്, എന്നാൽ ജയിലിൽ കഴിഞ്ഞതിനാൽ 21 ആയി ചുരുക്കി
പരസ്പരം ചുംബിക്കുന്ന ടിക്ടോക്ക് വീഡിയോ; ശരിയാ നിയമം ലംഘിച്ചതിന് ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് 21 തവണ ചൂരലടി
Published on

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. പൊതുവേ മതേതര നിയമവ്യവസ്ഥയാണ് നിലവിലുള്ളതെങ്കിലും ഇവിടെ ഒരു പ്രവിശ്യയിൽ ശരിയാ നിയമം പൂർണമായും നടപ്പിലാക്കിയിട്ടുണ്ട്. അതാണ് രാജ്യത്തിന്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആഷെ പ്രവിശ്യ.

ദീർഘകാലം നിലനിന്ന ആഭ്യന്തര കലഹങ്ങൾക്കൊടുവിൽ, 2001ൽ ഇന്തോനേഷ്യൻ സർക്കാർ ആഷെ പ്രവിശ്യയ്ക്ക് 'പ്രത്യേക സ്വയംഭരണാവകാശം'നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് അവിടെ ഔദ്യോഗികമായി ശരിയാ നിയമം നടപ്പിലാക്കാൻ അനുവാദം ലഭിച്ചത്. ഇന്തോനേഷ്യയിൽ ഈ നിയമം നിലവിലുള്ള ഒരേയൊരു പ്രവിശ്യയും ഇതാണ്.

ഇപ്പോൾ, ആഷെ പ്രവിശ്യയിൽ ശരിയാ നിയമത്തിന് കീഴിൽ നടപ്പാക്കിയ ഒരു ശിക്ഷ വലിയ വാർത്തയാവുകയാണ്. പരസ്പരം ചുംബിക്കുന്ന ടിക്ടോക് വീഡിയോയ്ക്ക് പിന്നാലെ കമിതാക്കൾക്ക് പരസ്യമായി 21 ചൂരലടി ശിക്ഷ നൽകിയിരിക്കുകയാണ് ഭരണകൂടം. ശരിയാ നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പരസ്പരം ചുംബിക്കുന്ന ടിക്ടോക്ക് വീഡിയോ; ശരിയാ നിയമം ലംഘിച്ചതിന് ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് 21 തവണ ചൂരലടി
ജിഎസ്‌ടി 3.0: അണിയറയില്‍ ഒരുങ്ങുന്നത് എഐ നിരീക്ഷണക്കണ്ണുകള്‍; വ്യാപാരികള്‍ക്ക് ആശ്വാസമോ അതോ കുരുക്കോ?

22ഉം 25 വയസ്സുള്ള കമിതാക്കളെയാണ് ശിക്ഷിച്ചിരിക്കുന്നത്. പരസ്യമായി ചുംബിച്ചു എന്നത് കൂടാതെ, വിവാഹത്തിന് മുമ്പ് ചുംബിച്ചു എന്നതും നിയമലംഘനത്തിന്ർറെ പരിധിയിൽ പെടുന്നു. സിറ്റി പാർക്കിൽ വെച്ച് 100ലധികം ആളുകൾ നോക്കിനിൽക്കേയാണ് ശിക്ഷ നടപ്പാക്കിയത്. അന്ന് തന്നെ ചൂത് കളിക്കും വ്യഭിചാരക്കുറ്റത്തിനും മറ്റ് നാല് പേർക്കും സമാനരീതിയിൽ ശിക്ഷ നൽകിയിരുന്നു.

ഫെബ്രുവരി 27നാണ് 'വിവാദ' വീഡിയോ ടിക്ടോക്കിൽ പ്രചരിച്ചത്. ഒരു കാറിലിരുന്ന് പരസ്പരം ചുംബിക്കുന്ന യുവാവും യുവതിയുമായിരുന്നു വീഡിയോയിൽ. പിന്നാലെ ഏപ്രിലിൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് നാല് മാസം ജയിലിലടച്ച ഇരുവർക്കും കഴിഞ്ഞ ദിവസം ചൂരലടി ശിക്ഷ നൽകുകയായിരുന്നു. 25 അടി വീതമാണ് ഇരുവർക്കും ഭരണകൂടം ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ ജയിലിൽ കഴിഞ്ഞതിനാൽ 21 ആയി ചുരുക്കി.

ഇവരിൽ നിന്ന് മൊബൈൽ ഫോണും യുഎസ്ബി ഡ്രൈവും കോടതി പിടിച്ചുവച്ചിട്ടുണ്ട്.

പ്രാകൃതമായ ശിക്ഷാരീതിക്കെതിരെ ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തി കഴിഞ്ഞു. ജയിൽശിക്ഷയോ അല്ലെങ്കിൽ ചൂരലടിയോ നൽകേണ്ട ഒരു കുറ്റമായി കമിതാക്കളുടേതിനെ കണക്കാക്കേണ്ട കാര്യമുണ്ടോ എന്നാണ് സംഘടന ചോദിക്കുന്നത്.

പരസ്പരം ചുംബിക്കുന്ന ടിക്ടോക്ക് വീഡിയോ; ശരിയാ നിയമം ലംഘിച്ചതിന് ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് 21 തവണ ചൂരലടി
ജനനായകന്‍ ചോര്‍ച്ചക്കേസ്: വിജയ് ചിത്രം നിയമവിരുദ്ധമായി കണ്ടത് 1.2 കോടി പേര്‍, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഇതിന് മുമ്പും ശരിയാ നിയമം ലംഘിച്ചതിന് ഇന്തോനേഷ്യ സമാനരീതിയിൽ ശിക്ഷ നടപ്പാക്കിയുണ്ട്. 2021ൽ സ്വവർഗാനുരാഗികളായ രണ്ട് പുരുഷന്‍മാരെ ആഷെ പ്രവിശ്യ 77 തവണ വീതം ചൂരലടിക്ക് വിധേയരാക്കിയിരുന്നു. അന്നും മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധമുണ്ടായെങ്കിലും കാര്യമുണ്ടായില്ല. ആഷെയിലെ ജനങ്ങളിൽ ഭൂരിഭാഗവും നിയമത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട് എന്നതാണ് കാരണം.

Summary

A Sharia court in Indonesia's conservative Aceh province has sentenced an unmarried couple to public caning after they were caught kissing during a TikTok livestream. The couple, a 22-year-old man and a 25-year-old woman, received 21 lashes each with a rattan cane. The punishment was carried out on a stage at Bustanussalatin City Park in Banda Aceh by hooded, robed enforcement officers in front of a crowd of at least 100 onlookers.

Madism Digital
madismdigital.com