

ഓഗസ്റ്റ് 5ന്, ഇന്ത്യയിൽ നിന്നുള്ള ഒരു സുപ്രധാന വാർത്ത, ലോകമെങ്ങും കാട്ടുതീ പോലെ പ്രചരിച്ചിരുന്നു. അന്താരാഷ്ട്ര വാർത്താ ചാനലുകളും അമേരിക്കൻ സെനറ്റർമാരും നേതാക്കളും എന്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പോലും ഇത് തൊണ്ട തൊടാതെ വിഴുങ്ങി. യുഎസ്-ഇറാൻ ചർച്ചകളെ ബാധിക്കുകയും യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്ത ആ പോസ്റ്റിന്റെ പ്രശ്നം — അതൊരു വ്യാജ വാർത്താ പ്രചാരണത്തിന്റെ ഭാഗമായിരുന്നു എന്നതാണ്.
'ഐആം റിതിക' എന്ന എക്സ് ഹാൻഡിലിലാണ് ഈ വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ അഹ്‌മദ് വാഹിദിയുടേതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഇറാനും അമേരിക്കയും ആണവായുധം കൈവശം വെച്ചിരിക്കുന്ന കാലത്തോളം ആണവായുധ മോഹങ്ങൾ ഇറാൻ ഉപേക്ഷിക്കില്ലെന്ന് ഇദ്ദേഹം പ്രതിജ്ഞയെടുക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രത്തോടൊപ്പമായിരുന്നു ഈ പോസ്റ്റ്.
ഇറാൻ ഒരു ആണവായുധം നിർമ്മിച്ചിട്ടുണ്ടെന്നോ അതിനായി ശ്രമിക്കുകയാണെന്നോ തെളിയിക്കുന്ന യാതൊരു പ്രസ്താവനകളും ഇതുവരെ പുറത്തെത്തിയിട്ടില്ല. തങ്ങളുടെ ആണവ പദ്ധതി എപ്പോഴും സമാധാനപരമായ, ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നാണ് ഇറാൻ എപ്പോഴും വാദിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ വീഡിയോ ശരവേഗത്തിൽ പ്രചരിച്ചു.
പെട്ടെന്ന് തന്നെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പോസ്റ്റ്, സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നത കേന്ദ്രങ്ങളിലുമെത്തി. ഇസ്രായേലിലെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ ഇത് സംപ്രേക്ഷണം ചെയ്യുക പോലും ചെയ്തു.
തുടര്‍ന്ന്, ഇസ്രായേലിലെ മൗണ്ട് ഹെര്‍സലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നുവെന്ന് പരസ്യമായി സമ്മതിച്ചു എന്നതിന്റെ തെളിവായി ബെഞ്ചമിന്‍ നെതന്യാഹു ഈ പോസ്റ്റ് ചൂണ്ടിക്കാണിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി എന്ന നിലയ്ക്ക് എന്ത് വിലകൊടുത്തും ഇറാന്റെ നീക്കം തടയും എന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഇതോടെയാണ് സംഭവം കൈവിട്ടുപോയത്.
സംഭവത്തോടുള്ള പ്രതികരണമെന്ന നിലയ്ക്ക്, ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ പോസ്റ്റിനെ വിമർശിക്കുകയും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെയുള്ള അസത്യങ്ങളുടെ പ്രളയത്തിന് ഉദ്ദാഹരണം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പോസ്റ്റ് പ്രചരിച്ചതിന് ഇസ്രായേലിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെഹ്റാനുമായി നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വ്യാജവാർത്ത എത്തിയത് എന്നതിനാൽ, ഈ അവകാശവാദം ഏറെ സെൻസിറ്റീവ് ആയിരുന്നു. സമാധാന ചർച്ചകൾക്ക് വഴി തുറക്കുന്നതിനായി, ഇറാനിൽ ആക്രമണങ്ങൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കുന്നുവെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പോസ്റ്റ് എത്തിയത് എന്നതും ശ്രദ്ധേയമായി.
ട്രംപ് ഭരണകൂടത്തിന്റെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായ മൈക്ക് വാൾട്‌സ് സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത റീപോസ്റ്റ് ചെയ്തിരുന്നു. ഫ്‌ളോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്‌കോട്ടും ഇത് പങ്കുവെച്ചു. അമേരിക്കൻ മാധ്യമമായ ഫോക്‌സ് ന്യൂസും ചാനലിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി.
പിന്നാലെയാണ് വാർത്ത വ്യാജമെന്ന് സ്ഥിരീകരണമുണ്ടാകുന്നത്. ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹ്‌മദ് വാഹിദിയുടേതെന്ന പേരിൽ പ്രചരിച്ച ഈ പ്രസ്താവന ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരെയും മാധ്യമ സ്ഥാപനങ്ങളെയും തെറ്റിധരിപ്പിക്കുന്നതിൽ വിജയിച്ച ഒരു പ്രചാരണത്തിന്റെ ഭാഗമായിരുന്നുവെന്ന് തങ്ങൾ നടത്തിയ പരിശോധനയിൽ വ്യക്തമായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന് എതിരെയുള്ള യുദ്ധം ആവശ്യമാണെന്നുമുള്ള നെതന്യാഹുവിന്റെ ദീർഘകാലമായുള്ള വാദത്തെ ശക്തിപ്പെടുത്താനാണ് പ്രചാരണം ലക്ഷ്യമിട്ടതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റായ വിവരങ്ങളുടെയും പ്രചാരണങ്ങളുടെയും വ്യാപനത്തെക്കുറിച്ച് പഠിക്കുന്ന ക്ലെംസൺ സർവകലാശാലയിലെ മീഡിയ ഫോറൻസിക്സ് ഹബ്ബിലെ ഡാരൻ എൽ. ലിൻവില്ല് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: 'സമാധാന ചർച്ചകളിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ട് വളരെ കൃത്യമായി നിർമ്മിച്ചതാണ് പ്രസ്തുത പ്രസ്താവന'.
വ്യാജ സന്ദേശങ്ങൾ വിശ്വസനീയമാണെന്ന് വരുത്തിതീർക്കാൻ പ്രചാരകർ അവയെ വിവിധ മാധ്യമ ഉറവിടങ്ങളിലൂടെ മാറിമാറി പ്രചരിപ്പിക്കുന്ന 'നറേറ്റീവ് ലോണ്ടറിംഗ്' എന്ന തന്ത്രത്തിന്റെ മികച്ച ഉദാഹരണമാണ് ഈ പ്രചാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇതൊരു ലളിതമായ പ്രചാരണ തന്ത്രമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു, 'പക്ഷേ ലളിതമായ പ്രചാരണങ്ങൾക്കും വലിയ സ്വാധീനം ചെലുത്താനാകും, ഈ സംഭവത്തിൽ അത് പ്രതീക്ഷിച്ചതിലും കൂടുതൽ ഫലം കണ്ടതായി തോന്നുന്നു'.
On August 5, a major story from India spread around the world like wildfire. International news channels, U.S. senators and leaders, and even Israeli Prime Minister Benjamin Netanyahu swallowed it without question. The problem was that the post, which affected U.S.-Iran talks and efforts to end the war and reopen the Strait of Hormuz, was actually part of a disinformation campaign.
The story first appeared on an X account called “I Am Rithika.” It featured a video purportedly showing Ahmad Vahidi, commander of Iran’s Islamic Revolutionary Guard Corps. In the video, he allegedly vowed that Iran would not abandon its nuclear ambitions as long as Iran and the United States possessed nuclear weapons. The post was accompanied by an AI-generated image.