വിപണികളും വിതരണ സംവിധാനങ്ങളും തകര്‍ക്കും, പട്ടിണി ആയുധമാക്കി യുദ്ധങ്ങള്‍; എട്ട് വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്

കുടുംബം നോക്കിയിരുന്ന സ്ത്രീകള്‍ പലപ്പോഴും പട്ടിണി കിടന്നുകൊണ്ട് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം നല്‍കി വീട്ടുചെലവ് കണ്ടെത്താന്‍ നിര്‍ബന്ധിതരാകുന്നു
വിപണികളും വിതരണ സംവിധാനങ്ങളും തകര്‍ക്കും,  പട്ടിണി ആയുധമാക്കി യുദ്ധങ്ങള്‍; എട്ട് വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്
Published on

ലോകത്ത് ഭക്ഷണവുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 20,000-ത്തിലധികം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ 'പട്ടിണി' യുദ്ധത്തിന് വേണ്ടിയുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചുവരുന്നതായി പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, കുടുംബങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന മാര്‍ക്കറ്റുകള്‍ക്ക് നേരെ 1,261 ആക്രമണങ്ങളും ഭക്ഷണ വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് 863 സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

യുദ്ധതന്ത്രമെന്ന നിലയില്‍ സിവിലിയന്മാരെ ബോധപൂര്‍വ്വം പട്ടിണിക്കിടുന്നതിനെ 2018-ല്‍ ഐക്യരാഷ്ട്രസഭയുടെ 2417-ാം പ്രമേയം ഏകകണ്ഠമായി അപലപിച്ചതിന് ശേഷമുള്ള കാലയളവിലാണ് ഈ വിശകലന പഠനം നടത്തിയത്. ഗാസ, സുഡാന്‍, ലെബനന്‍, ഹെയ്തി തുടങ്ങിയ പ്രദേശങ്ങളില്‍ പട്ടിണി വലിയ തോതില്‍ ആയുധമാക്കപ്പെടുന്നുണ്ടെന്ന് പഠനം കണ്ടെത്തി. ഭക്ഷണ വിതരണത്തെ ബോധപൂര്‍വ്വം ലക്ഷ്യമിട്ട് 2018-ന് ശേഷം 15 രാജ്യങ്ങളിലായി 21,403 അക്രമ സംഭവങ്ങള്‍ നടന്നതായി 'ഇന്‍സെക്യൂരിറ്റി ഇന്‍സൈറ്റ്' സമാഹരിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

കൂടാതെ, കൃഷിയിടങ്ങള്‍ക്ക് നേരെ 1,909 സൈനിക ആക്രമണങ്ങളും വിളകള്‍ക്ക് അത്യാവശ്യമായ ജലസംഭരണ-വിതരണ സംവിധാനങ്ങള്‍ക്ക് നേരെ 563 ആക്രമണങ്ങളും നടന്നതായി പഠനം കണ്ടെത്തി. ഇത് 42-ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിച്ചു.

വിപണികളും വിതരണ സംവിധാനങ്ങളും തകര്‍ക്കും,  പട്ടിണി ആയുധമാക്കി യുദ്ധങ്ങള്‍; എട്ട് വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്
'ബംഗാളില്‍ ബിജെപി കേരളത്തില്‍ കോണ്‍ഗ്രസ്'; വിവാദത്തിന് പുല്ലുവില കല്‍പ്പിച്ച് മുഖ്യമന്ത്രി, ഖേല്‍ക്കര്‍ ചുമതലയേറ്റു

ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങള്‍

ഭക്ഷ്യ ഉല്‍പ്പനങ്ങള്‍ അല്ലെങ്കില്‍ വില്‍പനകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് പലസ്തീനിലാണ്. എട്ടു വര്‍ഷത്തിനിടെ 9,013 ആക്രമണങ്ങളാണ് പലസ്തീനില്‍ നടന്നത്. രണ്ടാമത് യമനും (1,863 സംഭവങ്ങള്‍), മൂന്നാമത് സുഡാനുമാണ് (1,605 ആക്രമണങ്ങള്‍). സുഡാനില്‍ ഈ അടുത്ത കാലത്ത് തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ ഡ്രോണ്‍ പതിച്ച് 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് കോര്‍ദോഫാനിലെ ഘുബൈഷ് പട്ടണത്തിലെ പ്രധാന മാര്‍ക്കറ്റില്‍ സിവിലിയന്മാര്‍ തടിച്ചുകൂടിയ സമയത്ത് സൈന്യം ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു.

ഭക്ഷ്യവിതരണത്തിന് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നേരിട്ട മറ്റ് രാജ്യങ്ങളില്‍ സിറിയയും ഉള്‍പ്പെടുന്നു. 1,538 ആക്രമണങ്ങളാണ് നടന്നത്. ഇവയില്‍ ഭൂരിഭാഗവും അസദ് ഭരണകൂടത്തിന്റെ പതനത്തിന് മുമ്പ് റഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളാണ്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അധികാരം നിലനിര്‍ത്താന്‍ ഭരണകക്ഷിയായ സൈനിക കൂട്ടായ്മ പോരാടുന്നതിനിടയില്‍ 1,415 ആക്രമണങ്ങള്‍ രേഖപ്പെടുത്തി.

യുഎന്‍ പ്രമേയത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തുവിടുന്ന ഈ പഠന റിപ്പോര്‍ട്ടില്‍ മാര്‍ക്കറ്റുകള്‍, കൃഷിയിടങ്ങള്‍, ഭക്ഷണ വിതരണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രകടമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണികളും വിതരണ സംവിധാനങ്ങളും തകര്‍ക്കും,  പട്ടിണി ആയുധമാക്കി യുദ്ധങ്ങള്‍; എട്ട് വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്
എംഎസ്എംഇ ക്രെഡിറ്റ് പള്‍സ്, സംരഭകരുടെ അദൃശ്യ ശക്തി

'കഴിഞ്ഞ രണ്ട് വര്‍ഷമായി ഗാസയിലെയും സുഡാനിലെയും പട്ടിണി ആഗോള വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധം മൂലമുണ്ടാകുന്ന ഭൂരിഭാഗം പട്ടിണി പ്രശ്‌നങ്ങളും വാര്‍ത്തകളില്‍ വരാറില്ല. കന്നുകാലികളെ കൊള്ളയടിക്കുക, മാര്‍ക്കറ്റുകള്‍ ബോംബെറിഞ്ഞ് തകര്‍ക്കുക, സഹായവുമായി വരുന്ന വാഹനങ്ങള്‍ തടയുക തുടങ്ങി ജനങ്ങള്‍ അതിജീവനത്തിനായി ആശ്രയിക്കുന്ന സംവിധാനങ്ങള്‍ക്ക് നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളിലൂടെ പട്ടിണി നിത്യേനെ വികസിക്കുന്നു', 'ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഹംഗര്‍' (Action Against Hunger) സംഘടനയുടെ കോണ്‍ഫ്‌ളിക്റ്റ് ആന്‍ഡ് ഹംഗര്‍ അഡ്വക്കസി മാനേജറായ ജൂലിയ കോണ്ടോ പറയുന്നു.

ഭക്ഷണം ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടയിലും സിവിലിയന്മാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി പഠനം കണ്ടെത്തി. 2023 ഒക്ടോബര്‍ മുതല്‍ 2025 അവസാന വരം, സഹായ സാമഗ്രികള്‍ കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ 10,300-ലധികം ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, 2018-ലെ യുഎന്‍ പ്രമേയം നടപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് ഇന്‍സെക്യൂരിറ്റി ഇന്‍സൈറ്റിന്റെ ഡയറക്ടര്‍ ക്രിസ്റ്റീന വില്ലെ ആവശ്യപ്പെട്ടു. ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന ആഘാതം

പട്ടിണി ആയുധമാക്കുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് വില്ലെ ചൂണ്ടിക്കാട്ടി. 'സ്ത്രീകള്‍ കഠിനമായ സാഹചര്യങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഭക്ഷണത്തിനുള്ള വഴി തേടി അവര്‍ക്ക് ദൂരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു. ഇത് അവരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. അതുവരെ കുടുംബം നോക്കിയിരുന്ന സ്ത്രീകള്‍ പലപ്പോഴും പട്ടിണി കിടന്നുകൊണ്ട് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം നല്‍കി വീട്ടുചെലവ് കണ്ടെത്താന്‍ നിര്‍ബന്ധിതരാകുന്നു. ആവശ്യത്തിന് ഭക്ഷണമില്ലാതെ കുട്ടികള്‍ക്ക് കളിക്കാനോ പഠിക്കാനോ വളരാനോ കഴിയുന്നില്ല, ഇത് ആജീവനാന്തം അവരുടെ ഭാവിയെയും വികാസത്തെയും ബാധിക്കും', ക്രിസ്റ്റീന വില്ലെ പറഞ്ഞു.

വിപണികളും വിതരണ സംവിധാനങ്ങളും തകര്‍ക്കും,  പട്ടിണി ആയുധമാക്കി യുദ്ധങ്ങള്‍; എട്ട് വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്
'ഞാന്‍ യേശുക്രിസ്തുവാണ്', വൈറ്റ്ഹൗസിന് പുറത്ത് സുരക്ഷാസേനയെ ആക്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു ; വീണ്ടും ചര്‍ച്ചയാകുന്ന യുഎസിന്റെ തോക്ക് സംസ്‌കാരം

ആഭ്യന്തര യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ് ലോകത്ത് പകുതിയിലധികം ആളുകളുടെയും പട്ടിണിക്ക് പ്രധാന കാരണം. ആഗോള പട്ടിണിയുടെ വലിയൊരു പങ്ക് യുദ്ധബാധിത രാജ്യങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണെന്ന് കഴിഞ്ഞ മാസം യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും 10 രാജ്യങ്ങളിലാണ്.

English Summary: A new study shows that hunger is increasingly being used as a weapon of war, with more than 20,000 attacks targeting food systems across 15 countries since 2018. Markets, farmland, food supplies, and aid access have been repeatedly attacked, worsening food insecurity and affecting millions, especially women and children.

Madism Digital
madismdigital.com