'ഞാന്‍ യേശുക്രിസ്തുവാണ്', വൈറ്റ്ഹൗസിന് പുറത്ത് സുരക്ഷാസേനയെ ആക്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു ; വീണ്ടും ചര്‍ച്ചയാകുന്ന യുഎസിന്റെ തോക്ക് സംസ്‌കാരം

നിലവിലെ യുഎസ് പ്രസിഡന്റ് ട്രംപിനെ ലക്ഷ്യമിട്ടോ, അദ്ദേഹം പങ്കെടുത്ത പരിപാടിയിലോ ആയി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നോളം വെടിവെപ്പുക്കളാണ് അരങ്ങേറിയത്
'ഞാന്‍ യേശുക്രിസ്തുവാണ്',  വൈറ്റ്ഹൗസിന് പുറത്ത് സുരക്ഷാസേനയെ ആക്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു ;  വീണ്ടും ചര്‍ച്ചയാകുന്ന യുഎസിന്റെ തോക്ക് സംസ്‌കാരം
Published on

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വീണ്ടും വെടിവെയ്പ്പ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സര്‍വീസ് സുരക്ഷാ ബൂത്തിന് നേരെയാണ് പ്രതി വെടിയുതിര്‍ത്തത്. സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അക്രമി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഷിങ്ടണിലെ ഒരു ഹോട്ടലില്‍ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാര്‍ഷിക അത്താഴവിരുന്നിനിടെ ട്രംപിനെതിരെ വധശ്രമം നടന്ന് ഏകദേശം ഒരു മാസം പിന്നിടുന്നതിനിടെയാണ് വെടിവയ്പ്പ്.

മേരിലാന്‍ഡ് നിവാസിയായ 21 വയസുകാരന്‍ നസീര്‍ ബെസ്റ്റ് ആണ് കൊല്ലപ്പെട്ട അക്രമിയെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ പരിക്കേറ്റ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തപ്പോള്‍, യേശുക്രിസ്തുവിന്റെ നവ അവതാരമാണ് താനെന്ന് അവകാശപ്പെട്ടെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് പറഞ്ഞു.

വൈറ്റ് ഹൗസിന് സമീപത്തെ എന്‍ട്രി പോസ്റ്റുകള്‍ക്ക് സമീപം ഇയാള്‍ നേരത്തെയും ചുറ്റിത്തിരിഞ്ഞിരുന്നതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അതിക്രമം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതിരോധിച്ചത് എന്നാണ് സീക്രട്ട് സര്‍വീസസ് നല്‍കുന്ന വിശദീകരണം. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം 17-ാം സ്ട്രീറ്റിന്റെയും പെന്‍സില്‍വാനിയ അവന്യൂവിന്റെയും പരിസരത്തായിരുന്നു വെടിപ്പ് ഉണ്ടായത്. ഔട്ട് പോസ്റ്റിന് അടുത്തെത്തിയ വ്യക്തി തന്റെ ബാഗില്‍ നിന്നു തോക്കെടുത്ത് വെടിയുതിര്‍ത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയുമായിരുന്നു. വെടിവയ്പ്പിനിടെ, അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരനും വെടിയേറ്റു. ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരുക്കുകളില്ല.

'ഞാന്‍ യേശുക്രിസ്തുവാണ്',  വൈറ്റ്ഹൗസിന് പുറത്ത് സുരക്ഷാസേനയെ ആക്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു ;  വീണ്ടും ചര്‍ച്ചയാകുന്ന യുഎസിന്റെ തോക്ക് സംസ്‌കാരം
പട്ടിണിയും തൊഴിലില്ലായ്മയും, ഭീതിയുടെ നിഴലിൽ കുടിയേറ്റക്കാർ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്?

കൊല്ലപ്പെട്ട നസീര്‍ ബെസ്റ്റ് നേരത്തെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ജൂണ്‍ 26 ന്, 15-ാം സ്ട്രീറ്റില്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തില്‍ ഇയാളെ മാനസികാരോഗ്യ ചികിത്സയ്ക്കായി ഒരു മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2025 ജൂലൈ 10 ന്, വൈറ്റ് ഹൗസിലെ വാക്ക് വേയില്‍ അതിക്രമിച്ച കയറിയതിനും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ഇറാനുമായുള്ള അന്തിമ കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചതിന് പിന്നാലെയാണ് സംഭവം. ഇറാനുമായുള്ള സമാധാന കരാറിനെപ്പറ്റി ലോക നേതാക്കളുമായി സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണ്. അത് ഉടന്‍ പ്രഖ്യാപിക്കും. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പറഞ്ഞു.

'ഞാന്‍ യേശുക്രിസ്തുവാണ്',  വൈറ്റ്ഹൗസിന് പുറത്ത് സുരക്ഷാസേനയെ ആക്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു ;  വീണ്ടും ചര്‍ച്ചയാകുന്ന യുഎസിന്റെ തോക്ക് സംസ്‌കാരം
38 മാസം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് റോബോട്ടുകൾ

അമേരിക്കയിലെ തോക്ക് സംസ്‌കാരം സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്ന തരത്തിലാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2024 ല്‍ അമേരിക്കയില്‍ തോക്കുമായി ബന്ധപ്പെട്ട പരിക്കുകള്‍ മൂലം ഏകദേശം 44,000 പേരാണ് മരിച്ചത്. 2025-ല്‍ കുറഞ്ഞത് 40,000 പേര്‍ക്കാണ് ഇത്തരം സംഭവങ്ങളില്‍ വെടിയേറ്റിട്ടുള്ളത്. രാജ്യത്തുടനീളം ഒരു ദിവസം 110-ലധികം പേര്‍ക്ക് തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങളില്‍ പരിക്കേല്‍ക്കുന്ന നിലയുണ്ട്. തോക്ക് ഉപയോഗിച്ചുള്ള ആത്മഹത്യകള്‍ക്ക് പുറമെയാണിത്.

നിലവിലെ യുഎസ് പ്രസിഡന്റ് ട്രംപിനെ ലക്ഷ്യമിട്ടോ, അദ്ദേഹം പങ്കെടുത്ത പരിപാടിയിലോ ആയി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നോളം വെടിവെപ്പുക്കളാണ് അരങ്ങേറിയത്. 2024 ജൂലൈ 13 ന് പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ നിന്നും തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. 2024 സെപ്തംബര്‍ 15 ന് വെസ്‌ററ്റ് പാം ബീച്ചില്‍ വച്ചും ട്രംപിനെ നേരെ ആക്രമണ ശ്രമം ഉണ്ടായിരുന്നു.

Summary

English Summary: A gunman who opened fire at a Secret Service checkpoint near the White House has been identified as 21-year-old Nasire Best from Maryland. According to reports, Secret Service agents returned fire, critically injuring him. He later died while being transported to the hospital.

Madism Digital
madismdigital.com