38 മാസം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് റോബോട്ടുകൾ

ചോങ്കിങ് നോർത്ത് സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനും ചൈനയുടെ ഉൾനാടൻ പ്രദേശങ്ങളെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനുമാണ് ചോങ്കിങ് ഈസ്റ്റ് സ്റ്റേഷൻ നിർമിച്ചത്
38 മാസം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് റോബോട്ടുകൾ
Published on

ശതകോടീശ്വരന്മാരുടെ സംഘത്തോടൊപ്പം യു.എസ് പ്രസിഡന്ർറ് ഡോണൾഡ് ട്രംപ് ചൈന സന്ദർശിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഇലോൺ മസ്ക് തന്റെ എക്സ് പോസ്റ്റിൽ ഒരു വീഡിയോ റീപോസ്റ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ചോങ്കിങ്ങിന്ർറെ നിർമാണപ്രവർത്തനങ്ങളുടേതായിരുന്നു അത്.

38 മാസം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് റോബോട്ടുകൾ
ചെർണോബിലിന് 40 വയസ്സ്; ലോകം വീണ്ടും ആണവമുനയിൽ! ഉക്രൈൻ മുതൽ ഇറാൻ വരെ പടരുന്ന ഭീതി; മാറാത്ത ദുരന്തസ്മരണകൾ ഇന്നത്തെ ലോകത്തിന് മുന്നറിയിപ്പ്

പോസ്റ്റിനൊപ്പം മസ്ക് ഒന്നും കുറിച്ചില്ലെങ്കിലും എന്തിനാണ് അങ്ങിനെയൊരു പോസ്റ്റ് എന്നത് നെറ്റിസൺസിനിടയിൽ കൗതുകമുണർത്തിയിരുന്നു. ആ കഥയിലെ നിഗൂഢത അങ്ങനെ തന്നെ തുടരുകയാണെങ്കിലും ചോങ്കിങ്ങ് ഈസ്റ്റ് റെയിൽവേ സ്റ്റേഷന്ർറെ കഥ കൗതുകമുണർത്തുന്നതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

38 മാസങ്ങളെടുത്ത് റോബോട്ടുകൾ നിർമിച്ചതാണീ റെയിൽവേ സ്റ്റേഷൻ. ഒരു ഭീമൻ മൾട്ടി-മോഡൽ ഗതാഗത സമുച്ചയമാണിത്. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഇത് 2025 മെയ് മാസത്തിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ചോങ്കിങ് നോർത്ത് സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനും ചൈനയുടെ ഉൾനാടൻ പ്രദേശങ്ങളെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനുമാണ് ചോങ്കിങ് ഈസ്റ്റ് സ്റ്റേഷൻ നിർമിച്ചത്.

38 മാസം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് റോബോട്ടുകൾ
വേനല്‍ക്കാലത്ത് ഇടിമിന്നലുകളെ കരുതിയിരിക്കണം; കേരളം നേരിടുന്നത് പുതിയ കാലാവസ്ഥാ വെല്ലുവിളികള്‍, എന്താണ് 'കൺവെക്റ്റീവ് സ്റ്റോമുകൾ'?

12.2 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ സ്റ്റേഷനിൽ 15 പ്ലാറ്റ്ഫോമുകളും 29 ട്രാക്കുകളുമുണ്ട്. തിരക്കേറിയ സമയങ്ങളിൽ, മണിക്കൂറിൽ 16,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഈ സ്റ്റേഷനാവും. ഹൈസ്പീഡ് റെയിൽ, മെട്രോ, ബസ്, ടാക്സി എന്നിവയെല്ലാം ഈ എട്ടുനില സമുച്ചയം ഉൾക്കൊള്ളുന്നു.

2022 മേയിൽ ഡിസൈൻ ബ്ലൂപ്രിന്റ് ലഭിച്ച ശേഷം, കടുത്ത ചൂടും കഠിനമായ ഭൂപ്രകൃതിയും മറികടന്ന് 2025 മേയിൽ ഇത് പൂർത്തിയായത് ഒരു റോബർട്ട് വിപ്ലവം തന്നെയാണ്. ലേസർ-ഗൈഡഡ് ഫോർ-വീൽ സ്‌ക്രീഡ് റോബോട്ടുകൾ, മനുഷ്യന്റെ വേഗതയുടെ മൂന്നിരട്ടി വേഗതയിൽ മില്ലിമീറ്റർ കൃത്യതയോടെ കോൺക്രീറ്റ് ലെവലിംഗ് നടത്തി എന്നാണ് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

38 മാസം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് റോബോട്ടുകൾ
'ആട്' നഷ്ടപ്പെട്ട ചിത്രം, പടക്കളത്തിലെ രഞ്ജിത്ത് സാറും ആടും തമ്മിലുള്ള യൂണിവേഴ്‌സ് കൊളാബ് സ്വപ്നം വെളിപ്പെടുത്തി ഷറഫുദ്ദീൻ

English Summary: The Chongqing East Railway Station is a gigantic multi-modal transit complex. It is the world’s largest railway station by floor area, which was opened to the public in May 2025. Located deep inland in Southwestern China, Chongqing, where the station is located, is the country’s largest city by both population and administrative area. 

Madism Digital
madismdigital.com