ഗൂഗിളിന്റെ അലർട്ട് മെസേജ് രക്ഷയായത് ആയിരങ്ങൾക്ക്, ദുർവിധി കവർന്നത് 235 പേരെ; ഇരട്ട ഭൂചലനത്തിൽ വെനസ്വേലയ്ക്ക് തീരാനോവ്

പതിനായിരത്തിലേറെ പേരെ കാണാതായെന്നും 4,300 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ
ഗൂഗിളിന്റെ അലർട്ട് മെസേജ് രക്ഷയായത് ആയിരങ്ങൾക്ക്, ദുർവിധി കവർന്നത് 235 പേരെ; ഇരട്ട ഭൂചലനത്തിൽ വെനസ്വേലയ്ക്ക് തീരാനോവ്
Published on

വ്യാഴാഴ്ചയുണ്ടായ ഇരട്ട ഭൂചലനത്തിൽ സർവവും നഷ്ടപ്പെട്ടിരിക്കുകയാണ് വെനസ്വേലയ്ക്ക്. ഇതുവരെയുള്ള കണക്കനുസരിച്ച് 235 ആണ് മരണസംഖ്യ. പതിനായിരത്തിലേറെ പേരെ കാണാതായെന്നും 4,300 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ജീവന് വേണ്ടി പരതുന്ന രക്ഷാപ്രവർത്തകരും ചീറിപ്പായുന്ന ആംബുലൻസുകളും മാത്രമാണിപ്പോൾ വെനസ്വേലൻ മണ്ണിലെ കാഴ്ചകൾ.

തലസ്ഥാനമായ കാരക്കാസിന് സമീപമാണ് 'ഡബ്ലറ്റ്' എന്നറിയപ്പെടുന്ന തുടർച്ചയായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളെ തുടർന്ന് കെട്ടിടങ്ങൾ തകരുകയും, റോഡുകളിൽ പൂർണ്ണമായി വിള്ളലുകൾ വീഴുകയും ചെയ്തു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി പൊരുതുകയാണ് രാജ്യം. കോൺക്രീറ്റുകൾക്കും ഇരുമ്പുകമ്പികൾക്കും അടിയിൽ കുടുങ്ങിയവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകരും പ്രദേശവാസികളും മണിക്കൂറുകളോളമാണ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നത്.

നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളായിരുന്നു ഇവ. ഭൂകമ്പങ്ങൾക്ക് പിന്നാലെ വെനസ്വേലയുടെ കാരക്കാസിൽ നിന്ന് 1700 കിലോമീറ്ററോളം അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലയിലുള്ള കെട്ടിടങ്ങളിൽനിന്ന് പോലും ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നത് ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.

ഗൂഗിളിന്റെ അലർട്ട് മെസേജ് രക്ഷയായത് ആയിരങ്ങൾക്ക്, ദുർവിധി കവർന്നത് 235 പേരെ; ഇരട്ട ഭൂചലനത്തിൽ വെനസ്വേലയ്ക്ക് തീരാനോവ്
ഇരട്ട ഭൂചലനത്തിൽ നടുങ്ങി വെനസ്വേല, പതിനായിരങ്ങൾ മരിച്ചതായി സൂചന; വ്യാപക നാശനഷ്ടം, ജപ്പാനും കുലുങ്ങി

നിക്കോളാസ് മഡൂറോ പിടിക്കപ്പെട്ടതിനെത്തുടർന്ന് ജനുവരിയിൽ അധികാരമേറ്റ മുൻ വൈസ് പ്രസിഡന്റും ഇപ്പോഴത്തെ ആക്ടിങ് പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസിന് മുന്നിലുള്ള ഏറ്റവും പുതിയ വെല്ലുവിളിയാണ് ഈ 'ഡബ്ലറ്റ് ഭൂകമ്പം'. ഒരു പതിറ്റാണ്ടിലേറെയായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേലയ്ക്ക് ഈ പ്രകൃതിദുരന്തം താങ്ങാൻ നിലവിലെന്തായാലും കെല്പില്ല.

മഴവെള്ളം കാരണം കാലക്രമേണ അടിഞ്ഞുകൂടിയ മൃദുവായ മണ്ണിലും അവസാദങ്ങളിലുമാണ് (sediment) വെനസ്വേലയിൽ കെട്ടിടങ്ങളത്രയും നിർമ്മിച്ചിരിക്കുന്നത്. ഭൂചലനം ഉണ്ടാകുമ്പോൾ, ഈ മണലും അവസാദങ്ങളും കൂടുതൽ ചലിക്കും, കാരക്കാസിൽ ഇത്രയധികം ആഘാതങ്ങൾ ഉണ്ടാകാൻ കാരണവും ഇതാണ്. പാറക്കെട്ടുകൾക്ക് മുകളിൽ നിർമ്മിച്ച പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ മണ്ണ് വളരെ കൂടുതലായി ചലിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഭൂചലനത്തിന് സെക്കൻഡുകൾക്ക് മുമ്പ് പ്രദേശവാസികളുടെ ഫോണിലേക്കെത്തിയ ഗൂഗിൾ അലർട്ട് മെസേജ് രക്ഷയായത് ആയിരങ്ങൾക്കാണ്. മെസേജ് എത്തിയതോടെ കെട്ടിടങ്ങൾക്ക് പുറത്തേക്കിറങ്ങി ഓടിയതിനാലാണ് പലർക്കും ജീവൻ തിരിച്ചുകിട്ടിയത്.

വളരെ സമർത്ഥമായ ഒരു രീതിയാണ് ഗൂഗിൾ ഇവിടെ പ്രയോഗിച്ചത്. ആയിരക്കണക്കിന് ആൻഡ്രോയിഡ് ഫോണുകളിലെ ആക്സിലറോമീറ്ററുകളെ ഒരു ആഗോള ഭൂകമ്പ നിരീക്ഷണ ശൃംഖലയായി മാറ്റുകയായിരുന്നു ഗൂഗിൾ. ഇതോടെ ഭൂകമ്പ തരംഗങ്ങൾ സമയത്തിന് മുൻപേ തിരിച്ചറിഞ്ഞ് ആളുകൾക്ക് മുന്നറിയിപ്പുകൾ നൽകാനുള്ള ഒരു വഴി കണ്ടെത്താൻ ഗൂഗിളിന് സാധിച്ചു.

ഒന്നിലധികം ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകൾ വിശകലനം ചെയ്തുകൊണ്ട്, ഭൂകമ്പത്തിന്റെ സ്ഥാനവും അതിന്റെ തീവ്രതയും മുൻകൂട്ടി കണക്കാക്കുന്ന സംവിധാനമാണിത്. ചിലവേറിയ ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലേക്ക് കൂടി മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കുന്നതിനാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗൂഗിളിന്റെ അലർട്ട് മെസേജ് രക്ഷയായത് ആയിരങ്ങൾക്ക്, ദുർവിധി കവർന്നത് 235 പേരെ; ഇരട്ട ഭൂചലനത്തിൽ വെനസ്വേലയ്ക്ക് തീരാനോവ്
എന്താണ് വെനിസ്വേലയെ ദുരന്തഭൂമിയാക്കിയ 'സീസ്മിക് ഡബ്ലെറ്റ്'? സംഭവിച്ചത് അപൂര്‍വ പ്രതിഭാസം, രാജ്യത്ത് അടിയന്തരാവസ്ഥ

അതേസമയം വെനസ്വേലയ്ക്ക് പിന്തുണയുമായി ലോകരാജ്യങ്ങളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് സാധ്യമായ സഹായമെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും വിഷമഘട്ടത്തിൽ വെനസ്വേലൻ ജനതയ്ക്കൊപ്പം ചേർന്നുനിൽക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഉടനടിയുള്ള സഹായമായി 85 രക്ഷാപ്രവർത്തകരെ ഫ്രാൻസും 54 സൈനികരെ സ്‌പെയിനും വെനസ്വേലയിലേക്കയച്ചിട്ടുണ്ട്. ഭൂകമ്പബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും സഹായമെത്തിക്കുന്നതിനുമായി ആറ് സേനാവിമാനങ്ങൾ അയക്കുമെന്നാണ് ജർമനി അറിയിച്ചിരിക്കുന്നത്.

Summary

Venezuela has lost everything in the twin earthquakes that struck on Thursday. According to current figures, the death toll stands at 235. Reports indicate that over 10,000 people are missing and 4,300 have been injured. The only sights remaining on Venezuelan soil right now are rescue workers searching for signs of life amidst the rubble and speeding ambulances. Two consecutive earthquakes, known as a 'doublet', struck near the capital, Caracas. Following the tremors, which registered magnitudes of 7.2 and 7.5, buildings collapsed and roads cracked completely.

Madism Digital
madismdigital.com