യെമനിൽ പോരാട്ടം രൂക്ഷമാകുന്നു; പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ മിസൈൽ വർഷിച്ച് ഹൂതികൾ, 5 പേർ കൊല്ലപ്പെട്ടു

സർക്കാരിന്റെ അധികാരകേന്ദ്രത്തിന് നേരെ ഇത്തരത്തിലൊരു ആ​ക്രമണം ആദ്യമായാണ് നടക്കുന്നത്
യെമനിൽ പോരാട്ടം രൂക്ഷമാകുന്നു; പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ മിസൈൽ വർഷിച്ച് ഹൂതികൾ, 5 പേർ കൊല്ലപ്പെട്ടു
Published on: 

യെമനിലെ ഏദനിലുള്ള അൽ മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രിയും മറ്റ് ഉദ്യോ​ഗസ്ഥരും സുരക്ഷിതരാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പ്രധാനമന്ത്രിയുടെ അം​ഗരക്ഷകരാണ്. കൊട്ടാരത്തിന് നേരെ ഹൂതികൾ അഞ്ച് മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് യെമന വാർത്താവിനിമയ മന്ത്രി മൊഅമ്മർ അൽ എര്യാനി വ്യക്തമാക്കി. ഏദനിലെ അൽ ബുറൈഖ ജില്ലയിലുള്ള സൗദി സഖ്യസേനയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

സൗദി അറേബ്യയുടെ പിന്തുണയുള്ളതും അന്താരാഷ്ട്ര തലത്തിൽ അം​ഗീകരിക്കപ്പെട്ടതുമായ യെമൻ സർക്കാരിന്റെ ആസ്ഥാനമണ് അൽ മാഷിഖ് കൊട്ടാരം. സർക്കാരിന്റെ അധികാരകേന്ദ്രത്തിന് നേരെ ഇത്തരത്തിലൊരു ആ​ക്രമണം ആദ്യമായാണ് നടക്കുന്നത്. ഈ സംഭവം പ്രാദേശിക ശക്തികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സമ്പൂർണ്ണ ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടേക്കാമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഹൂതികളെ നേരിടാൻ സൗദിയുടെ പിന്തുണയുള്ള സർക്കാർ സേനയെ സജ്ജമാക്കുന്നതിനായി കൊട്ടാരത്തിൽ അടുത്തിടെ ഉന്നതതല യോഗങ്ങൾ നടന്നിരുന്നതായി പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൊട്ടാരത്തിനുള്ളിലെ സൗദി സൈനിക ഓപ്പറേഷൻസ് ആസ്ഥാനം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നും, സൗദി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരിയയും ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസീറ ടിവിയും അവകാശപ്പെട്ടു. എന്നാൽ സൗദി അറേബ്യയോ സഖ്യസേനയോ ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.

യെമനിൽ പോരാട്ടം രൂക്ഷമാകുന്നു; പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ മിസൈൽ വർഷിച്ച് ഹൂതികൾ, 5 പേർ കൊല്ലപ്പെട്ടു
യുദ്ധം പുനരാരംഭിച്ചാൽ ഇറാന് മേൽ അറ്റകൈ പ്രയോഗമെന്ന് യുഎസ്! എന്താണ് അമേരിക്കയുടെ 'മദർ ഓഫ് ഓൾ ബോംബ്‌സ്'?

യെമനിലെ മൂന്നാമത്തെ വലിയ ന​ഗരമായ തൈസിലും ഇരുവിഭാ​ഗങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. ഹൂതികളുടെ ഉപരോധത്തിലുള്ള തൈസും നിർണായകമായ ബാബ് അൽ മൻദെബ് കടലിടുക്കും നിയന്ത്രണത്തിലാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. ധുബാബ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ 'ഹോംലാൻഡ് ഷീൽഡ് ഫോഴ്സും' 'സതേൺ ജയന്റ്സ് ബ്രിഗേഡുകളും' ചേർന്ന് ശക്തമായി പ്രതിരോധിച്ചു. പോരാട്ടം രൂക്ഷമായതോടെ തൈസിൽ വലിയൊരു മാനുഷിക ദുരന്തത്തിന് സാധ്യതയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദി അറേബ്യയിലെ സാധാരണക്കാർക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന വർധിച്ചുവരുന്ന ആക്രമണങ്ങളെ യുഎൻ രക്ഷാസമിതി ശക്തമായി അപലപിച്ചു. സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും യുഎൻ ആവശ്യപ്പെട്ടു.

ജൂലൈയിൽ സംഘർഷം ആരംഭിച്ച സമയത്ത് തന്നെ പ്രശ്നപരിഹാരത്തിനായി ഒമാനിൽ വെച്ച് ചർച്ച നടത്താമെന്ന റിയാദിന്റെ നിർദ്ദേശം ഹൂതികൾ തള്ളിക്കളഞ്ഞിരുന്നതായി സൗദി പബ്ലിക് ഡിപ്ലോമസി ഡെപ്യൂട്ടി മന്ത്രി റായിദ് ക്രിംലി പറഞ്ഞു.

യെമനിൽ പോരാട്ടം രൂക്ഷമാകുന്നു; പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ മിസൈൽ വർഷിച്ച് ഹൂതികൾ, 5 പേർ കൊല്ലപ്പെട്ടു
'അന്ന് പിതാവിന് തടസ്സമാകാത്തത് ഇന്ന് മകന് എങ്ങനെ തടസ്സമായി?'; ഇന്ത്യയോട് അകലം പാലിക്കുന്ന തരീഖ് റഹ്‌മാനെ ചോദ്യം ചെയ്ത് ഹസീന

കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ കുറഞ്ഞത് 20 തവണയെങ്കിലും ആക്രമണം നടത്തിയതായി സൗദി സഖ്യസേന വെളിപ്പെടുത്തി. എണ്ണ കേന്ദ്രങ്ങൾക്കും തുറമുഖങ്ങൾക്കും നേരെയും ആക്രമണങ്ങളുണ്ടായി. ഇത്തരം ആക്രമണങ്ങളിൽ ഇതുവരെ 17 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നാണ് ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലുകൾ ലഭിക്കുന്നതെന്ന് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി ആരോപിച്ചു.

Summary

Five people, including security guards and civilian staff, were killed and 16 injured in a Houthi missile attack on the Al-Ma'ashiq Presidential Palace in Aden, Yemen. The internationally recognized government's Prime Minister survived unharmed. The attack highlights a severe escalation in the region, with Houthis claiming to target Saudi military officers, alongside intensified Houthi drone strikes on Saudi airports and heavy Saudi retaliatory airstrikes across Yemen.

Madism Digital
madismdigital.com