പശ്ചിമേഷ്യൻ പ്രതിസന്ധി: നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ; വിട്ടുവീഴ്ചയില്ലാതെ ഭീഷണി തുടര്‍ന്ന് അമേരിക്ക

ലോകത്തെ ബാധിച്ച സംഘർഷ സാഹചര്യം ഇറാന്റെയും, ഖത്തറിന്റെയും, യുഎഇ യുടെയും വിദേശകാര്യ മന്ത്രിമാരുമായി നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യ.
പശ്ചിമേഷ്യൻ പ്രതിസന്ധി:   നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ; വിട്ടുവീഴ്ചയില്ലാതെ ഭീഷണി തുടര്‍ന്ന് അമേരിക്ക
Published on

പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ആവർത്തിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഇറാനുമായി നടത്തിയ ചർച്ചയിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് ആവർത്തിച്ചത്. ഖത്തിറിന്റെയും യുഎഇ യുടെയും വിദേശകാര്യ മന്ത്രിമാരുമായും ഇന്ത്യ നയതന്ത്ര ചർച്ചകൾ നടത്തിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തു നിന്നും ഉയരുന്ന ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിച്ചത്.

ലോകത്തിലെ എണ്ണയുടെയും വാതകങ്ങളുടെയും അഞ്ചിൽ ഒരു ഭാഗം കടന്നുപോകുന്ന പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം ഇറാൻ തടസപ്പെടുത്തിയതോടെ രാജ്യങ്ങളുടെ ദൈനദിന കാര്യങ്ങളെ ബാധിച്ചു. കൂടാതെ, വിമാന സർവീസുകളെയും അവതാളത്തിലാക്കി. യുദ്ധ ഭീതി നിലനിൽക്കുന്നതിനാൽൽ ആഗോള എണ്ണവില കുത്തനെ ഉയരാനുള്ള സാധ്യത ശക്തമാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നിൽ മുട്ടുമുടക്കില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹോർമൂസ് കടലിടുക്ക് ചൊവ്വാഴ്ച ഗതാഗതത്തിനായി തുറക്കാൻ ഇറാൻ തയാറാകാത്തപക്ഷം രാജ്യത്തിന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. നരകപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ചൊവ്വാഴ്ച രാത്രി എട്ടോടെയോടെയാകും ആക്രമണം നടക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ട്രംപിന്റെ നിലപാടും ഭീഷണിയും അശക്തവും, മണ്ടത്തരവുമാണെന്നാണ് ഇറാൻ പ്രതികരിച്ചത്.

English Summary: India reiterates the need for dialogue with Iran as tensions rise in West Asia following US threats by Donald Trump over the Strait of Hormuz blockade.

Related Stories

No stories found.
Madism Digital
madismdigital.com