ഇറാനിലെ ഇന്ത്യൻ പൗരൻമാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി എംബസി; "എത്രയും വേഗം ലഭ്യമായ വിമാനങ്ങളിൽ രാജ്യം വിടണം"

ഇന്ത്യക്കാർക്ക് വേണ്ടി, +989128109115, +989128109109 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.
ഇറാനിലെ ഇന്ത്യൻ പൗരൻമാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി എംബസി; "എത്രയും വേഗം ലഭ്യമായ വിമാനങ്ങളിൽ രാജ്യം വിടണം"
Published on

ടെഹ്റാൻ: ഇന്ത്യക്കാരോട് എത്രയും വേ​ഗം ഇറാൻ വിടാൻ ആവശ്യപ്പെട്ട് ടെഹ്റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ലഭ്യമായ യാത്രാ വിമാനങ്ങൾ ഉപയോഗിച്ച് ഇറാൻ വിടണം എന്നാണ് എംബസിയുടെ നിർദേശം. ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികൾ, തീർഥാടകർ, വിനോദ സഞ്ചാരികൾ ഉൾപ്പെടെയുളളവർക്കാണ് കർശന നിർദ്ദേശം. ഇന്ത്യക്കാർക്ക് വേണ്ടി, +989128109115, +989128109109 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.

ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് നേരത്തെ എംബസി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം വിടാൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കണം. സംഘർഷം നടക്കുന്ന മേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക മാധ്യമങ്ങൾ വഴി സ്ഥിതിഗതികൾ നിരീക്ഷിക്കാനും എംബസി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്നും രേഖകൾ കൈവശം ഉണ്ടായിരിക്കണമെന്നും തെഹ്റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഇതുവരെ പേര് വിവരങ്ങൾ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ ഓൺലൈൻ പോർട്ടൽ വഴിയോ നേരിട്ടോ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. കണക്കുകൾ അനുസരിച്ച് ഏകദേശം 10,000-ത്തോളം ഇന്ത്യൻ പൗരന്മാർ ഇറാനിൽ ഉണ്ട്. ഇറാനിലെ യുഎസ് സൈനിക നീക്കങ്ങൾ കണക്കിലെടുത്താണ് എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

English Summary: The Embassy of India, Tehran has issued an urgent advisory asking all Indian citizens, including students, pilgrims, and tourists, to leave Iran immediately using any available flights.

Related Stories

No stories found.
Madism Digital
madismdigital.com