ഖമേനിക്ക് വിട നൽകാൻ ഇറാൻ, സംസ്കാര ചടങ്ങുകൾക്ക് തുടക്കം; ഇന്ത്യ അയച്ചത് ബിഹാർ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘത്തെ

ആരെല്ലാം പങ്കെടുക്കുമെന്ന് അമേരിക്ക ഉറ്റു നോക്കിയിരുന്ന ചടങ്ങിലേക്ക് മോദിയുൾപ്പെടെയുള്ള ഉന്നതർ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു
ഖമേനിക്ക് വിട നൽകാൻ ഇറാൻ, സംസ്കാര ചടങ്ങുകൾക്ക് തുടക്കം; ഇന്ത്യ അയച്ചത് ബിഹാർ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘത്തെ
Published on

രാജ്യത്തിന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസത്തെ സംസ്കാര ചടങ്ങുകൾക്ക് ഇറാനിൽ തുടക്കമായി. ജൂലൈ ഒമ്പതിന് സമാപിക്കുന്ന ചടങ്ങിലേക്ക് രണ്ട് കോടിയിലധികം ജനങ്ങൾ പങ്കെടുക്കുമെന്നാണ് ഇറാൻ അറിയിച്ചത്. അതേസമയം, ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിലേക്കുള്ള ക്ഷണം ഇന്ത്യ എങ്ങനെ നോക്കിക്കാണുമെന്നായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക രാജ്യങ്ങൾ ചർച്ച ചെയ്തിരുന്നത്. ആരെല്ലാം പങ്കെടുക്കുമെന്ന് അമേരിക്ക ഉറ്റു നോക്കിയിരുന്ന ചടങ്ങിലേക്ക് മോദിയുൾപ്പെടെയുള്ള ഉന്നതർ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. അമേരിക്കയേയും ഇറാനേയും പിണക്കാൻ സാധിക്കാത്ത ഇന്ത്യ അവസാനം കണ്ടെത്തിയ പോംവഴി പ്രതിനിധി സംഘത്തെ അയക്കുക എന്നായിരുന്നു.

ബീഹാർ ​ഗവർണർ, വിദേശകാര്യ സഹമന്ത്രി തുടങ്ങിയവരെ ഉൾപ്പെടുത്തി രൂപംകൊടുത്ത പ്രതിനിധി സംഘം സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് ഇറാനിലെത്തിയിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനിയുടെ ആറ് ദിവസം നീളുന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇന്ത്യൻ പ്രതിനിധി സംഘം തെഹ്റാനിലെത്തിയത്. ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പ്രബിത്ര മാർഗരിതയുമാണ് സംഘത്തെ നയിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് കേന്ദ്രം പങ്കെടുക്കാൻ തീരുമാനിച്ചത്. രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ക്ഷണമുണ്ട്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജമ്മു-കശ്മീരിലെ ഷിയ സംഘടനയായ അഞ്ജുമാൻ ഇ ഷാരി ഷിയാന്റെ പ്രസിഡന്റ് ആഗാ സയ്യിദ് ഹസനും കശ്മീർ ജനതയുടെ പേരിൽ അന്തിമോപചാരം അർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഖമേനിക്ക് വിട നൽകാൻ ഇറാൻ, സംസ്കാര ചടങ്ങുകൾക്ക് തുടക്കം; ഇന്ത്യ അയച്ചത് ബിഹാർ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘത്തെ
പണം വേണം; ഇറാനെതിരെ നടത്തിയ യുദ്ധാനന്തര ചെലവിനായി 87 ബില്യൺ ഡോളർ ആവശ്യപ്പെട്ട് ട്രംപ്, ചോദ്യങ്ങളുമായി കോൺഗ്രസ്

ഇന്ത്യയുടെ ഈ തീരുമാനം നയതന്ത്രപരമായി ശ്രദ്ധേയമാണ്. കഴിഞ്ഞ മാസങ്ങളിലായി അമേരിക്കയുമായുള്ള പ്രതിരോധ-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനിടെയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്കാരച്ചടങ്ങിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കുന്നത്. വാഷിങ്ടണിന് ഇത് താൽപര്യമുള്ള നീക്കമാകില്ലെന്ന വിലയിരുത്തൽ നയതന്ത്ര വൃത്തങ്ങളിൽ ശക്തമാണ്. പക്ഷെ, ഇന്ത്യയുടെ ഊർജസുരക്ഷ, ചാബഹാർ തുറമുഖ പദ്ധതി, മധ്യേഷ്യയിലേക്കുള്ള വ്യാപാര ഇടനാഴികൾ, അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താൽപര്യങ്ങൾ എന്നിവയിൽ ഇറാൻ നിർണായക പങ്കാളിയാണ്. അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിനൊപ്പം ഇറാനുമായുള്ള നയതന്ത്ര ബന്ധവും നിലനിർത്തണമെന്നതാണ് സർക്കാർ സമീപനം.

ഇതിനിടെ, ഖമേനിയുടെ സംസ്കാരച്ചടങ്ങിനെ വെറും മതപരമായ ചടങ്ങായി കാണുന്നില്ലെന്നാണ് ഇറാന്റെ സമീപനം. അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28-ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാവിനുള്ള വിടവാങ്ങലിനെ ദേശീയ പ്രതിരോധത്തിന്റെ പ്രതീകമാക്കാനാണ് രാജ്യത്തിന്റെ ശ്രമം. നാം എഴുന്നേൽക്കണം എന്ന മുദ്രാവാക്യവും ചുവന്ന മുഷ്ടിയുടെ ചിഹ്നവും ഇതിനായി രാജ്യമെമ്പാടും പ്രദർശിപ്പിച്ചിട്ടുണ്ട്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പരിപാടിയായിരിക്കും ഇതെന്ന് ഇറാൻ അവകാശപ്പെടുന്നത്.

ടെഹ്റാനിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്താകമാനം പോലീസ് പരിശോധനാ കേന്ദ്രങ്ങളും സൈനിക വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ടെഹ്റാന്റെ വ്യോമപാതയും താൽക്കാലികമായി അടയ്ക്കും. ഇസ്രായേൽ ആക്രമണ സാധ്യത കണക്കിലെടുത്ത് വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഖമേനിക്ക് വിട നൽകാൻ ഇറാൻ, സംസ്കാര ചടങ്ങുകൾക്ക് തുടക്കം; ഇന്ത്യ അയച്ചത് ബിഹാർ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘത്തെ
ഇറാൻ യുദ്ധം: ട്രംപിന് സെനറ്റിന്റെ 'ചുവപ്പുകൊടി', ഭരണഘടനാപരമായ അവകാശങ്ങൾക്കായി കോൺഗ്രസിന്റെ പോരാട്ടം

സംസ്കാരച്ചടങ്ങുകൾ പല ഘട്ടങ്ങളിലായാണ് നടക്കുന്നത്. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലാ മസ്ജിദിൽ പൊതുദർശനത്തിന് ശേഷം ഏകദേശം പത്ത് കിലോമീറ്റർ നീളുന്ന വിലാപയാത്ര നടക്കും. പിന്നീട് ഖോമിലേക്കും തുടർന്ന് ഇറാഖിലെ ഷിയ കേന്ദ്രങ്ങളായ കർബല, നജഫ് എന്നിവിടങ്ങളിലേക്കും മൃതദേഹം കൊണ്ടുപോകും. അവസാനമായി ഖമേനിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസാ ദർഗയിൽ ജൂലൈ 9-ന് സംസ്കരിക്കുന്നതാണ് ചടങ്ങ്.

തെഹ്റാൻ, ഖോം, മഷ്ഹദ് എന്നിവിടങ്ങളിലായി ഏകദേശം രണ്ട് കോടി പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും നേതാക്കളെ ഇറാൻ ക്ഷണിച്ചിട്ടില്ല.

India has sent a delegation led by Bihar Governor Syed Ata Hasnain and Minister of State for External Affairs Pabitra Margherita to attend the six-day funeral of Iran's late Supreme Leader Ayatollah Ali Khamenei in Tehran. The move reflects New Delhi's attempt to balance ties with both Iran and the US. While avoiding participation by top leaders, India has accepted Tehran's invitation, underscoring Iran's importance for energy security, the Chabahar port, and regional connectivity, even as Tehran stages the funeral as a symbol of national resistance.

Madism Digital
madismdigital.com