രണ്ടുമാസംകൊണ്ട് ഇന്ത്യക്ക് മാത്രം വിറ്റത് 18 ലക്ഷം മെട്രിക് ടൺ എൽപിജി; ഇറാൻ യുദ്ധം നീണ്ടത് ട്രംപിന്റെ കച്ചവട താൽപ്പര്യത്തിനോ?

പശ്ചിമേഷ്യൻ സംഘർഷത്തിനു മുമ്പ് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നായിരുന്നു
രണ്ടുമാസംകൊണ്ട് ഇന്ത്യക്ക് മാത്രം വിറ്റത് 18 ലക്ഷം മെട്രിക് ടൺ എൽപിജി; ഇറാൻ യുദ്ധം നീണ്ടത് ട്രംപിന്റെ കച്ചവട താൽപ്പര്യത്തിനോ?
Published on

ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാൻ അമേരിക്കക്ക് താൽപ്പര്യമില്ലെന്നു പല അന്താരാഷ്ട്ര നിരീക്ഷകരും യുദ്ധസമയത്തുതന്നെ നിരീക്ഷിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിൽ ഒപ്പിടുന്നതിന് അൽപ്പ സമയം മുമ്പുപോലും വാക്ക് യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കെ, പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്തുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഉരുണ്ടുകളികൾക്ക് പല കാരണങ്ങളും അന്താരാഷ്ട്ര യുദ്ധ നിരീക്ഷകർ വിശകലനം ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പല രാജ്യങ്ങളിലേക്കും ഈ കാലയളവിൽ കയറ്റി അമേരിക്ക അയച്ച എൽപിജിയുടെ കണക്ക്.

ജൂണിൽ ഇന്ത്യയിലേക്കു മാത്രം അമേരിക്കയുടെ എൽപിജി കയറ്റുമതി 10 ലക്ഷം മെട്രിക് ടൺ കടന്ന് റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് കണക്ക്. അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധത്തിനും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലിനും മുമ്പ് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നായിരുന്നു. പ്രതിമാസം ഏകദേശം 20 ലക്ഷം ടൺ പാചക വാതകം ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ഇതിന്റെ വലിയൊരു പങ്കാണ് അമേരിക്ക വലിയ വിലയോടെ ഇന്ത്യക്ക് നൽകുന്നത്.

വിതരണ തടസം പരിഹരിക്കുന്നതിനായി ഇന്ത്യൻ റിഫൈനറികൾ സ്പോട്ട് മാർക്കറ്റിൽ ഉയർന്ന പ്രീമിയം തുക നൽകിയാണ് അമേരിക്കയിൽനിന്ന് അഭൂതപൂർവമായ അളവിൽ എൽപിജി വാങ്ങിയത്. കഴിഞ്ഞ മാസം ഇന്ത്യ അമേരിക്കയിൽ നിന്ന് 648,300 ടൺ എൽപിജിയാണ് ഇറക്കുമതി ചെയതത്. മെയിൽ യുഎഇയിൽനിന്ന് ഇത് 134,700 ടൺ മാത്രമായിരുന്നു. ജൂൺ മാസത്തിൽ ഇന്ത്യ അമേരിക്കയിൽനിന്ന് ഏകദേശം 11 മുതൽ 12 ലക്ഷം ടൺ വരെ പാചകവാതകം ഇറക്കുമതി ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

രണ്ടുമാസംകൊണ്ട് ഇന്ത്യക്ക് മാത്രം വിറ്റത് 18 ലക്ഷം മെട്രിക് ടൺ എൽപിജി; ഇറാൻ യുദ്ധം നീണ്ടത് ട്രംപിന്റെ കച്ചവട താൽപ്പര്യത്തിനോ?
പൗരത്വ രേഖയും എഫ്ബിഐ റെയ്ഡും; വോട്ടര്‍മാരെ പൂട്ടാന്‍ ട്രംപിന്റെയും ആയുധം, വരാനിരിക്കുന്നതു കറുത്ത ദിനങ്ങളോ?

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുണ്ടായ സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഇന്നും വാക്‌യുദ്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര പരിശോധനകൾ അനുവദിക്കാൻ ഇറാൻ സമ്മതിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ പ്രസ്താവന തള്ളി ഇറാ‍ൻ ഉടനെ രം​ഗത്തെത്തി. പുതിയ ആണവ പരിശോധനാ കരാറുകളോ പ്രതിബദ്ധതകളോ ഇറാൻ അംഗീകരിച്ചിട്ടില്ലെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ആണവ കേന്ദ്രങ്ങളിൽ പരിശോധനകൾ അനുവദിച്ചതുകൊണ്ട് ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇനി നാവിക ഉപരോധം ഏർപ്പെടുത്തില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇറാൻ തള്ളിയത്. ഇതോടെ ആണവ ചർച്ചകളിലെ പുരോഗതി സംബന്ധിച്ച് വാഷിംഗ്ടണും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വീണ്ടും വ്യക്തമാകുകയാണ്.

The Iran crisis sparked debate among international analysts over whether the United States was in a hurry to end the conflict. As tensions disrupted Middle Eastern energy supplies and the Strait of Hormuz faced restrictions, India sharply increased LPG imports from the U.S. In June alone, American LPG shipments to India are expected to exceed 1.1–1.2 million metric tons, a record high, after 648,300 tons in May. Meanwhile, disagreements persist between Washington and Tehran, with Iran rejecting President Donald Trump’s claim that it agreed to international inspections of its nuclear facilities.

Madism Digital
madismdigital.com