ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു; പ്രതിക്കായി പൊലീസ് തിരച്ചിൽ

ഈ വർഷം ടൊറന്റോയിൽ രജിസ്റ്റർ ചെയ്യുന്ന 41-ാമത്തെ കൊലപാതക കേസാണിത്
Shivank Avasthi
Shivank AvasthiImage: X / Toronto Police
Published on

ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ 20കാരനായ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ​ഗവേഷക വിദ്യാർത്ഥിയായ ശിവങ്ക് അവസ്തിയെയാണ് ചൊവ്വാഴ്ച വെടിയേറ്റ മരിച്ചനിലയിൽ കണ്ടെത്തിയത്. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ കേസുമായി ബന്ധപ്പെട്ട ആരെയും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് പിടികൂടാനായിട്ടില്ല.

ഈ വർഷം ടൊറന്റോയിൽ രജിസ്റ്റർ ചെയ്യുന്ന 41-ാമത്തെ കൊലപാതക കേസാണിത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 416-808-7400 എന്ന നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്‌സ് 416-222-TIPS (8477) എന്ന നമ്പറിലോ, www.222tips.com എന്ന വെബ്സൈറ്റിലൂടെയോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ടൊറന്റോയിൽ 30 വയസുള്ള ഇന്ത്യൻ വനിതയും കൊല്ലപ്പെട്ടിരുന്നു. ഇവരെ കാണാതായതായി പരാതി ലഭിച്ചതിന് പിന്നാലെ ഒരു വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ കൊല്ലപ്പെട്ട വനിതയുടെ പങ്കാളിയാണെന്ന് കരുതുന്ന അബ്ദുൾ ഗഫൂറിനെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary: A 20-year-old Indian doctoral student, Shivank Avasthi, was shot dead near Toronto’s Scarborough campus. The suspect fled, and police continue to search. This is the 41st homicide in Toronto this year.

Madism Digital
madismdigital.com