ഇറാൻ അനുമതി ലഭിച്ചു? രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമൂസ് കടക്കുമെന്ന് റിപ്പോർട്ട്

ദീർഘകാലമായി സാമ്പത്തിക സഹകരണവും രാഷ്ട്രീയ ബന്ധവും ഇന്ത്യയുമായി സൂക്ഷിക്കുന്ന ഇറാൻ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ടെഹ്റാൻ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്
Indian LPG Tanker
Indian LPG TankerImage Credit: X
Published on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കുമെന്ന് റിപ്പോർട്ട്. യുഎഇയ്ക്കും ഷാർജയ്ക്കും സമീപം നിലയുറപ്പിച്ച പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയാണ് ഹോർമൂസ് കടക്കുകയെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമില്ല. ഹോർമൂസ് മേഖലയിൽ ഇറാൻ നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നൂറുകണക്കിന് കപ്പലുകളാണ് കുടുങ്ങി കിടക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമൂസ് കടലിടുക്ക് വഴി ചരക്കു കപ്പലുകളെ ​ഗൾഫ് കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോള എണ്ണ വിതരണവും പ്രകൃതിവാതക വിതരണവും പ്രതിസന്ധി നേരിടുകയാണ്. എന്നാൽ കഴിഞ്ഞയാഴ്ച ഇറാന്റെ അനുമതിയോടെ രണ്ട് ഇന്ത്യൻ എൽപിജി ടങ്കറുകൾ ഹോർമൂസ് കടന്നിരുന്നു. ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി രാജ്യത്ത് എത്തിയെങ്കിലും ഇനിയുള്ള എല്ലാ കപ്പലുകൾക്കും സമാന ആനുകൂല്യം ലഭിക്കുമോയെന്ന കാര്യത്തിൽ ഇറാൻ ഉറപ്പുനൽകിയിട്ടില്ല.

Indian LPG Tanker
ഹോർമൂസ് കടന്ന് ഇന്ത്യയുടെ 'നന്ദാദേവി'; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ആദ്യ എൽപ്പിജി കപ്പൽ രാജ്യത്തെത്തി

കഴിഞ്ഞ 24 മണിക്കൂറുകളായി ഹോർമൂസിലൂടെ അസംസ്കൃത എണ്ണയുടെ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ദീർഘകാലമായി സാമ്പത്തിക സഹകരണവും രാഷ്ട്രീയ ബന്ധവും ഇന്ത്യയുമായി സൂക്ഷിക്കുന്ന ഇറാൻ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ടെഹ്റാൻ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നാണ് ഇറാൻ പ്രതിനിധി രണ്ട് കപ്പലുകൾക്ക് അനുമതി നൽകിയ ശേഷം അന്ന് പ്രതികരിച്ചത്.

English Summary: Two Indian LPG tankers are reported to have received permission to transit the Strait of Hormuz amid escalating West Asian tensions, though official confirmation is pending

Madism Digital
madismdigital.com