ഇസ്രയേൽ–അമേരിക്ക ആക്രമണം; ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയി കൊല്ലപ്പെട്ടു; ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ഇറാൻ

ഖമനെയിയുടെ മരണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്
ഇസ്രയേൽ–അമേരിക്ക ആക്രമണം; ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയി കൊല്ലപ്പെട്ടു; ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ഇറാൻ
Published on

ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ സൈനിക ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രയേലും മുന്നോട്ട് വച്ച അവകാശവാദങ്ങൾക്ക് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇറാൻ വാർത്താ ഏജൻസികളായ തസ്നീം വാർത്താ ഏജൻസിയും ഫാർസ് വാർത്താ ഏജൻസിയുമാണ് വിവരം പുറത്തുവിട്ടത്. പിന്നീട് സർക്കാർ നിയന്ത്രിത ടെലിവിഷനും മരണവിവരം സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ അധികൃതരും പ്രഖ്യാപനം നടത്തി ഏതാനും മണിക്കൂറുകൾക്കുശേഷമാണ് ഇറാന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം എത്തിയത്.

ഇറാൻ വാർത്താ ഏജൻസികളായ തസ്നീം വാർത്താ ഏജൻസിയും ഫാർസ് വാർത്താ ഏജൻസിയുമാണ് വിവരം പുറത്തുവിട്ടത്. പിന്നീട് സർക്കാർ നിയന്ത്രിത ടെലിവിഷനും മരണവിവരം സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ അധികൃതരും പ്രഖ്യാപനം നടത്തി ഏതാനും മണിക്കൂറുകൾക്കുശേഷമാണ് ഇറാന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം എത്തിയത്. ഖമനെയിയുടെ വി​യോ​ഗത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും, ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങൾ തുടരുകയാണെന്നാണ് അമേരിക്കൻ ഐക്യനാടുകളുടെ സെൻട്രൽ കമാൻഡ് അറിയിച്ചത്. കൃത്യവും വേഗതയേറിയതുമായ നടപടികളാണ് പുരോഗമിക്കുന്നതെന്നും ഈ ആഴ്ച മുഴുവൻ സൈനിക പ്രവർത്തനം തുടരുമെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഖമനെയിയുടെ വി​യോ​ഗത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും, ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങൾ തുടരുകയാണെന്നാണ് അമേരിക്കൻ ഐക്യനാടുകളുടെ സെൻട്രൽ കമാൻഡ് അറിയിച്ചത്. കൃത്യവും വേഗതയേറിയതുമായ നടപടികളാണ് പുരോഗമിക്കുന്നതെന്നും ഈ ആഴ്ച മുഴുവൻ സൈനിക പ്രവർത്തനം തുടരുമെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പുവരുത്തുന്നതുവരെ ഇറാനെതിരായ നടപടി അവസാനിക്കില്ലെന്ന് ട്രംപും പ്രതികരിച്ചു. മേഖലയിലെ സ്ഥിതിഗതികൾ രാജ്യാന്തര തലത്തിൽ ഗൗരവമായി നിരീക്ഷിക്കപ്പെടുകയാണ്.

English Summary: Iran has confirmed that Supreme Leader Ali Khamenei was killed in a military attack allegedly carried out by Israel and the United States. Following the confirmation, Iran declared 40 days of official mourning and seven days of public holidays, while U.S. Central Command stated that military operations would continue.

Related Stories

No stories found.
Madism Digital
madismdigital.com