പശ്ചിമേഷ്യന്‍ യുദ്ധഭീതി തുടരുന്നു; പ്രത്യാക്രമണം കടുപ്പിച്ച് ഇറാന്‍

പശ്ചിമേഷ്യന്‍ യുദ്ധഭീതി തുടരുന്നു; പ്രത്യാക്രമണം കടുപ്പിച്ച് ഇറാന്‍

കുവൈറ്റിൽ യുഎസ് യുദ്ധവിമാനം എഫ്-15 തകർത്തെന്ന് ഇറാൻ. യുദ്ധവിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ വിമാനം തകർന്നുവീണതിന് പിന്നിൽ പ്രതിരോധ പിഴവെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈലേറ്റാണ് യുദ്ധവിമാനം തകർന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ശത്രുരാജ്യങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കുന്ന സംവിധാനമാണ് എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റം. എന്നാൽ അപൂർവ്വം സമയങ്ങളിൽ സ്വന്തം രാജ്യത്തിന്റെ യുദ്ധവിമാനങ്ങൾ ശത്രുരാജ്യത്തിന്റേതാണെന്ന ആശയക്കുഴപ്പമുണ്ട്. ആശയവിനിമയ തകരാറുകൾ, റഡാറിലെ ആശയക്കുഴപ്പം തുടങ്ങിയവയാണ് ഇത്തരം സാഹചര്യങ്ങളെ സൃഷ്ടിക്കുന്നത്. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടെന്നും രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റെന്നുമാണ് വിവരം. എന്നാൽ ഇറാന്റെ പുതിയ അവകാശവാദം പുറത്തുവന്നതോടെ പുതിയ വാദമുഖങ്ങൾ തുറന്നിട്ടുണ്ട്.

ആക്രമണം തുടര്‍ന്നാല്‍ ഇറാനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനങ്ങളുടെ സംരക്ഷണ ഉറപ്പാക്കാന്‍ ആവശ്യമായി പ്രതിരോധ കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ വെറും പ്രാദേശിക പ്രശ്‌നമല്ലെന്നും ആഗോള സാമ്പത്തിക അടിത്തറയെ സാരമായി ബാധിക്കുന്നതാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ തലസ്ഥാനം തകര്‍ത്തെന്ന് അമേരിക്ക. ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്തിയതിലൂടെ ലോകത്തിലെ ഏറ്റവും വലിയ അപകടത്തെ ഒഴിവാക്കിയെന്ന് അമേരിക്കന്‍ സെനറ്റര്‍. തീവ്രവാദത്തിന്റെ കൂടാരം തകര്‍ത്തെന്നും ലോകത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലെബനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഹിസ്ബുള്ളയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് പ്രഖ്യാപനം

ചൈനയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ യുദ്ധ സാധ്യത കണക്കിലെടുത്ത് കൊല്ലം തീരത്ത് അടുപ്പിച്ചു

ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ കൂട്ട പാലായനം

യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍. 'കരയും കടലും ആക്രമണകാരികളുടെ ശവക്കുഴിയായി മാറുമെന്ന്' മുന്നറിയിപ്പ് നല്‍കി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പിന്റെ പ്രതികരണവും വന്നിട്ടുണ്ട്. പശ്ചിമേഷ്യന്‍ തീരത്ത് വിന്യസിപിച്ച രണ്ട് വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നാണ് യുഎസ്എസ് ലിങ്കണ്‍. യുഎസ്എസ് ലിങ്കണുനേരെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്റെ അവകാശവാദം തെറ്റാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. യുഎസ്എസ് ലിങ്കണ്‍ ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ കപ്പലിന്റെ അടുത്തെത്തിയില്ലെന്നും യുഎസ് സൈന്യം പ്രതികരിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ പ്രതിരോധം സംവിധാനം മറികടന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍. ജറുസലേമില്‍ 30 കിലോ മീറ്റര്‍ അകലെയ്ക്ക് മിസൈലുകള്‍ കനത്ത നാശനഷ്ടം വിതച്ചതായിട്ടാണ് വിവരം. ആക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിലെ ജനവാസ മേഖലയാണ് ഇറാന്‍ ലക്ഷ്യം വെച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം യു?ദ്ധത്തില്‍ ഇതാദ്യമായിട്ടാണ് ഇറാന്‍ മിസൈലുകള്‍ക്ക് മുന്നില്‍ ഇസ്രയാലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകള്‍ മറികടക്കുന്നത്.

വിട്ടുവീഴ്ച്ചയില്ലെന്ന് ഇറാന്‍. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ അമേരിക്ക കൊലപ്പെടുത്തിയതിന് പ്രതികാരം വീട്ടുമെന്നും ശത്രുക്കളുമായി യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നുമാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനൊപ്പം യുദ്ധത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുള്ളയും. ഇസ്രയേലിന് ലക്ഷ്യമാക്കി മാരത്തോണ്‍ മിസൈലാക്രമണമാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ ഹിസ്ബുള്ള ആരംഭിച്ചിരിക്കുന്നത്. റോക്കറ്റുകള്‍ വര്‍ഷിച്ചതോടെ ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളില്‍ തകരാറുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

No stories found.
Madism Digital
madismdigital.com