'എവിടെയിരുന്ന്, എങ്ങനെ ജോലി ചെയ്യുന്നു? മുഴുവൻ സമയവും വീട്ടിൽ!' ചർച്ചയായി ജപ്പാൻ പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം'

പ്രമുഖ പത്രമായ 'നിക്കെയ്' നടത്തിയ അന്വേഷണത്തിൽ തകെയ്‌ചി മിക്ക ശനിയാഴ്ചകളിലും ഓഫീസിലെത്തുന്നില്ല എന്ന് കണ്ടെത്തിയിരുന്നു
'എവിടെയിരുന്ന്, എങ്ങനെ ജോലി ചെയ്യുന്നു? മുഴുവൻ സമയവും വീട്ടിൽ!' ചർച്ചയായി ജപ്പാൻ പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം'
Published on

പ്രധാനമന്ത്രി സനെ തകെയ്‌ച്ചിയുടെ ജോലിരീതി വലിയ ചർച്ചയാവുകയാണ് ജപ്പാനിൽ. മുഴുവൻ സമയവും ഔദ്യോഗിക വസതിയായ 'കോട്ടെ'യിൽ വർക്ക് ഫ്രം ഹോമിലാണ് പ്രധാനമന്ത്രി എന്നാണ് വിമർശനം. പ്രവൃത്തിദിനമാകട്ടെ, അവധിയാകട്ടെ, മുഴുവൻ സമയവും ഓഫീസിനടുത്തുള്ള വസതിയിലാണ് 65കാരിയായ തകെയ്‌ച്ചി.

പ്രധാനമന്ത്രി പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെന്നും കൂടിക്കാഴ്ചകളെല്ലാം ഔദ്യോഗിക വസതിയിലാണെന്നും കുറച്ച് നാളുകളായി ജപ്പാനിലുയരുന്ന പരാതിയാണ്. പരമ്പരാഗത ജോലിരീതികളോടുള്ള തകെയ്‌ചിയുടെ എതിർപ്പ് മുമ്പും ചർച്ചയായിട്ടുണ്ട്.

ടോക്കിയോയിൽ പ്രധാനമന്ത്രിയുടെ ഓഫീസിനോട് തൊട്ടടുത്ത് തന്നെയാണ് ഔദ്യോഗിക വസതിയും. അതുകൊണ്ടു തന്നെ തകെയ്‌ചിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പവുമായി. വീട്ടുകാര്യങ്ങളും ഓഫീസ് കാര്യങ്ങളും കൂടുതൽ എളുപ്പത്തിലായെന്ന് പറയുമ്പോഴും വീട് വിട്ടാലല്ലേ ഓഫീസ് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരുന്നുള്ളൂ എന്നാണ് വിമർശനം.

'എവിടെയിരുന്ന്, എങ്ങനെ ജോലി ചെയ്യുന്നു? മുഴുവൻ സമയവും വീട്ടിൽ!' ചർച്ചയായി ജപ്പാൻ പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം'
ഇറാന്‍-അമേരിക്ക ബന്ധം കൂടുതല്‍ വഷളാക്കി ട്രംപ്; ഹോർമുസ് കടലിടുക്ക് യുഎസിന്റെ ഭൂപ്രദേശമാക്കുമെന്ന് പ്രഖ്യാപനം

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഔദ്യോഗിക വസതിയിലേക്ക് തകെയ്‌ചി താമസം മാറ്റിയത്. 1929ൽ പണികഴിപ്പിച്ച, കൊട്ടാരസദൃശ്യമായ ഒരു ബംഗ്ലാവ് ആണിത്. തൊട്ടടുത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പണിയുന്നതിന് മുമ്പ് ഇതായിരുന്നു പ്രധാനമന്ത്രിമാരുടെ ഓഫീസ്. എന്നാൽ ഇവിടെയിപ്പോൾ ഓഫീസും വീടും ഒന്നിച്ച് കൈകാര്യം ചെയ്യുകയാണ് തകെയ്‌ചി.

പുത്തൻ പുതിയ ഓഫീസ് തൊട്ടടുത്ത് ഉണ്ടായിരിക്കെ വീടിനുള്ളിൽ തന്നെ മറ്റൊരു ഓഫീസാണ് തകെയ്‌ചി ഉണ്ടാക്കിയെടുത്തിരിക്കുന്നത്. കൂടാതെ, വല്ലപ്പോഴും ഓഫീസിൽ പോവുകയാണെങ്കിൽ തന്നെ അടുത്ത കുറച്ച് ദിവസത്തേക്കുള്ള ഫയലുകളെല്ലാം വീട്ടിലേക്ക് എടുത്തുകൊണ്ട് വരികയും ചെയ്യും. ഓഫീസിലിങ്ങനെ സ്ഥിരമായി പോകാത്തത് കാര്യമായി ശ്രദ്ധിക്കപ്പെട്ടതോടെയാണ് വിമർശനം കടുത്തതും.

പ്രമുഖ പത്രമായ നിക്കെയ് നടത്തിയ അന്വേഷണത്തിൽ തകെയ്‌ചി മിക്ക ശനിയാഴ്ചകളിലും ഓഫീസിലെത്തുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഞായറാഴ്ചകളിലും മറ്റ് പൊതുഅവധികളിലും വീട്ടിൽ തന്നെ ചിലവഴിച്ചതായും തെളിഞ്ഞു. തകെയ്‌ചിക്ക് മുമ്പുണ്ടായിരുന്ന, ഷിഗേരു ഇഷിബ, ഫ്യൂമിയോ കിഷിദ, യോഷിനിദെ സുഗ എന്നീ പ്രധാനമന്ത്രിമാർ അവരുടെ പ്രവർത്തനകാലളവിൽ വെറും 3 ശതമാനം ദിവസങ്ങളാണ് വസതികളിൽ ചെലവഴിച്ചത്. ഈ താരതമ്യങ്ങളും തകെയ്‌ചിക്ക് വിനയായി. തകെയ്‌ചി അവകാശപ്പെടുന്നത് പോലെ മറ്റൊരു ഓഫീസ് തന്നെയാണ് അവരുടെ വസതിയും എന്ന് വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

'എവിടെയിരുന്ന്, എങ്ങനെ ജോലി ചെയ്യുന്നു? മുഴുവൻ സമയവും വീട്ടിൽ!' ചർച്ചയായി ജപ്പാൻ പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം'
'നിങ്ങൾക്ക് ഒന്നുമറിയില്ല!' ഒരു ഐഫോണിൽ കുരുങ്ങിയല്ല ആ ആത്മഹത്യ, യൂട്യൂബ് ചാനലിൽ എല്ലാമുണ്ട്?

എന്നാൽ വിമർശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന വാദമാണ് തകെയ്‌ചിക്ക്. വീട്ടിൽ സമയം ചെലവഴിച്ചാലും ജോലിക്കാര്യങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും വീട്ടിൽ നിന്ന് ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രാസമയം കുറയ്ക്കാനാണ് വസതിയിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്നും അവർ പറയുന്നു. പുറത്തിറങ്ങുമ്പോഴുള്ള സുരക്ഷാക്രമീകരണങ്ങളും ഈ രീതിയിലൂടെ ഒഴിവാക്കാമെന്നാണ് തകെയ്‌ചിയുടെ മറ്റൊരു വാദം.

എന്തൊക്കെയായാലും, വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും ജോലിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നത് തകെയ്‌ചിക്ക് നേരെയുള്ള വിമർശനങ്ങളെ വഴിതിരിച്ചുവിടുന്നുണ്ട്. വർക്ക്-ലൈഫ് ബാലൻസിന്റെ കാര്യത്തിൽ വേറെ തന്നെ ഒരു സമീപനമാണ് തകെയ്‌ചിക്ക്. പറ്റാവുന്നത്ര പണിയെടുക്കുക, ഇടയ്ക്കെപ്പോഴെങ്കിലും വിശ്രമിക്കുക- ഇതാണ് അവരുടെ നയം. ജോലിക്കാര്യങ്ങൾ മൂലം പല ദിവസങ്ങളിലും ഉറക്കം പോലുമില്ലെന്ന് നിരവധി തവണ തകെയ്‌ചി വെളിപ്പെടുത്തിയിട്ടുണ്ട്.

Summary

Prime Minister Sanae Takaichi’s work style has become a major topic of discussion in Japan. She is facing criticism for allegedly working from home at the official residence, Kōtei, almost all the time. Whether it is a working day or a holiday, the 65-year-old prime minister reportedly spends most of her time at the residence near the office. For some time now, there have been complaints in Japan that Takaichi rarely appears in public and holds all her meetings at the official residence. Her opposition to traditional work practices has also come under discussion in the past.

Madism Digital
madismdigital.com