13 മരണം, കെട്ടിടങ്ങൾ രണ്ടായി പിളർന്നു: ഭൂചലനത്തിൽ വിറച്ച് ജപ്പാൻ, 7.1 തീവ്രത

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ചുരുങ്ങിയത് 380 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്
13 മരണം, കെട്ടിടങ്ങൾ രണ്ടായി പിളർന്നു: ഭൂചലനത്തിൽ വിറച്ച് ജപ്പാൻ, 7.1 തീവ്രത
Published on

ജപ്പാനെ വിറപ്പിച്ച് വീണ്ടും ഭൂചലനം. തെക്കുകിഴക്കൻ ജപ്പാനിലെ കുമമോട്ടോയിൽ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ ഇതുവരെ 13 മരണം രേഖപ്പെടുത്തി. 7.1 തീവ്രതയിലാണ് ഭൂചലനമുണ്ടായത്.

കുമാമോട്ടോയിലെ ഉക്കി നഗരത്തിന് സമീപം ഭൂമിക്കടിയിൽ വെറും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ചുരുങ്ങിയത് 380 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.

കിഷുദ്വീപിലാണ് കുമാമോട്ടോ എന്ന നഗരം. ദ്വീപിലെ ഏറ്റവും വലിയ നഗരമായ ഇവിടെ ഏഴ് ലക്ഷമാണ് ജനസംഖ്യ. ഒരാഴ്ചയിലേറെയായി പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നതിനാൽ ഭൂചലന മുന്നറിയിപ്പുണ്ടായിരുന്നു.

ഭൂചലനത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ കഷീമ നഗരത്തിലെ ഏയോൺ മാൾ രണ്ടായി പിളർന്നു. മാളിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിപ്പോൺ പേപ്പർ ഇൻഡസ്ട്രി ഫാക്ടറിയുടെ ചിമ്മിനിയും ഭൂചലനത്തിൽ തകർന്നിരുന്നു. ഇതോടെ മേഖലയിൽ വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു. ഉക്കി, ഹിഖാവ തുടങ്ങിയ പ്രദേശങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

13 മരണം, കെട്ടിടങ്ങൾ രണ്ടായി പിളർന്നു: ഭൂചലനത്തിൽ വിറച്ച് ജപ്പാൻ, 7.1 തീവ്രത
അഞ്ച് ദിവസത്തിനിടെ ലോകം കണ്ടത് ഏഴ് ഭൂചലനങ്ങൾ; അവിചാരിതമല്ലെന്ന് നിഗമനങ്ങൾ, വിശദീകരിച്ച് ശാസ്ത്രലോകം

കാരണം ഭൗമശാസ്ത്രപരം

ഇത്തവണത്തെ ഭൂചലനം നടന്ന കുമാമോട്ടോ മേഖലയിൽ സജീവമായ ഹിനാഗു ഫാൾട്ട് ലൈൻ സ്ഥിതി ചെയ്യുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിലെ ശിലാപാളികളിലുണ്ടാകുന്ന വിള്ളലുകളെയാണ് ഭൗമശാസ്ത്രത്തിൽ ഫാൾട്ട് ലൈൻ എന്ന് വിളിക്കുന്നത്. കുമാമോട്ടോ പ്രവിശ്യയിലൂടെ കടന്നുപോകുന്ന ഈ ലൈൻ അമാകുസ കടൽത്തീരം വരെ നീളുന്നു.

ഈ ഫാൾട്ട് ലൈനിലെ ശിലാപാളികൾ ലംബമായി ഉയരുകയോ താഴുകയോ ചെയ്യുന്നതിന് പകരം, പശ്ചാത്തല സമ്മർദം കാരണം ഒരുവശത്തേക്ക് ഉരസി നീങ്ങുന്ന സ്വഭാവമുള്ളവയാണ്. സ്ട്രൈക്ക്-സ്ലിപ്പ് എന്ന ഈ പ്രക്രിയയാണ് ചൊവ്വാഴ്ചയും നടന്നത്. ലോകത്ത് ഏറ്റവും അധികം ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും നടക്കുന്ന പസഫിക് സാഗരത്തിലെ 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത് എന്നതും ഭൂചലനത്തിന്റെ കാരണങ്ങളിലൊന്നാകുന്നു.

ജപ്പാൻ സ്ഥിതി ചെയ്യുന്നത് പ്രധാനപ്പെട്ട 4 ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന അതിർത്തിയിലാണ്.കടലിനടിയിലെ ഭാരമേറിയ പസഫിക്, ഫിലിപ്പീൻ സീ പ്ലേറ്റുകൾ കരയിലെ കരപാളികൾക്ക് അടിയിലേക്ക് വർഷത്തിൽ ഏതാനും സെന്റീമീറ്റർ വീതം തള്ളിനീങ്ങുന്നുണ്ട്. ഈ പ്രക്രിയയിൽ വൻതോതിൽ ഊർജവും മർദവും ഭൂമിയ്ക്കടിയിൽ രൂപപ്പെടും. ഈ സമ്മർദം അധികരിക്കുമ്പോഴാണ് ശിലകൾ പൊട്ടി ഭൂചലന തരംഗങ്ങളായി അത് പുറത്തേക്ക് വരുന്നത്.

Summary

A powerful earthquake struck Kumamoto in southeastern Japan on Tuesday, killing at least 13 people. The quake measured 7.1 on the Richter scale and had its epicentre at a depth of just 10 kilometres near Uki City in Kumamoto Prefecture. Preliminary reports indicate that at least 380 people have been injured.

Kumamoto, located on Kyushu Island, is the island's largest city with a population of around 700,000. Authorities had already issued earthquake warnings as tremors had been felt in the region for more than a week.

An explosion triggered by the quake reportedly split the Aeon Mall in Kashima City into two sections. Rescue operations are underway to evacuate people trapped inside the building. The chimney of a Nippon Paper Industries factory also collapsed during the earthquake, causing widespread power outages across the region.

Strong tremors were reported from several areas, including Uki and Hikawa

Madism Digital
madismdigital.com