

കഴിഞ്ഞ ബുധനാഴ്ചയാണ്, ലോകത്തെ നടുക്കി വെനസ്വേലയിൽ അതിശക്തമായ ഇരട്ട ഭൂചലനങ്ങളുണ്ടായത്. ആയിരത്തിലധികം മരണങ്ങളും പതിനായിരത്തിലധികം തിരോധാനങ്ങളും കണക്കില്ലാത്തത്ര നാശനഷ്ടങ്ങളും രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ വെനസ്വേല പൂർണമായും തകർന്നു. അഞ്ച് ദിവസങ്ങൾക്കിപ്പുറം ഇന്നും തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കുകയാണ് രക്ഷാപ്രവർത്തകർ.
വെനസ്വേലൻ ഭൂചലനങ്ങൾക്ക് പിന്നാലെ അതേ ദിവസം ജപ്പാനിലും ഒരു ഭൂചലനമുണ്ടായി. വെനസ്വേലയ്ക്ക് സമാനമായി 7.2 തീവ്രത തന്നെയായിരുന്നു ടോക്കിയോയ്ക്ക് നൂറ് കിലോമീറ്റർ മാറിയുണ്ടായ ഭൂചലനത്തിനും. പക്ഷേ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഈ ഭൂചലനത്തിൽ ഉണ്ടായിരുന്നില്ല. അന്നേ ദിവസം തന്നെ യു.എസിലെ നോർത്തേൺ കാലിഫോർണിയയിലും 5.6 തീവ്രതയിൽ ഒരു ഭൂചലനമുണ്ടായി. തുടർന്ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ സുമാനി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പിന്നാലെയാണ് നേപ്പാളിൽ ഒരു ഭൂചലനമുണ്ടാകുന്നത്. 3.8 തീവ്രത മാത്രം രേഖപ്പെടുത്തിയ ചെറു ഭൂകമ്പമായിരുന്നു ഇത്. പിന്നാലെ ജൂൺ 27ന് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായി. ഈ ചലനത്തിന് പിന്നാലെ പാകിസ്ഥാനിൽ 5.5 തീവ്രതയിൽ മറ്റൊരു ചലനം കൂടി അനുഭവപ്പെട്ടു. 20 പേർക്ക് പരിക്കേറ്റ ഈ ഭൂചലനത്തിൽ 100 വീടുകളും തകർന്നിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഇത്രയധികം ഭൂചലനങ്ങളുണ്ടായതോടെ കുറച്ച് ചോദ്യങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെടുകയാണ്. ഏത് രാജ്യത്ത് ഭൂചലനമുണ്ടായാലും അതിന്റെ പ്രത്യാഘാതങ്ങൾ ലോകത്തെവിടെയും ഉണ്ടാകാമോ? എന്താണ് ഭൂചലനങ്ങൾ തമ്മിലുള്ള ബന്ധം?
ഈ കാര്യം വ്യക്തമാകണമെങ്കിൽ ഭൂചലനങ്ങളുടെ ശാസ്ത്രം അറിഞ്ഞിരിക്കണം. ഭൂമിയുടെ പുറംചട്ട അനേകം പാളികൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നറിയാമല്ലോ. ടെക്ടോണിക് പ്ലേറ്റ് എന്നാണ് ഇവയുടെ പേര്. ഈ പ്ലേറ്റുകൾ ഭൂമിക്കടിയിലെ ഉരുകിയ പാറകളുടെ ചലനത്തെ തുടർന്ന് വളരെ സാവധാനത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്ലേറ്റുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ വലിയ മർദം രൂപപ്പെടുന്നു.പരസ്പരം അകലുമ്പോഴോ അല്ലെങ്കിൽ ഒന്നിനൊന്ന് ഉരസിക്കൊണ്ട് നീങ്ങുമ്പോഴോ ഈ പാളികളിൽ സമ്മർദം കൂടും.
ഈ സമ്മർദം ഒരു ഘട്ടത്തിൽ പെട്ടെന്ന് പുറത്തുവിടപ്പെടുമ്പോൾ ഭൂമിക്കടിയിൽ ഊർജം പുറത്തേക്ക് വ്യാപിക്കുകയും ഭൂകമ്പതരംഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ തരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിലെത്തുമ്പോഴാണ് നമുക്ക് ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെടുന്നത്. ഇതാണ് ഭൂചലനം.
അടുത്തിടെ ഉണ്ടായ ഭൂചലനങ്ങൾ ഏതാനും ദിവസങ്ങളുടെ ഇടവേളയിൽ ഉണ്ടായതാണെങ്കിലും, അവ വ്യത്യസ്ത ടെക്റ്റോണിക് പ്ലേറ്റ് അതിർത്തികളിലാണ് സംഭവിച്ചത്. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂചലനങ്ങൾ ഇന്ത്യൻ പ്ലേറ്റും യൂറേഷ്യൻ പ്ലേറ്റും തമ്മിൽ കൂട്ടിയിടിക്കുന്ന മേഖലയിൽ ആയിരുന്നു ഉണ്ടായത്.
അതേസമയം, വെനസ്വേല സ്ഥിതി ചെയ്യുന്നത് കരീബിയൻ പ്ലേറ്റും ദക്ഷിണ അമേരിക്കൻ പ്ലേറ്റും പരസ്പരം ഉരസിക്കൊണ്ട് നീങ്ങുന്ന അതിർത്തിയിലാണ്.
അതുകൊണ്ടുതന്നെ, ഇവ തമ്മിൽ നേരിട്ടൊരു ബന്ധവുമില്ല. യുഎസിന്റെ ഭൂചലന അപകടസാധ്യതാ പരിപാടിയുടെ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായ വില്യം ബാൺഹാട്ട് പറയുന്നതനുസരിച്ച്, ഉയർന്ന ഭൂകമ്പസാധ്യതയുള്ള പ്ലേറ്റ് അതിർത്തികളിലാണ് എല്ലാ ഭൂചലനങ്ങളും ഉണ്ടായതെങ്കിലും, ഒരേ സമയത്ത് സംഭവിച്ചത് യാദൃച്ഛികം മാത്രമാണ്.
ലോകമെമ്പാടും എല്ലാ ദിവസവും ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ ഭൂരിഭാഗവും ആളുകൾ താമസിക്കാത്ത പ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് ജനവാസമേഖലയിൽ ഏതാനും ശക്തമായ ഭൂചലനങ്ങൾ ഒരേ ദിവസം ഉണ്ടായത്. എന്നാൽ ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല.
കാലിഫോർണിയയിൽ ഭൂചലനങ്ങൾ ശരാശരി വർഷത്തിൽ രണ്ടോ മൂന്നോ തവണ ഉണ്ടാകാറുണ്ട്. ജപ്പാനിൽ അടുത്തിടെ ഉണ്ടായതുപോലുള്ള ശക്തിയുള്ള ഭൂചലനം ശരാശരി വർഷത്തിൽ ഒരുതവണയെങ്കിലും സംഭവിക്കാറുണ്ട്. ഇവ ഏകദേശ കണക്കുകളാണ്.
അതേസമയം, വെനസ്വേലയിൽ ഇത്തരത്തിലുള്ള വലിയ ഭൂചലനങ്ങൾ എത്ര ഇടവേളകളിൽ സംഭവിക്കുമെന്ന് കൃത്യമായി നിർണയിക്കാൻ പ്രയാസമാണ്. എന്നിരുന്നാലും, ഇത്തരം ശക്തമായ ഭൂചലനങ്ങൾ അവിടെ 50 മുതൽ 100 വർഷത്തിൽ ഒരിക്കൽ മാത്രമാണ് സാധാരണയായി സംഭവിക്കാറുള്ളത്.
സീസ്മോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഒരു വലിയ ഭൂചലനം സമീപപ്രദേശങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായേക്കാം. എന്നാൽ, ഇത് സാധാരണയായി അടുത്തുള്ള പ്രദേശങ്ങളിൽ മാത്രമാണ് സംഭവിക്കുക. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ ഭൂചലനം ഉണ്ടാകാൻ അതുകൊണ്ട് സാധ്യത വർധിക്കാറില്ല.
കഴിഞ്ഞ 100 വർഷത്തെ ഭൂചലനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ഇത്രയും അകലെയുള്ള ഭൂചലനങ്ങൾ തമ്മിൽ ബന്ധപ്പെട്ടതായി ഒരിക്കലും കണ്ടിട്ടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, തുടർച്ചയായി പല ഭൂചലനങ്ങൾ ഉണ്ടായതോടെ, ലോകത്ത് ഭൂചലനങ്ങളുടെ എണ്ണം വർധിക്കുകയാണോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. യുഎസ് ജിയോളജിക്കൽ സർവേയുടെ വിശദീകരണമനുസരിച്ച്, ഭൂചലനങ്ങളുടെ എണ്ണത്തിൽ ഹ്രസ്വകാലത്തേക്ക് ഉണ്ടാകുന്ന വർധനയോ കുറവോ സാധാരണമായ ഏറ്റക്കുറച്ചിലുകളുടെ ഭാഗമാണ്. അത് വലിയൊരു ഭൂചലനം ആസന്നമാണെന്നതിന്റെ സൂചനയല്ല.
ലോകമെമ്പാടുമായി പ്രതിവർഷം ഏകദേശം 20,000 ഭൂചലനങ്ങൾ, അതായത് ദിവസേന ശരാശരി 55 ഭൂചലനങ്ങൾ, കണ്ടെത്തുന്നുണ്ട്. എന്നാൽ ഇത് ഭൂചലനങ്ങൾ യഥാർഥത്തിൽ വർധിച്ചതുകൊണ്ടല്ലെന്നും, മറിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂചലനങ്ങൾ കൂടുതൽ കൃത്യമായി കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണെന്നും ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നു.
Last Wednesday, Venezuela was rocked by two powerful earthquakes that stunned the world. The quakes left more than 1,000 people dead, over 10,000 missing, and caused widespread destruction, devastating large parts of the country. Even five days later, rescue teams are still pulling survivors and victims from the rubble of collapsed buildings.
Later that same day, Japan was also hit by a magnitude 7.2 earthquake, about 100 kilometers from Tokyo. However, unlike in Venezuela, the quake caused no casualties or major damage. On the same day, a magnitude 5.6 earthquake struck Northern California in the United States, prompting a tsunami warning for the San Francisco Bay Area.