ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !

വെന്തുരുകുകയാണ് യൂറോപ്പ് മുഴുവൻ, അടുത്തത് അമേരിക്കയുടെ ഊഴമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്
ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !
Published on

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും യഥാർത്ഥ പ്രത്യാഘാതങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ അനുഭവിച്ചറിയുന്ന വർഷമാണ് 2026. ഒരു 'ഹീറ്റ് ഡോമിന്' കീഴിൽ വെന്തുരുകുകയാണ് യൂറോപ്പ് മുഴുവൻ. അടുത്തത് അമേരിക്കയുടെ ഊഴമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. അതിശക്തമായ ഉഷ്ണതരംഗം യുഎസിൽ ആഞ്ഞടിച്ചേക്കാം.

ഓരോ വേനൽക്കാലത്തും ചൂട് കൂടുതൽ ശക്തിപ്രാപിച്ച്, വർഷങ്ങളായി ഇന്ത്യയും കടുത്ത സൂര്യതാപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.

ലോകമെമ്പാടും സൂപ്പർ എൽ നിനോ പിടിമുറുക്കിക്കഴിഞ്ഞു. ഇത് കടുത്ത വരൾച്ചയിലേക്കും അതിരൂക്ഷമായ ചൂടിലേക്കും ലോകത്തെ നയിച്ചേക്കാം. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, യൂറോപ്പിൽ ഇപ്പോഴുള്ള ചൂട്, ലോകമെമ്പാടും അതിരൂക്ഷമായ ഉഷ്ണം ഇടവിട്ടുണ്ടാകുന്നതിനും, അതിന്റെ തീവ്രത വർദ്ധിക്കുന്നതിനും, അത് ദീർഘനേരം നീണ്ടുനിൽക്കുന്നതിനുമുള്ള സൂചനയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ ചൂടേറിയ വേനൽക്കാലം, ദീർഘകാലം നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗങ്ങൾ, കടുത്ത ജലക്ഷാമം, വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയെയാണിത് സൂചിപ്പിക്കുന്നത്. ഇന്ന് അസാധാരണമെന്ന് കരുതുന്ന കാര്യങ്ങൾ നാളെ സാധാരണമായി മാറിയേക്കാമെന്ന് രായത് ബാഹ്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സഞ്ജയ് കുമാർ പറയുന്നു.

ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !
യൂറോപ്പിനെ വിഴുങ്ങി ഉഷ്ണതരംഗം, ഫ്രാൻസിൽ 40 മുങ്ങിമരണങ്ങൾ; റെക്കോർഡ് ചൂടിൽ ഗതാഗതവും ജനജീവിതവും സ്തംഭനത്തിൽ

"ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, സബ്-സഹാറൻ ആഫ്രിക്ക എന്നിവിടങ്ങളിലെ മാത്രം പ്രശ്നമായാണ് അതിരൂക്ഷമായ ചൂടിനെ ഇതുവരെ കണ്ടിരുന്നത് എന്നതാണ് യഥാർത്ഥ പ്രതിസന്ധി. അതുകൊണ്ട് തന്നെ, മിതശീതോഷ്ണ കാലാവസ്ഥയുള്ള യൂറോപ്പിൽ ഈ വർഷം രേഖപ്പെടുത്തുന്നത് പോലുള്ള ഉയർന്ന താപനില ഉണ്ടാകുമ്പോൾ, അതിൽ നിന്നും പഠിക്കേണ്ട പാഠം ഇന്ത്യ കൂടുതൽ ജാഗ്രത പാലിക്കണം എന്നതല്ല. മറിച്ച്, നമ്മുടെ പഴയ ധാരണ തെറ്റായിരുന്നു എന്നതാണ്. - അദ്ദേഹത്തിന്ർറെ വാക്കുകൾ.

ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി എന്നത് നിങ്ങളുടെ നാട്ടിൽ നിലവിൽ എത്രത്തോളം ചൂടുണ്ട് എന്നതിനെയോ അല്ലെങ്കിൽ നിങ്ങൾ എത്രത്തോളം സമ്പന്നനാണ് എന്നതിനെയോ ആശ്രയിച്ചല്ല ഇരിക്കുന്നതെന്നാണ് പരിസ്ഥിതി വെല്ലുവിളികളെ നേരിടാനായി പ്രവർത്തിക്കുന്ന 'സീറോ പ്രൈസ്' എന്ന സംഘടനയുടെ സഹസ്ഥാപകൻ രുചിർ പഞ്ചാബി വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഉഷ്ണതരംഗങ്ങളുടെ പ്രധാന പ്രശ്നം, അത് മറ്റ് പല പ്രതിസന്ധികൾക്കൊപ്പമാണ് വരുന്നത് എന്നതാണ്. കടുത്ത ജലക്ഷാമം, ലോകത്തിലെ തന്നെ ഏറ്റവും മോശം വായുനിലവാരം, ജനസാന്ദ്രതയേറിയ നഗരങ്ങൾ, ഒപ്പം വീടുകൾക്കുള്ളിൽ തന്നെ ഇരിക്കാൻ സാധിക്കാത്ത, പുറംവേലകളിൽ ഏർപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകൾ എന്നിവയ്ക്കൊപ്പമാണ് ചൂട് വന്നെത്തുന്നത്.

ഉച്ചസമയത്ത് നാഗ്പൂരിലെ ഒരു നിർമ്മാണ തൊഴിലാളിക്ക് ആശ്രയിക്കാൻ മറ്റ് സ്ഥലങ്ങളൊന്നുമില്ല. മുംബൈയിലെ തകരഷീറ്റ് മേഞ്ഞ വീടിനുള്ളിൽ കഴിയുന്ന ഒരു കുടുംബത്തിന് ഉച്ചതിരിയുന്നതോടെ ചൂട് താങ്ങാനാവാത്തതായി മാറുന്നു.

ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !
22,000 ഹെക്ടര്‍ വനം ഇല്ലാതായി; ഛത്തീസ്ഗഢും ഒഡീഷയും വന്‍ ഭീഷണിയില്‍; വനസംരക്ഷണ സമിതിയുടെ അനുമതി നിരക്ക് 80 ശതമാനത്തിന് മുകളില്‍

ഇന്ത്യയ്ക്ക് ഈ രംഗത്തുള്ള ദീർഘകാല പരിചയസമ്പത്ത് അനുകൂലഘടകമാണ്, ഒപ്പം യൂറോപ്പ് ഈ പ്രതിസന്ധിയെ നേരിടുന്ന രീതിയിൽ നിന്ന് ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുമുണ്ട്. എന്നാൽ ഇതിന്റെ മറുവശവും സത്യമാണ്. 'ഇന്ത്യൻ നഗരങ്ങൾക്ക് കടുത്ത ചൂടിനെ നേരിട്ട് വലിയ പരിചയമുണ്ട്, പക്ഷേ ചരിത്രപരമായി പല യൂറോപ്യൻ നഗരങ്ങൾക്കും ഇതില്ലായിരുന്നു- രുചിർ പറയുന്നു

അതേസമയം, യൂറോപ്പിൽ പലപ്പോഴും കൂടുതൽ ശക്തമായ ആരോഗ്യപരിപാലന സംവിധാനങ്ങളും അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ഇന്ത്യയ്ക്ക് പരിചയസമ്പത്തുണ്ട്; യൂറോപ്പിന് അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. എങ്കിലും രണ്ടു കൂട്ടരും ഇപ്പോഴും വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് പ്രൊഫ. സഞ്ജയ് കുമാർ കൂട്ടിച്ചേർക്കുന്നുണ്ട്.

2010-ൽ അഹമ്മദാബാദിലുണ്ടായ ഉഷ്ണതരംഗത്തിൽ 1,300-ലധികം ആളുകൾ മരണപ്പെട്ടതിനെ തുടർന്നാണ്, 2013-ൽ ദക്ഷിണേഷ്യയിലെ തന്നെ ആദ്യത്തെ 'ഹീറ്റ് ആക്ഷൻ പ്ലാൻ' നഗരത്തിൽ അവതരിപ്പിക്കുന്നത്. ദുർബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു മാതൃകാ പദ്ധതി രൂപീകരിക്കുന്നതിനായി അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പൊതുജനാരോഗ്യ വിദഗ്ദ്ധരുമായി കൈകോർത്തു പ്രവർത്തിച്ചു. 'മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ', 'പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കൽ', 'ആരോഗ്യ-അടിസ്ഥാനസൗകര്യ സജ്ജീകരണങ്ങൾ' എന്നീ മൂന്ന് പ്രധാന തന്ത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.

ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !
ഹരിത മരുഭൂമിയാകുന്ന കാടുകള്‍; കേരളത്തിലെ വനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അധിനിവേശ സസ്യങ്ങളോ?

ഈ മാതൃക നിരവധി ഇന്ത്യൻ നഗരങ്ങളിൽ മാത്രമല്ല, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും വിജയകരമായി പകർത്തിയിട്ടുണ്ട്. യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള പദ്ധതികൾ തയ്യാറാക്കാൻ തുടങ്ങുന്നതെന്ന് രുചിർ പറയുന്നു. "പരിമിതമായ വിഭവങ്ങളും ഉയർന്ന തോതിലുള്ള ഉഷ്ണസാധ്യതയുമുള്ള ഒരു നഗരത്തിന് വേണ്ടിയാണ് അഹമ്മദാബാദ് പ്ലാൻ രൂപീകരിച്ചത് എന്നതുകൊണ്ടാണ് അത് വിദേശങ്ങളിൽപ്പോലും പഠനവിധേയമാക്കുന്നത്.

കാരണം, ലണ്ടനെയോ പാരിസിനെയോ അപേക്ഷിച്ച് ആഗോളതലത്തിലെ പൊതുവായ സാഹചര്യങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്നത് ഇത്തരം നഗരങ്ങളാണ്," രുചിർ കൂട്ടിച്ചേർക്കുന്നു. ചുരുക്കത്തിൽ, പദ്ധതികളുടെയും നയങ്ങളുടെയും കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്.

ഇന്ത്യയ്ക്ക് യൂറോപ്പിൽ നിന്നും ചില കാര്യങ്ങൾ പഠിക്കാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പാഠം ഇന്ത്യ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുള്ള ഒന്നാണ്. അതായത്, ചൂട് എന്നത് വെറുമൊരു പരിസ്ഥിതി പ്രശ്നം മാത്രമല്ല, മറിച്ച് അതൊരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ് എന്ന് രുചിർ പറയുന്നു. "ആശുപത്രികൾ രോഗികളാൽ നിറയുമ്പോൾ, ആളുകൾക്ക് പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാതെ വരുമ്പോൾ, സ്കൂളുകൾ അടച്ചിടേണ്ടി വരുമ്പോൾ, പവർ ഗ്രിഡുകൾ അമിതഭാരത്താൽ പ്രതിസന്ധിയിലാകുമ്പോൾ, ചൂട് എന്നത് വെറുമൊരു കാലാവസ്ഥാ വ്യതിയാനം മാത്രമല്ലാതായി മാറുന്നു," അദ്ദേഹം വ്യക്തമാക്കുന്നു.

വിവിധ പ്രദേശങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യപരമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും, ആശുപത്രികളിൽ പെട്ടെന്നുണ്ടാകുന്ന തിരക്കുകൾ മുൻകൂട്ടി കണ്ട് സജ്ജീകരണങ്ങൾ ഒരുക്കുന്നതിലും യൂറോപ്പ് പൊതുവെ ഏറെ മുന്നിലാണ്.

ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !
റേഷന്‍ വിഹിതത്തില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്രം; അന്ത്യോദയ കാര്‍ഡുടമകളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതില്‍ കേരളത്തിന് ആശങ്ക

"ഇന്ത്യയ്ക്ക് തങ്ങളുടെ ഉഷ്ണ-ആരോഗ്യ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും, ദുർബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കാനും, നഗരങ്ങളിലെ ഹരിതപ്രദേശങ്ങൾ വ്യാപിപ്പിക്കാനും, കാലാവസ്ഥയ്ക്ക് അനുയോജ്യമായ വാസ്തുവിദ്യ പ്രോത്സാഹിപ്പിക്കാനും, കൃത്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നടപ്പിലാക്കാനും കഴിയും. ചൂടിനെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തന്നെ കാണണം," പ്രൊഫ. (ഡോ.) സഞ്ജയ് കുമാർ പറയുന്നു.

രുചിറും ഈ അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. "നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നഗരാസൂത്രണത്തിലാണ് എന്നാണ് ഞാൻ കരുതുന്നത്; കാരണം അതിലൂടെയാണ് ദീർഘകാല നേട്ടങ്ങൾ കൈവരിക്കാനാകുക. കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുക, തണലുള്ള പൊതുഇടങ്ങൾ നിർമ്മിക്കുക, ചൂട് കുറവുള്ള കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുക, ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നിവയൊക്കെ ഇതിൽപ്പെടുന്നു,"

എന്നിരുന്നാലും, ഇവയെല്ലാം ചെയ്തതുകൊണ്ട് മാത്രം ആളുകൾ നേരിടുന്ന ചൂടിന്റെ തീവ്രത കുറയുമെന്ന് അർത്ഥമില്ല. "നല്ലൊരു രൂപകൽപ്പന എപ്പോഴും നല്ല ഫലം തരുമെന്ന് വെറുതെ അനുമാനിക്കുന്നതിന് പകരം, നമ്മുടെ ഒരു ഇടപെടൽ കാരണം അവിടെ ജീവിക്കുന്ന ചൂട് കുറയുന്നുണ്ടോ എന്ന് കൃത്യമായി രേഖപ്പെടുത്തണം. അത് നാം പലപ്പോഴും വിട്ടുപോയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Summary

2026 is shaping up to be the year when Western countries are experiencing the true impact of climate change and global warming. Much of Europe is sweltering under a massive 'heat dome', and meteorologists warn that the United States could be next. Several regions across the US are expected to face an intense heatwave in the coming days.

India, too, has been enduring increasingly severe summer heat year after year. Meanwhile, a powerful Super El Niño has tightened its grip across the globe, raising concerns over extreme heat and prolonged drought. According to experts, the ongoing heatwave in Europe is a warning sign that extreme heat events worldwide are becoming more frequent, more intense, and longer-lasting

Madism Digital
madismdigital.com