ഹരിത മരുഭൂമിയാകുന്ന കാടുകള്‍; കേരളത്തിലെ വനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അധിനിവേശ സസ്യങ്ങളോ?

ഭംഗിയുള്ള മഞ്ഞപ്പൂക്കളാല്‍ ആകര്‍ഷകമായി തോന്നുമെങ്കിലും വയനാടന്‍ വനങ്ങളുടെ അന്തകനായി മാറിയിരിക്കുകയാണ് 'സെന്ന സ്‌പെക്ടാബിലിസ്' എന്ന വിദേശ സസ്യം
ഹരിത മരുഭൂമിയാകുന്ന കാടുകള്‍; കേരളത്തിലെ വനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അധിനിവേശ സസ്യങ്ങളോ?
Published on

കേരളത്തിലെ വനമേഖലകള്‍ ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി വന്യമൃഗശല്യമോ കാട്ടുതീയോ മാത്രമല്ല, മറിച്ച് വനങ്ങളുടെ സ്വാഭാവികത തകര്‍ക്കുന്ന അധിനിവേശ സസ്യങ്ങളാണെന്ന് പ്രമുഖ വനശാസ്ത്രജ്ഞനും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ ഡോ. കണ്ണന്‍ സി. എസ്. വാര്യര്‍ വ്യക്തമാക്കുന്നു.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിന്റെ വനസംരക്ഷണം, കാവുകളുടെ പ്രാധാന്യം, പരിസ്ഥിതി പുനരുദ്ധാരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കൃത്യമായ ഡേറ്റകളും പങ്കുവെച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി വന ജനിതകശാസ്ത്രത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹം, വിദേശ സസ്യങ്ങള്‍ കാടുകളെ എങ്ങനെയാണ് ഹരിത മരുഭൂമികളാക്കി മാറ്റുന്നതെന്ന് വിശദീകരിക്കുന്നു

വയനാടന്‍ വനങ്ങളെ വിഴുങ്ങുന്ന സെന്നയും ലന്റാനയും

ഭംഗിയുള്ള മഞ്ഞപ്പൂക്കളാല്‍ ആകര്‍ഷകമായി തോന്നുമെങ്കിലും വയനാടന്‍ വനങ്ങളുടെ അന്തകനായി മാറിയിരിക്കുകയാണ് 'സെന്ന സ്‌പെക്ടാബിലിസ്' എന്ന വിദേശ സസ്യം. 1980കളില്‍ തോട്ടങ്ങള്‍ക്ക് തണല്‍ നല്‍കാനും അലങ്കാരത്തിനുമായി കൊണ്ടുവന്ന സെന്ന ഇന്ന് വയനാട് വന്യജീവി സങ്കേതത്തിന്റെ 33 മുതല്‍ 40 ശതമാനം വരെ കൈയടക്കിക്കഴിഞ്ഞു. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന് തന്നെ ഇതൊരു വലിയ ഭീഷണിയാണ്.

സെന്ന വളരുന്ന ഭാഗങ്ങളില്‍ സൂര്യപ്രകാശം മണ്ണിലേക്ക് പതിക്കാത്തവിധം ഇലച്ചാര്‍ത്തുകള്‍ തണല്‍ വിരിക്കുന്നതിനാല്‍ പുല്ലുകളോ മറ്റ് തദ്ദേശീയ സസ്യങ്ങളോ വളരുന്നില്ല. ഇത് വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനാലാണ് ശാസ്ത്രലോകം ഇതിനെ 'ഹരിത മരുഭൂമി' എന്ന് വിളിക്കുന്നത്. ആനകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ ഇതിന്റെ മധുരമുള്ള പഴങ്ങള്‍ കഴിച്ച് കാട്ടിലുടനീളം വിസര്‍ജ്ജിക്കുന്നതിലൂടെ വിത്തുകള്‍ അതിവേഗം വ്യാപിക്കുന്നു.

ഹരിത മരുഭൂമിയാകുന്ന കാടുകള്‍; കേരളത്തിലെ വനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അധിനിവേശ സസ്യങ്ങളോ?
പ്രിയപ്പെട്ട ലോഹീ... ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്റെ പതിനേഴാം ചരമവാർഷികം

ദേശീയതലത്തില്‍ നോക്കിയാല്‍ 'ലന്റാന കാമറ' എന്ന കൊങ്ങിണിച്ചെടിയാണ് വനങ്ങളുടെ മറ്റൊരു പ്രധാന വില്ലന്‍. ഇന്ത്യയിലുടനീളമുള്ള സ്വാഭാവിക വനങ്ങളില്‍ ഏകദേശം 40 ശതമാനത്തോളം ഭാഗങ്ങളെ ലന്റാന ബാധിച്ചതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവ കൂടാതെ കമ്മ്യൂണിസ്റ്റ് പച്ച, ധൃതരാഷ്ട്ര പച്ച എന്നിവയും വനങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ട്.

നിലവില്‍ വനംവകുപ്പുമായി ചേര്‍ന്ന് നൂറുകണക്കിന് ടണ്‍ സെന്ന വനങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും കെ.എഫ്.ആര്‍.ഐ വികസിപ്പിച്ചെടുത്ത 'ഗിര്‍ഡ്‌ലിംഗ്' രീതിയും 'അംബ്രോസിയ വണ്ട്' വഴിയുള്ള ജൈവ നിയന്ത്രണവും പരീക്ഷണഘട്ടത്തിലാണ്. മരത്തിന്റെ തൊലി ഒന്നര മീറ്റര്‍ ഉയരത്തില്‍ ചെത്തിമാറ്റി മരത്തെ സ്വാഭാവികമായി ഉണക്കുന്ന രീതിയാണ് ഗിര്‍ഡ്‌ലിംഗ്.

സൈലന്റ് വാലിയോട് കിടപിടിക്കുന്ന ആലപ്പുഴയിലെ കാവുകള്‍

പ്രകൃതിസംരക്ഷണത്തില്‍ കേരളത്തിന്റെ പരമ്പരാഗത 'കാവുകള്‍' വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് ഡോ. കണ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലുടനീളം വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു ലക്ഷത്തിലധികം കാവുകളുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രകൃതിദത്ത വനങ്ങള്‍ ഒന്നുമില്ലാത്ത ആലപ്പുഴ ജില്ലയില്‍ നടത്തിയ സര്‍വേയില്‍ 1,128 കാവുകള്‍ കണ്ടെത്തുകയുണ്ടായി.

വിസ്തൃതമായ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍ 960 പുഷ്പിക്കുന്ന സസ്യങ്ങള്‍ ഉള്ളപ്പോള്‍, ആലപ്പുഴയിലെ ഈ ചെറിയ കാവുകളില്‍ മാത്രമായി 687 ഇനം പുഷ്പിക്കുന്ന സസ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ ജൈവവൈവിധ്യ കലവറകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. വെറും അഞ്ച് സെന്റ് വരുന്ന ഒരു കാവില്‍ നിന്നുപോലും വംശനാശഭീഷണി നേരിടുന്ന രണ്ട് അപൂര്‍വ്വ വൃക്ഷങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ കാവുകള്‍ വെട്ടിമാറ്റി വലിയ ക്ഷേത്രങ്ങളാക്കി മാറ്റുന്ന സംസ്‌കൃതവല്‍ക്കരണവും, സ്വകാര്യ വ്യക്തികള്‍ ചെറിയ ലാഭത്തിനായി കാവുകള്‍ നശിപ്പിക്കുന്നതും വലിയ ജൈവനാശത്തിന് കാരണമാകുന്നുണ്ട്. ഇത്തരം വിലപ്പെട്ട പച്ചത്തുരുത്തുകളെ സംരക്ഷിക്കാന്‍ അവയെ 'പ്രാദേശിക പൈതൃക ജൈവവൈവിധ്യ കേന്ദ്രങ്ങളായി' പ്രഖ്യാപിച്ച് നിയമപരമായ പരിരക്ഷ നല്‍കണമെന്നാണ് ഗഎഞക മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

ഹരിത മരുഭൂമിയാകുന്ന കാടുകള്‍; കേരളത്തിലെ വനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അധിനിവേശ സസ്യങ്ങളോ?
'അതുല്‍ പീഡനം തുടങ്ങിയിട്ട് പത്ത് മാസം, ഭാര്യയെന്ന പരിഗണ ലഭിച്ചില്ല, നിസ്സഹായാവസ്ഥ ആരും കേട്ടില്ല'; ആരതിയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ...

ഗോത്രവര്‍ഗ്ഗ വികസനവും കെ.എഫ്.ആര്‍.ഐയുടെ ആഗോള നേട്ടങ്ങളും

ഗവേഷണത്തിനപ്പുറം സാധാരണക്കാരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗഎഞക മികച്ച ഇടപെടലുകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ആദ്യത്തെ ഉല്‍പ്പന്നമെന്ന നിലയില്‍ 'കണ്ണാടിപ്പായ'യ്ക്ക് കഴിഞ്ഞ വര്‍ഷം ഭൂപ്രദേശ സൂചിക പദവി നേടിക്കൊടുത്തത് ഇതിലൊന്നാണ്. ഇതിന്റെ അസംസ്‌കൃത വസ്തുവായ ഈറ്റയുടെ ലഭ്യത ഉറപ്പാക്കാന്‍ ഇടുക്കിയിലെ വനങ്ങളില്‍ ഇത് വെച്ചുപിടിപ്പിക്കുന്നുണ്ട്.

ഇതോടൊപ്പം മരയൂര്‍ ചന്ദനം, കിള്ളിമംഗലം പായ എന്നിവയ്ക്കും ജി.ഐ ടാഗ് നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വെലുപ്പടത്തുള്ള കെ.എഫ്.ആര്‍.ഐ പ്രാദേശിക കേന്ദ്രത്തില്‍ 80ഓളം മുളയിനങ്ങള്‍ സംരക്ഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബാംബൂസെറ്റങ്ങളില്‍ ഒന്നും സ്ഥിതി ചെയ്യുന്നുണ്ട്.

ദേശീയഅന്തര്‍ദ്ദേശീയ തലത്തിലും ഈ സ്ഥാപനത്തിന്റെ പരിസ്ഥിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒഡീഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ വനവല്‍ക്കരണത്തിനായി ഗഎഞകയുടെ സഹായം തേടിയിട്ടുണ്ട്. കൂടാതെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ചിന്നാര്‍, ചോലയാര്‍ വനമേഖലകളില്‍ നടത്തിയ പഠനം അന്താരാഷ്ട്ര പ്രശസ്തമായ 'ചമൗേൃല' ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1975 മുതല്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ച ഒരു ലക്ഷത്തോളം പ്രാണികളുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ ഇന്‍സെക്റ്റ് മ്യൂസിയവും നിലമ്പൂരിലെ 40 ഏക്കര്‍ ബയോറിസോഴ്‌സസ് നേച്ചര്‍ പാര്‍ക്കും പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയിട്ടുണ്ട്.

ഹരിത മരുഭൂമിയാകുന്ന കാടുകള്‍; കേരളത്തിലെ വനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അധിനിവേശ സസ്യങ്ങളോ?
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!

പ്രതിസന്ധിയിലാകുന്ന ഗവേഷണ മേഖലയും ഭാവി പദ്ധതികളും

കേരളത്തിന്റെ ശാസ്ത്ര പുരോഗതിക്ക് സുസ്ഥിരമായ ഗവേഷണം ആവശ്യമാണെങ്കിലും, കെ.എഫ്.ആര്‍.ഐ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ 65 ശാസ്ത്രജ്ഞര്‍ ഉണ്ടായിരുന്ന ഈ സ്ഥാപനത്തില്‍, വിരമിക്കലിന് അനുസരിച്ച് പുതിയ നിയമനങ്ങള്‍ നടക്കാത്തതിനാല്‍ നിലവില്‍ ശാസ്ത്രജ്ഞരുടെ എണ്ണം വെറും 25 ആയി ചുരുങ്ങിയിരിക്കുകയാണ്.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഡോ. കണ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വനങ്ങളിലെ അധിനിവേശ സസ്യങ്ങളെ ശാസ്ത്രീയമായി നേരിടാന്‍ ഗഎഞകയില്‍ ഒരു 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ബയോളജിക്കല്‍ ഇന്‍വേഷന്‍സ്' സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പ്രതിബജറ്റ് ചര്‍ച്ചകളില്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കണ്ണന്‍ വ്യക്തമാക്കി.

Summary

The biggest threat facing Kerala's forests today is not wildlife conflict or wildfires, but invasive plant species that are destroying their natural ecosystem, says Dr. Kannan C.S. Warrier, noted forest scientist and Director of the Kerala Forest Research Institute (KFRI).

In an exclusive interview with a leading national media outlet, Dr. Warrier shared insights and data on Kerala's forest conservation, the ecological importance of sacred groves, and environmental restoration. With over three decades of contributions to forest genetics and biodiversity conservation, he explained how invasive alien plants are gradually transforming native forests into 'green deserts.

Madism Digital
madismdigital.com