'അതുല്‍ പീഡനം തുടങ്ങിയിട്ട് പത്ത് മാസം, ഭാര്യയെന്ന പരിഗണ ലഭിച്ചില്ല, നിസ്സഹായാവസ്ഥ ആരും കേട്ടില്ല'; ആരതിയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ...

ആരതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളും പതിമൂന്ന് സ്ഥലങ്ങളിൽ മുറിവുകളും കണ്ടെത്തിയിരുന്നു. മുറിവിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുത്തതിന്റെ പിറ്റേന്നാണ് ആരതി ജീവനൊടുക്കിയത്
'അതുല്‍ പീഡനം തുടങ്ങിയിട്ട് പത്ത് മാസം, ഭാര്യയെന്ന പരിഗണ ലഭിച്ചില്ല, നിസ്സഹായാവസ്ഥ ആരും കേട്ടില്ല'; ആരതിയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ...
Published on

തിരുവന്തപുരം ആറ്റുകാലിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ ​ഗാർഹിക പീഡനത്തിനുൾപ്പെടെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് ഇരുപത്തിയേഴുകാരിയായ ആരതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആരതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളും പതിമൂന്ന് സ്ഥലങ്ങളിൽ മുറിവുകളും കണ്ടെത്തിയിരുന്നു. മുറിവിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുത്തതിന്റെ പിറ്റേന്നാണ് ആരതി ജീവനൊടുക്കിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ പത്ത് മാസമായി ഭർത്താവ് അതുൽ, തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്.

'അതുല്‍ പീഡനം തുടങ്ങിയിട്ട് പത്ത് മാസം, ഭാര്യയെന്ന പരിഗണ ലഭിച്ചില്ല, നിസ്സഹായാവസ്ഥ ആരും കേട്ടില്ല'; ആരതിയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ...
'എല്ലാ പ്രണയവും വിവാഹത്തിൽ അവസാനിക്കണമെന്നില്ല'; വിവാഹേതര ബന്ധങ്ങൾ വ്യക്തിയുടെ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകമല്ലെന്ന് സുപ്രീം കോടതി

ഭാര്യ എന്ന നിലയിൽ തനിക്ക് ഒരു പരി​ഗണനയും ലഭിക്കുന്നില്ലെന്നും തന്റെ നിസ്സാഹായവസ്ഥ ആരും കേൾക്കുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ ആരതി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ അതുലിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കുമെന്നാണ് പൊലീസ് ഭാഷ്യം. കൂടാതെ വിവാഹ സമയത്ത് പെൺകുട്ടിക്ക് രക്ഷിതാക്കൾ നൽകിയ സ്വർണവും പണവും എടുത്ത് ഉപയോ​ഗിച്ചതായും അതുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

'അതുല്‍ പീഡനം തുടങ്ങിയിട്ട് പത്ത് മാസം, ഭാര്യയെന്ന പരിഗണ ലഭിച്ചില്ല, നിസ്സഹായാവസ്ഥ ആരും കേട്ടില്ല'; ആരതിയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ...
ആ കുട്ടിക്ക് നിങ്ങളുമായി ജനിതക ബന്ധമില്ലെങ്കിലോ? ഐവിഎഫ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ മുഖം: ഞെട്ടിപ്പിക്കുന്ന അനാസ്ഥ

ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശി അതുലും വിവാഹിതരായത്. ആറ് മാസം മുമ്പാണ് ഇവർ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്. വിവാ​ഹ ശേഷം പണത്തിന്റെയും സ്വർണത്തിന്റെയും പേരിൽ അതുൽ ആരതിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് ആരതിയുടെ കുടുംബം പറയുന്നു.

ആരതി ജീവനൊടുക്കിയെന്ന് മനസ്സിലായ അതുൽ, കൂട്ടുകാരെ വിളിച്ചുവരുത്തിയ ശേഷം വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്

കൂടാതെ അതുലിന് മറ്റുചില ബന്ധങ്ങളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അതുലുമായി വഴക്കുണ്ടായതിന് ശേഷം മുറിയിൽ കയറി വാതിലടച്ച ആരതി അമ്മയെ വിളിച്ചു. തുടർന്ന് ആരതി ജീവനൊടുക്കിയെന്ന് മനസ്സിലായ അതുൽ, കൂട്ടുകാരെ വിളിച്ചുവരുത്തിയ ശേഷം വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്.

'അതുല്‍ പീഡനം തുടങ്ങിയിട്ട് പത്ത് മാസം, ഭാര്യയെന്ന പരിഗണ ലഭിച്ചില്ല, നിസ്സഹായാവസ്ഥ ആരും കേട്ടില്ല'; ആരതിയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ...
'ആ വീഡിയോ ഒരു നിമിഷത്തെ തെറ്റ്, പണമോ പ്രശസ്തിയോ ആഗ്രഹിച്ചില്ല'; ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞ് ഹൻസിക

അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കും. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Summary

In the case of the young woman who died by suicide at her husband's house in Attukal, Thiruvananthapuram, husband Atul will be produced before the court today. Police said they have gathered evidence against him, including allegations of domestic abuse. Aarthi, 27, was found dead at her husband's residence yesterday

Madism Digital
madismdigital.com