വെനസ്വേല ഭൂചലനം; അർജന്റീന താരത്തിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ കണ്ടെത്തി

ഭൂകമ്പത്തിന് പിന്നാലെ തന്റെ കുടുംബത്തെ കണ്ടെത്താൻ പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറ്റെടുത്തിരുന്നു
വെനസ്വേല ഭൂചലനം; അർജന്റീന താരത്തിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ കണ്ടെത്തി
Published on

വെനസ്വേലയിലുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ അർജന്റീനൻ ഫുട്‌ബോൾ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ ലഭിച്ചു. ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ലൂക്കാസ് ട്രെജോയുടെ ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. 74 മണിക്കൂർ നീണ്ട കഠിനമായ തിരച്ചിലിനൊടുവിലാണ് ശനിയാഴ്ച രാത്രിയോടെ രക്ഷാപ്രവർത്തകർ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വെനസ്വേലയിലെ തീരദേശ മേഖലയായ പ്ലായാ ഗ്രാൻഡേയിലെ അപ്പാർട്ട്മെന്റ് കെട്ടിടം ഭൂകമ്പത്തിൽ പൂർണ്ണമായി തകർന്നു വീഴുകയായിരുന്നു. ലൂക്കാസ് ട്രെജോയുടെ ഭാര്യ യാനിന മാരനെല്ല, ഏഴു വയസ്സുകാരനായ മകൻ ആരോൺ, അഞ്ച് വയസ്സുകാരിയായ മകൾ ഐൻഹോവ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. വെനസ്വേലൻ ക്ലബ്ബായ മാരിറ്റിമോയുടെ ഡിഫൻഡറായ ട്രെജോ, മത്സരത്തിന്റെ ഭാഗമായി കാരക്കാസിലായിരുന്നതിനാലാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്.

ഭൂകമ്പത്തിന് പിന്നാലെ തന്റെ കുടുംബത്തെ കാണാതായതോടെ, അവരെ കണ്ടെത്താൻ പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറ്റെടുത്തിരുന്നു. തുടർന്ന് ഫുട്ബോൾ താരങ്ങളും ആരാധകരും രക്ഷാപ്രവർത്തകരും അടങ്ങുന്ന സംഘം മൂന്ന് ദിവസത്തോളമാണ് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ അസ്തമിപ്പിച്ചുകൊണ്ട് ഒടുവിൽ മൂവരുടെയും ജീവനറ്റ ശരീരങ്ങളാണ് പുറത്തെടുത്തത്.

വെനസ്വേല ഭൂചലനം; അർജന്റീന താരത്തിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ കണ്ടെത്തി
വംശഹത്യയിലും തളരാത്ത പോരാട്ടവീര്യം; ലോകകപ്പിൽ ആദ്യമായി നോക്ക് ഔട്ടിലെത്തിയ ബോസ്നിയക്ക് പറയാനുള്ളത് യുദ്ധക്കെടുതിയെ അതിജീവിച്ച ചരിത്രം

ലൂക്കാസ് ട്രെജോയുടെ കരിയറിലെ മുൻ ക്ലബ്ബായ ഡീപോർട്ടീവോ ലാ ഗ്വായിര ഉൾപ്പെടെയുള്ള പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളും താരങ്ങളും ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. തന്റെ പ്രിയപ്പെട്ട ഭാര്യയുടെയും മക്കളുടെയും വിയോഗത്തിൽ തകർന്നിരിക്കുന്ന ലൂക്കാസ് ട്രെജോയുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ഈ വലിയ നഷ്ടം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്നാണ് ക്ലബ്ബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചത്.

അർജന്റീനയിലെ കോർഡോബയിൽ ജനിച്ച ലൂക്കാസ് ട്രെജോ പ്രതിരോധ നിരയിൽ കളിക്കുന്ന താരമാണ്. 38കാരനായ അദ്ദേഹം തന്റെ നീണ്ട കരിയറിൽ അർജന്റീന, സ്പെയിൻ, ഗ്രീസ്, അമേരിക്ക, കൊളംബിയ, പെറു, മെക്സിക്കോ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഫുട്ബോൾ മൈതാനത്തെ മികച്ച പ്രകടനവും നേതൃപാടവവും കാരണം അദ്ദേഹം ദി ജനറൽ എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. വെനസ്വേലൻ പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബുകളായ മോനാഗാസ്, ഡീപോർട്ടീവോ ടാച്ചിറ എന്നിവർക്കായി കളിച്ചിട്ടുള്ള ട്രെജോ, നിലവിൽ വെനസ്വേലയിലെ ക്ലബ്ബ് സ്പോർട് മാരിറ്റിമോ ദെ ലാ ഗ്വായിര (Marítimo de La Guaira) എന്ന ടീമിന്റെ പ്രധാന പ്രതിരോധ താരമാണ്.

Argentine footballer Lucas Trejo suffered a devastating personal tragedy after the bodies of his wife, Yanina Maranell, and their two children were recovered from the rubble of an apartment building that collapsed during the twin earthquakes in Venezuela. The family was found after a 74-hour rescue operation. Trejo survived because he was in Caracas for a match with Marítimo de La Guaira. Clubs, teammates, and fans across the football world have expressed condolences following the heartbreaking loss.

Madism Digital
madismdigital.com