ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഒഴുകിയെത്തി ജനലക്ഷങ്ങൾ; അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ

സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ പുതിയ പരമോന്നത നേതാവും ഖമേനിയുടെ മകനുമായ മൊജ്താബ ഖമനേയി പൊതുചടങ്ങുകളിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന
ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഒഴുകിയെത്തി ജനലക്ഷങ്ങൾ; അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ
Published on

അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾക്കായി തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ദശലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തി. അന്തിമോപചാരം അർപ്പിക്കുന്നതിനായി അതിരാവിലെ മുതൽ തന്നെ ടെഹ്‌റാനിലെ വിവിധ മെട്രോ സ്റ്റേഷനുകൾക്ക് പുറത്തും തെരുവുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ ഖമനേയിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പേടകം എത്തിയപ്പോൾ വികാരഭരിതരായ ജനങ്ങൾ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. "അമേരിക്കയ്ക്ക് മരണം", "പ്രതികാരം" തുടങ്ങിയ കടുത്ത മുദ്രാവാക്യങ്ങൾ മുഴക്കിയ ജനലക്ഷങ്ങൾ, പ്രതികാരം ആവശ്യപ്പെടുന്നതിനെ സൂചിപ്പിക്കുന്ന ചുവന്ന കൊടികളും ബാനറുകളും ഏന്തിയിരുന്നു.

ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഒഴുകിയെത്തി ജനലക്ഷങ്ങൾ; അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ
ഖമേനിക്ക് വിട നൽകാൻ ഇറാൻ, സംസ്കാര ചടങ്ങുകൾക്ക് തുടക്കം; ഇന്ത്യ അയച്ചത് ബിഹാർ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘത്തെ

നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ഒരു കോടിയിലധികം (10 ദശലക്ഷം) ആളുകൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം കാരണം ഇത്രയും നാൾ മാറ്റിവെച്ച സംസ്കാര ചടങ്ങുകൾ ജൂലൈ 3 മുതൽ 9 വരെ ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളിലായാണ് നടക്കുന്നത്.

അതേസമയം, സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ പുതിയ പരമോന്നത നേതാവും ഖമേനിയുടെ മകനുമായ മൊജ്താബ ഖമനേയി പൊതുചടങ്ങുകളിൽ പങ്കെടുത്തേക്കില്ല എന്നാണ് സൂചന. ഇസ്രായേലിൽ നിന്നുള്ള ആക്രമണ സാധ്യതകൾ കണക്കിലെടുത്താണ് ഈ സുരക്ഷാ മുൻകരുതൽ. ഇറാനിലെ യുദ്ധത്തിന് പുറമേ, തെക്കൻ ലെബനനിലും ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്.

അലി ഖമനേയിയുടെ വധത്തിന് ശേഷം, ഭരണകൂടത്തെയോ സൈനിക നേതൃത്വത്തെയോ ഇല്ലാതാക്കാനായി തലപ്പത്തുള്ള നേതാക്കളെ ലക്ഷ്യമിട്ട് സംസ്കാര ചടങ്ങിനിടെ ആക്രമണം നടത്താൻ ഇസ്രായേൽ മുതിർന്നേക്കുമെന്ന ശക്തമായ ആശങ്ക ഇറാനുണ്ട്. മുൻകാലങ്ങളിൽ രാഷ്ട്രീയ-സൈനിക നേതാക്കളെ വധിക്കാനായി ഇസ്രായേൽ സംസ്കാര ചടങ്ങുകൾ ഉപയോഗപ്പെടുത്തിയിട്ടുള്ള പശ്ചാത്തലം കണക്കിലെടുത്താണ് ഈ മുൻകരുതൽ.

അതിനിടെ, ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്കിടയിൽ യാതൊരുവിധത്തിലുള്ള ആക്രമണങ്ങളും നടത്തരുതെന്ന് ഇറാൻ ഡോണൾഡ് ട്രംപിനും ഇസ്രായേലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ശത്രുക്കൾ എന്തെങ്കിലും തരത്തിലുള്ള അനാവശ്യ നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും, അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറായ അലി അബ്ദൊല്ലാഹി വ്യക്തമാക്കി.

അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ മൗണ്ട് റഷ്‌മോറിൽ നടത്തിയ പ്രസംഗത്തിൽ, ഇറാന് അമേരിക്ക കനത്ത പ്രഹരം ഏൽപ്പിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. വാഷിങ്ടൺ "നല്ലവരായതുകൊണ്ടാണ്" ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചതെന്നാണ് ട്രംപ് പരിഹസിച്ചു.

"അമേരിക്കയുമായി ഒത്തുതീർപ്പിലെത്താൻ അവർ അതിയായി ആഗ്രഹിക്കുന്നു. ഞങ്ങൾ നല്ലവരായതുകൊണ്ടാണ് സംസ്കാര ചടങ്ങുകൾക്കായി അവർക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചത്," ട്രംപ് പറഞ്ഞു.

ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ ഏറ്റവും വികാരഭരിതമായ കാഴ്ചയായി മാറിയത് അദ്ദേഹത്തിന്റെ കൊച്ചുമകളായ സഹ്ര മുഹമ്മദി ഗോൽപയേഗാനിയുടെ ചെറിയ ശവപ്പെട്ടിയാണ്. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളും കൊല്ലപ്പെട്ടിരുന്നു.

ദേശീയ പതാക പുതപ്പിച്ച പെട്ടിക്ക് സമീപം കുഞ്ഞിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപ യാത്രയിൽ, രാഷ്ട്രീയവും സൈനികവുമായ അലയൊലികൾക്കും അപ്പുറം ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചത് കുഞ്ഞിന്റെ അന്തിമയാത്രയുടെ ഈ ചിത്രമാണ്. സങ്കടം താങ്ങാനാവാതെ നിരവധി ആളുകളാണ് ശവപ്പെട്ടികൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞത്.

37 വർഷത്തെ ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് നടന്ന ഈ കൊലപാതകം ഇറാനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ മകനായ മൊജ്താബ ഖമേനി പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ആക്രമണത്തിൽ അദ്ദേഹത്തിനും പരിക്കേറ്റിട്ടുണ്ടെന്ന വാർത്തകളും പൊതുവേദികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ അസാന്നിധ്യവും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും ഇടയിലാണ് ഇറാനിൽ ഈ അധികാര മാറ്റം സംഭവിക്കുന്നത്.

ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഒഴുകിയെത്തി ജനലക്ഷങ്ങൾ; അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് ഇൻസ്റ്റഗ്രാമിലൂടെ പ്രചാരണം; ബിബിസി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും വർദ്ധിച്ചുവരുന്ന ജനകീയ അസംതൃപ്തിയുടെയും പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്നത്. വർഷങ്ങളായുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തപ്പോൾ, തുടർച്ചയായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ഭരണകൂടവും ജനങ്ങളിലെ ഒരു വിഭാഗവും തമ്മിലുള്ള ഭിന്നതയുടെ ആഴം എത്രത്തോളമുണ്ടെന്ന് തുറന്നുകാട്ടി. സംസ്കാര ചടങ്ങുകൾക്കിടെ ഐക്യത്തിനായി സർക്കാർ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, രാജ്യത്തിനകത്ത് ഇസ്ലാമിക് റിപ്പബ്ലിക് നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് കടകവിരുദ്ധമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഖമേനിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി പാകിസ്ഥാൻ, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ടെഹ്‌റാനിലെത്തി. റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ്, തുർക്കി വൈസ് പ്രസിഡന്റ് ജെവ്‌ദെത് യിൽമാസ്, ഇറാഖ് പ്രസിഡന്റ് നിസാർ അമിദി, ഇറാഖ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ-ഹൽബൂസി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, പാകിസ്ഥാൻ സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനി, പാക് സൈനിക മേധാവി ആസിം മുനീർ തുടങ്ങിയ ലോകനേതാക്കളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി എത്തിയത്.

ആറ് ദിവസം നീണ്ടുനിൽക്കുന്ന പൊതു സംസ്കാര ചടങ്ങുകളാണ് ഇറാന്റെ വിവിധ നഗരങ്ങളിലും അയൽരാജ്യമായ ഇറാഖിലുമായി ആസൂത്രണം ചെയ്തിരിക്കുന്നത്. 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി സേവനമനുഷ്ഠിച്ച ഖമേനിയെ, ഇറാനിലെയും ഇറാഖിലെയും പ്രധാന ഷിയാ മതകേന്ദ്രങ്ങളായ ഖോം, നജാഫ്, കെർബല എന്നിവിടങ്ങളിലൂടെ മൃതദേഹം കൊണ്ടുപോയ ശേഷം ജൂലൈ 9- ന് മഷാദിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

Summary

Millions of people gathered in Tehran for the funeral of Iran's former Supreme Leader Ayatollah Ali Khamenei and his family members, who were killed in a joint US-Israeli attack. As Khamenei's casket arrived at Tehran's Grand Mosalla complex, emotional crowds strongly protested against the US and Israel. The massive gathering chanted fierce slogans like "Death to America" and calls for "Revenge," while waving red flags and banners that symbolize the demand for retaliation.

Madism Digital
madismdigital.com