ലൂസിയാനയെ നടുക്കി കൂട്ടക്കുരുതി; സ്വന്തം മക്കളുൾപ്പെടെ എട്ട് കുഞ്ഞുങ്ങളെ വെടിവെച്ചു കൊന്ന് പിതാവ്

രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്‌
Photograph depicting the police response  of the crime scene in Shreveport, Louisiana
Photograph depicting the police response of the crime scene in Shreveport, LouisianaAI Generated - Gemini
Published on

പടക്കശാലകൾ മരണക്കെണിയാകുന്നത് എന്തുകൊണ്ട്? വിരുദുനഗർ മുതൽ കേരളം വരെ നീളുന്ന സ്ഫോടന പരമ്പരകൾ; ഞെട്ടിക്കുന്ന കണക്കുകൾ!അമേരിക്കയിലെ ലൂസിയാനയിൽ മൂന്ന് വീടുകളിലായി നടന്ന ആസൂത്രിത വെടിവെപ്പിൽ എട്ട് കുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഷ്രീവ്‌പോർട്ട് നഗരത്തെ നടുക്കിയ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏഴുപേരും അക്രമിയുടെ സ്വന്തം മക്കളാണ്. മൂന്ന് വയസ്സു മുതൽ പതിനൊന്ന് വയസ്സു വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. 2024 ജനുവരിക്ക് ശേഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കൂട്ടവെടിവെപ്പാണിത്.

Photograph depicting the police response  of the crime scene in Shreveport, Louisiana
പടക്കശാലകൾ മരണക്കെണിയാകുന്നത് എന്തുകൊണ്ട്? വിരുദുനഗർ മുതൽ കേരളം വരെ നീളുന്ന സ്ഫോടന പരമ്പരകൾ; ഞെട്ടിക്കുന്ന കണക്കുകൾ!

ഗാർഹിക തർക്കമാണ് ഇത്രയും വലിയൊരു ക്രൂരതയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. ആദ്യം സ്വന്തം ഭാര്യയെ വെടിവെച്ച് പരിക്കേൽപ്പിച്ച പ്രതി, തൊട്ടടുത്ത വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികളെ തേടിയെത്തുകയായിരുന്നു. തോക്കുമായി അക്രമി എത്തിയതറിഞ്ഞ് വീടിന്റെ പിൻവാതിലിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുഞ്ഞുങ്ങളെ പിന്തുടർന്നാണ് ഇയാൾ വെടിവെച്ചത്. മൂന്ന് വയസ്സു മുതൽ പതിനൊന്ന് വയസ്സു വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഏഴുപേർ സഹോദരങ്ങളും ഒരാൾ ഇവരുടെ ബന്ധുവുമാണ്. എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

അക്രമണം നടത്തിയ 31 വയസ്സുകാരനായ ഷമർ എൽക്കിൻസിനെ ഷ്രീവ്‌പോർട്ട് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെട്ട 13 വയസ്സുകാരൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞുങ്ങൾക്ക് പുറമെ വെടിയേറ്റ രണ്ട് സ്ത്രീകളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇതിലൊരാൾ പ്രതിയുടെ ഭാര്യയും മറ്റൊരാൾ കൊല്ലപ്പെട്ട എട്ടാമത്തെ കുട്ടിയുടെ മാതാവുമാണ്.

ജെയ്‌ല എൽക്കിൻസ് (3), ഷെയ്‌ല എൽക്കിൻസ് (5), കെയ്‌ല പഗ് (6), ലെയ്‌ല പഗ് (7), മർകെയ്‌ഡൻ പഗ് (10), സരിയ സ്‌നോ (11), ഖെദാരിയൻ സ്‌നോ (6), ബ്രെയ്‌ലൺ സ്‌നോ (5) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Photograph depicting the police response  of the crime scene in Shreveport, Louisiana
ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; പത്തോളം തവണ വെടിയുതിർത്ത് അക്രമി!

രാവിലെ 6 മണിക്കാണ് എല്‍ക്കിന്‍സ് വെടിവെപ്പ് നടത്തിയത്. 2020 ഓഗസ്റ്റ് വരെ, ലൂസിയാനയിലെ സൈന്യത്തില്‍ രാജ്യത്തിന്റെ ഗാര്‍ഡായി 7 വര്‍ഷം ജോലിചെയ്ത എല്‍ക്കിന്‍സിനെതിരെ മുമ്പും വെടിവെപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തനിക്കുനേരെ തോക്കുചൂണ്ടിയ ആളുടെ വണ്ടിക്കുനേരെ 5 റൗണ്ട് വെടിവെച്ചതായിരുന്നു കേസ്. പരിഷിന് സമീപത്തുവെച്ച് വണ്ടിയോടെ പിടികൂടിയാണ് എല്‍ക്കിന്‍സിനെ പോലീസ് സംഘം വെടിവെച്ചത്.

English Summary: A tragic mass shooting in Louisiana, USA, left eight children dead, seven of whom were the suspect’s own children.

Related Stories

No stories found.
Madism Digital
madismdigital.com