ഡോങ്കി റൂട്ടുകള്‍ ഇപ്പോഴും സജീവം? യുഎസ് കുടിയേറ്റത്തിനിടെ മെക്‌സികോയില്‍ സിഖ് യുവാവിന് ക്രൂര പീഡനം, വീഡിയോ പുറത്ത്

ഒരു മുറിക്കുള്ളിലെ കട്ടിലില്‍ കിടന്ന് കൈകള്‍ കൂപ്പിപ്പിടിച്ച് ആളുകളോട് അനധികൃത 'റൂട്ടുകള്‍' വഴി മെക്‌സിക്കോയിലേക്ക് വരരുതെന്നാണ് യുവാവ് അഭ്യര്‍ത്ഥിക്കുന്നത്.
ഡോങ്കി റൂട്ടുകള്‍ ഇപ്പോഴും സജീവം? യുഎസ് കുടിയേറ്റത്തിനിടെ മെക്‌സികോയില്‍ സിഖ് യുവാവിന് ക്രൂര പീഡനം, വീഡിയോ പുറത്ത്
Published on

കുടിയേറ്റങ്ങള്‍ നിരവധിയുണ്ട്, അതില്‍ ലോകത്തെ പലഭാഗങ്ങളില്‍ നിന്നും അനധികൃത കുടിയേറ്റങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായി പുറത്തുവരാറുണ്ട്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ സ്വീകരിച്ച നടപടികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. നിരവധി ഇന്ത്യക്കാരെയും ഈ നടപടിയുടെ ഭാഗമായി തിരിച്ചയച്ചിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഡോങ്കി റൂട്ട് കുടിയേറ്റം.

ഡോങ്കി റൂട്ടിലൂടെയുള്ള കുടിയേറ്റം മനുഷ്യക്കടത്തായി കണ്ടായിരുന്നു ഇന്ത്യന്‍ അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ ഇത്തരം കുടിയേറ്റങ്ങള്‍ക്ക് ഇപ്പോഴും കുറവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മെക്‌സിക്കോയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അവകാശപ്പെടുന്ന ഒരു പഞ്ചാബി സിഖ് യുവാവിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കരഞ്ഞുകൊണ്ടാണ് യുവാവ് തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത്.

ഒരു മുറിക്കുള്ളിലെ കട്ടിലില്‍ കിടന്ന് കൈകള്‍ കൂപ്പിപ്പിടിച്ച് ആളുകളോട് അനധികൃത 'റൂട്ടുകള്‍' വഴി മെക്‌സിക്കോയിലേക്ക് വരരുതെന്നാണ് യുവാവ് അഭ്യര്‍ത്ഥിക്കുന്നത്. താന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതായും നടക്കാന്‍ പോലും കഴിയുന്നില്ലെന്നുമാണ് യുവാവ് പറയുന്നത്.

ഡോങ്കി റൂട്ടുകള്‍ ഇപ്പോഴും സജീവം? യുഎസ് കുടിയേറ്റത്തിനിടെ മെക്‌സികോയില്‍ സിഖ് യുവാവിന് ക്രൂര പീഡനം, വീഡിയോ പുറത്ത്
മക്കള്‍ പഠിക്കുന്നത് അംഗീകാരമില്ലാത്ത സ്‌കൂളിലോ? പൂട്ടിടാന്‍ സര്‍ക്കാര്‍, രക്ഷിതാക്കള്‍ അറിയേണ്ട സത്യങ്ങള്‍!

നിയമവിരുദ്ധമായ 'ഡോങ്കി റൂട്ടിലൂടെ മെക്‌സിക്കോയിലെത്തി. പിന്നീട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രൂരമായി ആക്രമിക്കപ്പെട്ടെന്നും യുവാവ് പറയുന്നു. നിയമവിരുദ്ധമായ വഴികളിലൂടെ വിദേശ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി കടന്നുപോകാമെന്ന് വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ കെണിയില്‍ വീഴരുതെന്നും യുവാവ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വീഡിയോയില്‍ അയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുന്നില്ല. ഓഗസ്റ്റ് 13-ന് ആണ് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്.

ഡോങ്കി റൂട്ടുകളിലൂടെ കുടിയേറ്റത്തിന് സഹായിക്കുന്ന സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ പിന്നീട് രക്ഷപ്പെടാന്‍ ശ്രമിക്കരുത് എന്നും യുവാവ് പറയുന്നു. തന്റെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ ചൂണ്ടിക്കാണിച്ച്, അതേ വ്യക്തി തന്നെയാണ് തന്നെ അവിടെ കൊണ്ടുവന്നതെന്നും യുവാവ് പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്ന് കൈകള്‍ കൂപ്പി ക്ഷമ ചോദിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. യുവാവിന്റെ വീഡിയോയോട് നിരവധി പേരുടെ പ്രതികരണങ്ങളാണ് സമാനമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഡോങ്കി റൂട്ട് വഴി കുടിയേറാന്‍ ശ്രമിച്ച നിരവധി പേര്‍ മെക്‌സിക്കോയില്‍ കുടുങ്ങിക്കിടക്കുന്നത് എന്നാണ് കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒന്നിലധികം രാജ്യങ്ങളിലൂടെ അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ വേണ്ടിയാണ് ആളുകള്‍ ഡോങ്കി റൂട്ടുതള്‍ തിരഞ്ഞെടുക്കുന്നത്. 20 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയാണ് യാത്രയ്ക്ക് ചിലവാകുന്നത്. ഘട്ടം ഘട്ടമായി പണം നല്‍കുന്നതാണ് ഇതിലെ രീതി. സുഗമമായ യാത്രയാണ് സംഘങ്ങള്‍ വാഗ്ദാനം ചെയ്യുക. എന്നാല്‍ കുടിയേറ്റക്കാര്‍ പലപ്പോഴും ചൂഷണം, അക്രമം, കൊള്ളയടിക്കല്‍, തടങ്കല്‍ പോലുള്ള ജീവന് ഭീഷണിയും നേരിടുന്നു.

വിദ്യാഭ്യാസം, ഭാഷാ തടസ്സങ്ങള്‍, സാമ്പത്തിക പരിമിതികള്‍ എന്നിവ കാരണം, പഠന, തൊഴില്‍ വിസകള്‍ ഉള്‍പ്പെടെയുള്ള നിയമപരമായ കുടിയേറ്റ പാതകള്‍ സ്വീകരിക്കാന്‍ കഴിയാത്തവരാണ് ഡോങ്കി റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍, പഞ്ചാബില്‍ നിന്ന് വിദേശ അവസരങ്ങള്‍ തേടി നിരവധി പേര്‍ ഡോങ്കി റൂട്ടുകള്‍ തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Summary

A video showing a young Punjabi Sikh man crying and claiming that he is stranded in Mexico has gone viral on social media. In the video, the man appears to be lying on a bed inside a room, pleading with folded hands and warning people against travelling to Mexico through the illegal “donkey route”. The video has drawn attention to the risks associated with illegal migration routes.

Madism Digital
madismdigital.com