ലോകകപ്പിനിടെ പലസ്തീൻ ​ഗോൾകീപ്പറെ വെടിവെച്ച് കൊന്ന് ഇസ്രായേൽ; മൂന്ന് വർഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് മുന്നൂറിലധികം ഫുട്ബോൾ താരങ്ങൾ

ഇതോടെ 2023 ഒക്ടോബർ മുതൽ ഗാസ യുദ്ധത്തിൽ ഇസ്രായേൽ കൊന്നൊടുക്കിയ ഫലസ്തീൻ കായിക താരങ്ങളുടെ എണ്ണം 1009 ആയി
ലോകകപ്പിനിടെ പലസ്തീൻ ​ഗോൾകീപ്പറെ വെടിവെച്ച് കൊന്ന് ഇസ്രായേൽ; മൂന്ന് വർഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് മുന്നൂറിലധികം ഫുട്ബോൾ താരങ്ങൾ
Published on

പലസ്തീൻ ​ഗോൾ കീപ്പർ സലീം ഖാദർ അൽ അഷ്ഖർ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതോടെ, 2023 ഒക്ടോബർ മുതൽ ഗാസ യുദ്ധത്തിൽ ഇസ്രായേൽ കൊന്നൊടുക്കിയ ഫലസ്തീൻ കായിക താരങ്ങളുടെ എണ്ണം 1009 ആയി. ഇതിൽ 567പേരും ഫുട്ബോളുമായി ബന്ധപ്പെട്ടവരാണ്. മുന്നൂറിലധികം ഫുട്ബോൾ താരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കണക്ക് ഇസ്രായേൽ യുദ്ധം പലസ്തീൻ ഫുട്ബോളിന് ഏൽപ്പിച്ച ആഘാതത്തിന്റെകൂടി വ്യാപ്തി വ്യക്തമാക്കുന്നതാണ്.

നിലവിൽ ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ 32-കാരനായ ഗോൾകീപ്പറായിരുന്നു താരം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപമുള്ള അൽ ഖറാറയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനും ഔദ്യോഗിക വാർത്താ ഏജൻസിയായ വഫയും സലീമിന്റെ മരണം സ്ഥിരീകരിച്ചു. ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിനൊപ്പം അൽ അഖ്സ, അൽ മുസദ്ദർ എന്നീ ക്ലബ്ബുകൾക്കും വേണ്ടി കളിച്ചിട്ടുള്ള സലീം, പലസ്തീൻ ആഭ്യന്തര ഫുട്ബോളിലെ ശ്രദ്ധേയനായ ഗോൾകീപ്പർമാരിൽ ഒരാളായിരുന്നു.

വെറും അഞ്ച് മാസം മുമ്പ് മാത്രമാണ് സലീം വിവാഹിതനായത്. ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കെയാണ് ജീവിതം അവസാനിച്ചത്. ഏഴ് സഹോദരങ്ങളിൽ ഏക മകനായിരുന്ന സലീമിന്റെ മരണം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഫലസ്തീൻ ഫുട്ബോൾ സമൂഹത്തിന്റെതന്നെ വേദനയായി മാറിയിരിക്കുകയാണ്.

ലോകകപ്പിനിടെ പലസ്തീൻ ​ഗോൾകീപ്പറെ വെടിവെച്ച് കൊന്ന് ഇസ്രായേൽ; മൂന്ന് വർഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് മുന്നൂറിലധികം ഫുട്ബോൾ താരങ്ങൾ
'അറബികൾക്ക് മരണം', 'ഗാസ ഒരു ശ്മശാനമാണ്'; പലസ്തീനികള്‍ക്കെതിരെ വംശീയ മുദ്രാവാക്യങ്ങള്‍, നിയമം മറികടന്ന് അൽ-അഖ്‌സയിൽ ഇസ്രായേല്‍ പതാക ഉയർത്തി

2023 ഒക്ടോബർ മുതൽ യുദ്ധം ആരംഭിച്ച ശേഷം ഫലസ്തീൻ കായികരംഗത്തിന് തുടർച്ചയായി കനത്ത നഷ്ടമാണ് സംഭവിക്കുന്നത്. താരങ്ങൾ, പരിശീലകർ, റഫറിമാർ, ക്ലബ് പ്രവർത്തകർ തുടങ്ങി ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. അതിൽ പകുതിയിലേറെയും ഫുട്ബോളുമായി ബന്ധപ്പെട്ടവരായിരുന്നു. നിലവിൽ വൈദ്യുതി ക്ഷാമം, കുടിയൊഴിപ്പിക്കൽ, തുടർച്ചയായ ആക്രമണങ്ങൾ എന്നിവ കാരണം ലോകകപ്പ് മത്സരങ്ങൾ പോലും സാധാരണ രീതിയിൽ പിന്തുടരാൻ കഴിയാത്ത അവസ്ഥയിലാണ് പലസ്തീനിലെ ജനങ്ങൾ.

The death of Palestinian goalkeeper Saleem Al-Ashqar in Israeli gunfire has raised the number of Palestinian sports personnel killed since the Gaza war began in October 2023 to 1,009, including 567 linked to football. The 32-year-old Khadamat Khan Younis goalkeeper had married only five months ago and was expecting his first child. His death highlights the devastating impact of the conflict on Palestinian football, as athletes, coaches, referees and club officials continue to lose their lives amid the ongoing war.

Madism Digital
madismdigital.com