തെറ്റ് ചെയ്താല്‍ മൂന്ന് അടി; ബ്രിട്ടീഷ് കാലത്തെ ചൂരല്‍ പ്രയോഗം സ്‌കൂളില്‍, വിവാദ നിയമം സിംഗപ്പൂരില്‍

ശിക്ഷയ്ക്ക് ശേഷം കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിംഗും നിരീക്ഷണവും ഏര്‍പ്പെടുത്തും
തെറ്റ് ചെയ്താല്‍ മൂന്ന് അടി; ബ്രിട്ടീഷ് കാലത്തെ ചൂരല്‍ പ്രയോഗം സ്‌കൂളില്‍, വിവാദ നിയമം സിംഗപ്പൂരില്‍
Published on

വിദ്യാര്‍ഥിയുടെ പക്വത, ഈ ശിക്ഷാ നടപടി തന്റെ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും ചെയ്ത കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനും വിദ്യാര്‍ഥിയെ സഹായിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂളുകള്‍ പരിഗണിക്കും. ശിക്ഷയ്ക്ക് ശേഷം കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിംഗും നിരീക്ഷണവും ഏര്‍പ്പെടുത്തും. കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക ശിക്ഷാരീതികളെ ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യുനിസെഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കാലക്രമേണ സ്വഭാവ വൈകല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നുമാണ് ഏജന്‍സികളുടെ വാദം.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കും സൈബര്‍ ബുള്ളിയിംഗിനും തടയിടാന്‍ സിംഗപ്പൂര്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ശിക്ഷാനടപടി വിവാദമായിരിക്കുകയാണ്. സ്‌കൂളുകളില്‍ മറ്റ് വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ശിക്ഷയായി 'ചൂരല്‍ പ്രയോഗം' നടത്താനാണ് നിര്‍ദേശം. സൈബര്‍ ബുള്ളിയിംഗ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നടത്തിയാലും ചൂരല്‍ അടി വീഴുമെന്ന് സിംഗപ്പൂര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.

മറ്റ് തിരുത്തല്‍ നടപടികളെല്ലാം പരാജയപ്പെടുമ്പോള്‍ മാത്രം സ്വീകരിക്കേണ്ട 'അവസാന മാര്‍ഗം' എന്ന നിലയിലാണ് ഈ ശിക്ഷാനടപടിയെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത പുതിയ നിയമങ്ങള്‍ പ്രകാരം കുറ്റം ചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് പരമാവധി മൂന്ന് അടികള്‍ വരെ നല്‍കാന്‍ അനുമതിയുണ്ടാകും.

തെറ്റ് ചെയ്താല്‍ മൂന്ന് അടി; ബ്രിട്ടീഷ് കാലത്തെ ചൂരല്‍ പ്രയോഗം സ്‌കൂളില്‍, വിവാദ നിയമം സിംഗപ്പൂരില്‍
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും യുദ്ധഭീതി; ഇറാൻ ഉപരോധത്തിനെതിരെ പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി ട്രംപ്, എന്താണ് 'പ്രൊജക്റ്റ് ഫ്രീഡം'?

കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക ശിക്ഷാരീതികളെ ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യുനിസെഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കാലക്രമേണ സ്വഭാവ വൈകല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നുമാണ് ഏജന്‍സികളുടെ വാദം.

കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍

ശിക്ഷാ നടപടി അധ്യാപകരുടെ തന്നിഷ്ടപ്രകാരം നടപ്പാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡെസ്മണ്ട് ലീ വ്യക്തമാക്കി. ഇതിനായി കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മറ്റ് നടപടികളെല്ലാം പര്യാപ്തമല്ലാതെ വരുമ്പോള്‍ മാത്രമേ ചൂരല്‍ പ്രയോഗം നടത്തുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭാംഗങ്ങളോട് പറഞ്ഞു.

'വിദ്യാര്‍ഥിയുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പിന്തുടരും. ഉദാഹരണത്തിന്, ചൂരല്‍ പ്രയോഗത്തിന് പ്രിന്‍സിപ്പല്‍ അംഗീകാരം നല്‍കണം, കൂടാതെ അധികാരപ്പെടുത്തിയ അധ്യാപകര്‍ മാത്രമേ ഇത് നടപ്പിലാക്കാവൂ', അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്താല്‍ മൂന്ന് അടി; ബ്രിട്ടീഷ് കാലത്തെ ചൂരല്‍ പ്രയോഗം സ്‌കൂളില്‍, വിവാദ നിയമം സിംഗപ്പൂരില്‍
സൗദിയല്ല, ഇനി അമേരിക്ക; ഒപെകിലെ യുഎഇയുടെ പിന്മാറ്റത്തിന് കാരണം എണ്ണ മാത്രമല്ല

വിദ്യാര്‍ഥിയുടെ പക്വത, ഈ ശിക്ഷാ നടപടി തന്റെ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും ചെയ്ത കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനും വിദ്യാര്‍ഥിയെ സഹായിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂളുകള്‍ പരിഗണിക്കും. ശിക്ഷയ്ക്ക് ശേഷം കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിംഗും നിരീക്ഷണവും ഏര്‍പ്പെടുത്തും.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ സ്‌കൂളുകളില്‍ നടന്ന ചില പ്രമാദമായ ബുള്ളിയിംഗ് സംഭവങ്ങള്‍ പൊതുശ്രദ്ധ നേടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനിന്ന അവലോകനത്തിന് ശേഷമാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അപ്പര്‍ പ്രൈമറി (9-12 വയസ്സ്) മുതല്‍ മുകളിലോട്ടുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം. രാജ്യത്തെ നിലവിലെ നിയമപ്രകാരം സ്ത്രീകള്‍ക്ക് ചൂരല്‍ പ്രയോഗം നിരോധിച്ചിട്ടുള്ളതിനാല്‍ പെണ്‍കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം ഡിറ്റന്‍ഷന്‍, സസ്‌പെന്‍ഷന്‍ തുടങ്ങിയ ശിക്ഷകളാകും ഇവര്‍ക്ക് നല്‍കുക.

തെറ്റ് ചെയ്താല്‍ മൂന്ന് അടി; ബ്രിട്ടീഷ് കാലത്തെ ചൂരല്‍ പ്രയോഗം സ്‌കൂളില്‍, വിവാദ നിയമം സിംഗപ്പൂരില്‍
നിയന്ത്രണം സാധാരണക്കാർക്ക്, കിം കുടുംബത്തിന് ആഡംബരമാവാം; ചർച്ചയായി ജു എയുടെ ഫാഷൻ, പിന്നിൽ അധികാരത്തിലേക്കുള്ള വേഷപ്പകര്‍ച്ച?

കൊളോണിയല്‍ നിയമം സ്‌കൂളുകളിലേക്ക്

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ആദ്യമായി അവതരിപ്പിച്ച ജുഡീഷ്യല്‍ ചൂരല്‍ ശിക്ഷ ഇന്നും സിംഗപ്പൂരില്‍ നിയമപരമായ ശിക്ഷാരീതിയായി തുടരുന്നുണ്ട്. കൊള്ള, തട്ടിപ്പ്, അല്ലെങ്കില്‍ വിസ കാലാവധി കഴിഞ്ഞ് 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തുടരുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 50 വയസ്സിന് താഴെയുള്ള പുരുഷ കുറ്റവാളികള്‍ക്കാണ് ഈ ശിക്ഷ ലഭിക്കുക.

കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക ശിക്ഷകള്‍ ആഗോളതലത്തില്‍ ഇപ്പോഴും അതിശയകരമാംവിധം വര്‍ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം ശിക്ഷകള്‍ അവരുടെ മാനസിക വികാസത്തെ തടയുമെന്നും സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 0-18 വയസ്സ് പ്രായമുള്ള ഏകദേശം 120 കോടി കുട്ടികള്‍ വീടുകളില്‍ ശാരീരിക ശിക്ഷകള്‍ക്ക് വിധേയരാകുന്നുണ്ട്.

English Summary: The Singaporean government has introduced controversial new guidelines to address the rise of school violence and cyberbullying. The move authorises caning as a disciplinary measure for male students who harass or harm others.

Madism Digital
madismdigital.com