പശ്ചിമേഷ്യൻ സംഘർഷം; വ്യോമപാത ഉപയോഗിക്കുന്നതിൽ അമേരിക്കയെ വിലക്കി സ്വിറ്റ്സർലൻഡ്

പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് യുഎസ് അഭ്യർത്ഥനകൾ സ്വിസ് സർക്കാർ നിഷേധിച്ചുവെന്ന് മാത്രമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
പശ്ചിമേഷ്യൻ സംഘർഷം; വ്യോമപാത ഉപയോഗിക്കുന്നതിൽ അമേരിക്കയെ വിലക്കി സ്വിറ്റ്സർലൻഡ്
Published on

അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമപാത ഉപയോഗം നിഷേധിച്ച് സ്വിറ്റ്‌സർലൻഡ്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് സ്വിറ്റ്‌സർലൻഡിന്റെ നടപടി. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് ഉപയോഗിക്കുന്ന സൈനിക വിമാനങ്ങൾക്കാണ് ആകാശപാതയിലെ വിലക്കേർപ്പെടുത്തുമെന്ന് സ്വസ് ഭരണകൂടം വ്യക്തമാക്കി. സ്വിറ്റ്‌സർലൻഡിന്റെ നിഷ്പക്ഷതയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് വിലക്കെന്നാണ് ഔദ്യോഗിക വിശദീകരണം. വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച ആഭ്യന്തര ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു നടപടിയെന്നാണ് സൂചന.

ഞായറാഴ്ചയായിരുന്നു രണ്ട് യുഎസ് സൈനിക വിമാനങ്ങൾക്ക് സ്വിറ്റ്സർലൻഡ് അനുമതി നിഷേധിച്ചത്. അതേസമയം രണ്ട് യാത്രാ വിമാനങ്ങൾ ഉൾപ്പെടെ മൂന്ന് യുഎസ് വിമാനങ്ങൾക്ക് അനുമതി നൽകിയതായും സ്വിസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് യുഎസ് അഭ്യർത്ഥനകൾ സ്വിസ് സർക്കാർ നിഷേധിച്ചുവെന്ന് മാത്രമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യു എസ് അഭ്യർത്ഥനകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്വിറ്റ്‌സർലൻഡ് ഭരണകൂടം കാലങ്ങളായി തുടരുന്ന 'നിഷ്പക്ഷതാ നിയമം' നിഷ്കർഷിക്കുന്ന ആശയത്തെ മുൻനിർത്തി ഫെഡറൽ കൗൺസിൽ അമേരിക്കയുടെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം.

ഇന്ധന പ്രതിസന്ധി രൂക്ഷം

പശ്ചിമേഷ്യൻ യുദ്ധം ശക്തമാകുന്നതോടെ അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ഇന്ത്യയിൽ വ്യാപക പ്രത്യാഘാതങ്ങൾക്ക് പുതിയ സാഹചര്യം വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ദ്ധരുടെ മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്കിൽ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാതെ നിലവിലെ ക്രൂഡ് ഓയിൽ ക്ഷാമം പരിഹരിക്കാൻ സാധിക്കില്ല. റഷ്യയുടെ ഉടമസ്ഥതയിലുള്ള റിഫൈനറികളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി നിലവിലെ പ്രതിന്ധിയെ തരണം ചെയ്യാനാണ് അമേരിക്ക സഖ്യരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയോട് റഷ്യൻ എണ്ണ വാങ്ങാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് പിൻവലിച്ചിരുന്നു.

English Summary: Switzerland has denied airspace access to certain United States military aircraft amid the escalating West Asian conflict involving Iran and Israel. The move was reportedly taken to uphold Switzerland’s long-standing neutrality policy. While two U.S. military flights were denied permission, a few other U.S. aircraft, including civilian flights, were allowed. Meanwhile, the conflict has pushed global crude oil prices higher, raising concerns about fuel supply and economic impacts, including in India.

Related Stories

No stories found.
Madism Digital
madismdigital.com